Featured Oddly News

– 17 ഡിഗ്രി സെൽഷ്യസിൽ മാഗി നൂഡിൽസിന് എന്ത് സംഭവിക്കും? കാനഡയിലെ വീഡിയോ പങ്കുവെച്ച് ഇന്ത്യൻ യുവതി

ലോകത്തിലെ ഏറ്റവും തണുപ്പേറിയ രാജ്യങ്ങളിൽ ഒന്നാണ് കാനഡ. ഇപ്പോഴിതാ ഈ തണുപ്പിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുകയാണ് കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ ഒരു യുവതി. വീഡിയോയിലൂടെ മൈനസ് ഡിഗ്രി താപനിലയിൽ പാത്രത്തിലിരിക്കുന്ന മാഗി ന്യൂഡിൽസിനു എന്ത് സംഭവിക്കുന്നു എന്നാണ് യുവതി കാണിച്ചുതരുന്നത്.

ഐടി ജീവനക്കാരിയും ഇൻഫ്ലുൻസറുമായ ശിഖ അഗർവാളാണ് ദൃശ്യങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. @indianbloggerincanada എന്ന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തണുത്തുറഞ്ഞ കാലാവസ്ഥ തന്റെ നൂഡിൽസിനെ മരവിപ്പിക്കുന്നതെങ്ങനെയെന്നാണ് യുവതി വീഡിയോയിലൂടെ കാഴ്ചക്കാർക്ക് കാണിച്ചുകൊടുക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ തുറസ്സായ ബാൽക്കെണിയിൽ യുവതി നിൽക്കുന്നതാണ് കാണുന്നത്. ഇപ്പോൾ കാനഡയിൽ മൈനസ് 17 ഡിഗ്രി സെൽഷ്യസ് ആണെന്ന് യുവതി വ്യക്തമാക്കുന്നു.. തുടർന്ന് പാകം ചെയ്ത മാഗി നൂഡിൽസ് തുറസ്സായ സ്ഥലത്ത് ഒരു പാത്രത്തിൽ കൊണ്ട് വെക്കുന്നതാണ് കാണുന്നത്. ഈ സമയം പുറത്ത് നല്ല തണുത്ത കാറ്റ് വീശുന്നത് കാണാം.

തുടർന്ന് യുവതി ഫോണിന്റെ ടൈമർ ഓണാക്കി വെച്ചശേഷം അകത്തേക്ക് പോയി വാതിൽ അടക്കുകയാണ്. ഏതാനും നിമിഷങ്ങൾക്കുശേഷം വാതിൽ തുറന്ന് ഇറങ്ങിവരുമ്പോൾ യുവതി കാണുന്നത് പാത്രത്തിൽ തണുത്തുറഞ്ഞു ഖരാവസ്ഥയിൽ ഇരിക്കുന്ന നൂഡിൽസ് ആണ്. നൂഡിൽസിന്റെ അവസ്ഥ കണ്ട് യുവതിയും കാഴ്ചരക്കാരും ഒരുപോലെ അമ്പരക്കുകയാണ്. വീഡിയോയ്ക്ക് ഒടുവിൽ തന്റെ പരീക്ഷണം വിജയിച്ചു എന്നും യുവതി വെളിപ്പെടുത്തുന്നുണ്ട്.

പങ്കുവെച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ വീഡിയോ ഇൻ്റർനെറ്റ് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും വൈറലാവുകയും ചെയ്തു. വീഡിയോ ഇതിനോടകം ഒന്‍പത് മില്യണ്‍ അധികം ആളുകൾ കണ്ടുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *