കഴിഞ്ഞവര്‍ഷം 500 ലധികം ഇന്ത്യന്‍ കുട്ടികളാണ് അമേരിക്ക-കാനഡ, അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നും പിടിയിലായത്. അതിര്‍ത്തിയില്‍ ഉപേക്ഷി ക്കപ്പെട്ടവരില്‍ ചിലപ്പോള്‍ ആറ് വയസ്സ് പ്രായമുള്ള കുട്ടികള്‍ പോലുമുണ്ടാകാറുണ്ട്. അമേരിക്കയില്‍ അനധികൃത കുടിയേറ്റം നടത്താനും പിന്നീട് പൗരത്വകാര്യങ്ങള്‍ നിയമപരമാക്കാനും ഉപയോഗിക്കുന്ന തന്ത്രങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ കുട്ടികളെ ഉപേക്ഷിക്കല്‍.
അമേരിക്കയുടെ കാനഡ, മെക്‌സിക്കന്‍ അതിര്‍ത്തികളില്‍ പതിവായി ഉപയോഗി ക്കപ്പെടുന്ന തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് ഇന്ത്യാക്കാരും കുട്ടികളെ ഇവിടെ ഉപേക്ഷിച്ച് പോകുന്നത്. 12-17 വയസിനിടയില്‍ പ്രായമുള്ള കുട്ടികളെയാണ് പതിവായി ഉപേക്ഷി ക്കുന്നത്. ഇവര്‍ അമേരിക്കന്‍ കസ്റ്റഡിയില്‍ ആയി കഴിഞ്ഞാല്‍ കുട്ടികളെ തേടി വരികയും അഭയാര്‍ത്ഥി സ്റ്റാറ്റസ് ഉപയോഗിച്ച് മാനുഷിക പരിഗണന ഉണ്ടാക്കുക യുമാണ് പതിവ്.
കുട്ടികളില്‍ പലര്‍ക്കും, ‘ഉപേക്ഷിക്കപ്പെട്ടവര്‍’ എന്ന് ഔപചാരികമായി ലേബല്‍ ചെയ്തിട്ടില്ലെങ്കിലും, ജുവനൈല്‍ കോടതി തീരുമാനങ്ങള്‍ക്ക് ശേഷം ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കാനുള്ള ഉയര്‍ന്ന സാധ്യതയുണ്ട്.
2024 ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി 25 വരെ 77 ഇന്ത്യന്‍ കുട്ടികളാണ് യുഎസ് അതി ര്‍ത്തിയില്‍ പിടിയിലായത്. ഈ കുട്ടികള്‍ യുഎസ്-മെക്‌സിക്കോ അതിര്‍ത്തി യില്‍ അല്ലെങ്കില്‍ കാനഡ അതിര്‍ത്തിയില്‍ ഉപേക്ഷിക്കപ്പെട്ടവരാണ്. 77 കുട്ടികളില്‍ 53 പേരെ മെക്സിക്കോയുമായുള്ള തെക്കന്‍ ലാന്‍ഡ് ബോര്‍ഡറില്‍ നിന്നാണ് പിടികൂടിയത്. 2022 മുതല്‍ 2025 വരെ, 1,656 കുട്ടികളെങ്കിലും യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ചതായിട്ടാണ് കണ്ടെത്തിയത്. 2024 ല്‍ മാത്രം 517 ഇന്ത്യന്‍ കുട്ടികളെ പിടികൂടി. 23 സാമ്പത്തിക വര്‍ഷത്തില്‍ 730 പേര്‍ പിടിയിലായി.
കോവിഡ് മഹാമാരി കാലത്ത് ഈ പ്രവണത കുറവായിരുന്നു. 2020-ല്‍ 219 പേരും 2021-ല്‍ 237-ഉം കണ്ടെത്തി. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ 2024 ഏപ്രിലിലെ റിപ്പോര്‍ട്ട് അനുസരിച്ച്, യുഎസില്‍ 2.2 ലക്ഷം (220,000) രേഖകളില്ലാത്ത ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ വര്‍ഷം 332 ഇന്ത്യക്കാരെയാണ് നാടുകടത്തിയത്.