ഇൻഡ്യാനയിൽ സ്കൂൾ വിദ്യാർത്ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ 31 കാരിയായ അധ്യാപിക അറസ്റ്റിൽ. മാർട്ടിൻസ്‌വില്ലെ സ്‌കൂളിൽ പകരക്കാരിയായെത്തിയ മുൻ അധ്യാപിക ബ്രിട്ടാനി ഫോർട്ടിൻബെറിയാണ് വിദ്യാർത്ഥികളെ കൂട്ട ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചതിന്റെ പേരിൽ അറസ്റ്റിലായിരിക്കുന്നത്.
നിരവധി ആരോപണങ്ങളാണ് ഫോർട്ടിൻബെറിക്കെതിരെ ഉയർന്നിരിക്കുന്നത്. ഇവര്‍ക്കെതിരെ പത്തിലധികം ബാലപീഡന കുറ്റങ്ങളും, പ്രായപൂർത്തിയാകാത്തവർക്ക് ഹാനികരമായ കാര്യങ്ങൾ നൽകിയതിന് എട്ട് എണ്ണവും, പ്രായപൂർത്തിയാകാത്ത കുട്ടികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനു അഞ്ച് കേസുകളും, പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികതയിൽ ഏർപ്പെട്ടതിനു ഒരു കേസുമാണ് നിലവിൽ ചുമത്തിയിരിക്കുന്നത്.
2023 ഒക്ടോബർ 24-നാണ്, ഫോർട്ടിൻബെറി മാർട്ടിൻസ്‌വില്ലെ സ്‌കൂളുകളിലെ മറ്റൊരു അധ്യാപികകയ്ക്ക് പകരക്കാരിയായി എത്തിയത് . 2024 ഓഗസ്റ്റ് 22 ന് 15 വയസ്സുള്ള ഒരു വിദ്യാർത്ഥിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് ഫോർട്ടിൻബെറിക്കെതിരെയുള്ള ആദ്യ അന്വേഷണം നടക്കുന്നത്. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, 2024 ജനുവരി 9-ന് ഫോർട്ടിൻബെറി രാജിവച്ചു.
ഇതിന് മുമ്പ്, എമിനൻസ് ഹൈസ്‌കൂളിലാണ് ഇവർ ജോലി ചെയ്തത്. , അവിടെ ഇരകളെന്ന് ആരോപിക്കപ്പെടുന്ന പല വിദ്യാർത്ഥികളെയും ഫോർട്ടിൻബെറി പീഡിപ്പിച്ചു. ശിശു സേവന വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തെത്തുടർന്ന് നിരവധി കുട്ടികളാണ് ഫോർട്ടിൻബെറിക്കെതിരെ മുന്നോട്ട് വന്നത്.
ഫോർട്ടിൻബെറി തങ്ങൾക്ക് മോശം വീഡിയോകൾ അയച്ചു നൽകിയതായി കുട്ടികൾ വെളിപ്പെടുത്തി. ഇവയിൽ പലതിലും വൈബ്രേറ്ററുകൾ, മറ്റ് പുരുഷന്മാരുമായി ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഫോർട്ടിൻബെറിയുടെ ക്ലിപ്പുകൾ എന്നിവയും ഉൾപ്പെട്ടിരുന്നു. ഫോർട്ടിൻബെറി തങ്ങൾക്ക് “മാജിക് മഷ്റൂമും, കഞ്ചാവും, മദ്യവും നൽകിയെന്നും, എന്താണ് സംഭവിച്ചതെന്ന് ഓർക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയെന്നും പ്രായപൂർത്തിയാകാത്ത കുട്ടികൾ അവകാശപ്പെട്ടു.
മറ്റൊരു ഇര, ഫോർട്ടിൻബെറി അവർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുകയും അനുചിതമായി സ്പർശിക്കുകയും ചെയ്തതുൾപ്പെടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചു. ഇരയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണാൻ ഫോർട്ടിൻബെറി തങ്ങളെ നിർബന്ധിച്ചതായും ഒരു വിദ്യാർത്ഥി ആരോപിച്ചു.
ലൈംഗികാവയവത്തിന്റെ ഫോട്ടോകൾ അയച്ച വിദ്യാർത്ഥികൾക്ക് ഫോർട്ടിൻബെറി നൂറുകണക്കിന് ഡോളർ നൽകുകയും ഇരകളിൽ ആരെങ്കിലും തന്റ പ്രവൃത്തി അധികാരികളോടോ മാതാപിതാക്കളെയോ അറിയിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി വിദ്യാർത്ഥികളിൽ പലരും വെളിപ്പെടുത്തി.