ന്യൂഡല്‍ഹി: കുപ്രസിദ്ധമായ ‘കനിഷ്‌ക’ വിമാനാക്രമണത്തിന് പിന്നില്‍ കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖാലിസ്‌താനി ഭീകരരാണെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ച് കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.എസ്.ഐ.എസ്. ഇന്ത്യ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ഈ വാദം ഇപ്പോഴാണ് കാനഡയുടെ ഔദ്യോഗിക ഏജൻസി പരസ്യമായി സ്ഥിരീകരിക്കുന്നത്. 1985 ജൂണ്‍ 23-നാണ് ടൊറന്റോയില്‍നിന്നും ന്യൂഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യയുടെ ‘എംപറര്‍ കനിഷ്‌ക’ (ഫ്‌ളൈറ്റ് 182) വിമാനം ലണ്ടനിലെത്തുന്നതിന് തൊട്ടുമുമ്പ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 329 പേരും ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഭൂരിഭാഗം പേരും ഇന്ത്യന്‍ വംശജരായ Read More…
Tag: canada
‘കോനെയുടെ എല്ലൊടിയുന്ന ശബ്ദം കേട്ടു, ടീം ഒന്നാകെ തകർന്നുപോയി, ഖത്തർ താരം റൂമിലെത്തി മാപ്പു പറഞ്ഞു’: കാനഡ കോച്ച്
ഫിഫ ലോകകപ്പ് മത്സരത്തിൽ ഖത്തറിനെതിരെ മറുപടിയില്ലാത്ത ആറു ഗോളുകളുടെ വമ്പൻ വിജയമാണ് കാനഡ സ്വന്തമാക്കിയത്. സൂപ്പർ താരം ജൊനാഥൻ ഡേവിഡ് ഹാട്രിക് ഗോളുകൾ നേടിയ മത്സരത്തിൽ കൈൽ ലാരിൻ, നേഥൻ സാലിബ എന്നിവരും കാനഡയ്ക്കായി സ്കോർ ചെയ്തു. ഖത്തർ താരം വഴങ്ങിയ ഒരു സെൽഫ് ഗോളും കാനഡയുടെ വിജയ തിളക്കം കൂട്ടി. 29, 45+3, 90+2 മിനിറ്റുകളിലായിരുന്നു ഡേവിഡിന്റെ തകർപ്പൻ ഗോളുകൾ പിറന്നത്. 75–ാം മിനിറ്റിൽ പന്ത് തടുക്കാൻ ശ്രമിച്ച മുഹമ്മദ് മനായിക്ക് പറ്റിയ പിഴവാണ് ഖത്തറിന് Read More…
മണിക്കൂറിന് 49,000 രൂപ! കാനഡയിലെ മരംവെട്ടുകാരന്റെ വരുമാനം കേട്ട് കണ്ണ് തള്ളി ഇന്ത്യൻ യുവാവ്; വീഡിയോ വൈറൽ
കാനഡയിൽ മരം വെട്ടുന്ന ഒരാൾക്ക് ഒരു മണിക്കൂറില്‍ 49,000 രൂപ വരുമാനം ലഭിച്ചതു കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഒരു ഇന്ത്യൻ യുവാവ്. തന്റെ വീടിനു ചുറ്റും വളർന്നുനിന്ന മരച്ചില്ലകൾ വെട്ടിമാറ്റാൻ ഒരു തൊഴിലാളിക്ക് താൻ 700 കനേഡിയൻ ഡോളർ (ഏകദേശം 49,113 രൂപ) നൽകിയതായും ഈ ജോലി തീർക്കാൻ അയാൾക്ക് ഒരു മണിക്കൂറോളം മാത്രമേ വേണ്ടിവന്നുള്ളൂ എന്നും വിശാൽ എന്ന യുവാവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. കാനഡയിൽ ആവശ്യത്തിന് പരിചയസമ്പത്തും ശരിയായ ഉപകരണങ്ങളും ഉള്ളവർക്ക് ഇത്തരം തൊഴിലുകളിൽ Read More…
എയര്‍ ഇന്ത്യ പിടിച്ച പുലിവാല്‍… അനുമതിയില്ലാത്ത വിമാനം കാനഡയിലേക്കു വിട്ടു, 8 മണിക്കൂര്‍ മാനത്ത് കറങ്ങി തിരിച്ചെത്തി
ന്യൂഡല്‍ഹി: പ്രവേശിക്കാന്‍ അനുമതിയില്ലാത്ത വിമാനത്തെ അബദ്ധത്തില്‍ കാനഡയിലെ വാന്‍കൂവറിലേക്ക് വിട്ട് എയര്‍ ഇന്ത്യ പുലിവാലുപിടിച്ചു. മണിക്കൂറുകളോളം പറന്ന ശേഷം വിമാനം ഡല്‍ഹിയിലേക്ക് മടങ്ങിയെത്തി. ചൈനീസ് വ്യോമാതിര്‍ത്തിയില്‍ നിന്നാണ് വിമാനം ഡല്‍ഹിയിലേക്ക് തിരികെ എത്തിയത്. പശ്ചിമേഷ്യയിലെ യുദ്ധമേഖല ഒഴിവാക്കി കിഴക്കന്‍ ദിശയിലൂടെയാണ് വിമാനം കാനഡയിലെ വാന്‍കൂവറിലേക്ക് പോയത്. കാനഡയിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 777-300 ഇ.ആര്‍. വിമാനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ബി 777-200 എല്‍.ആര്‍. വിമാനങ്ങള്‍ക്ക് അനുമതിയില്ല. അനുമതിയില്ലാത്ത ബി 777 എല്‍.ആര്‍. വിമാനത്തെയാണ് വ്യാഴാഴ്ച Read More…
ചികിത്സ കിട്ടാൻ എമർജൻസി റൂമിൽ കാത്തിരുന്നത് 8 മണിക്കൂർ; ഇന്ത്യൻ വംശജൻ ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ചു
കാനഡയിലെ എഡ്മന്റണിലുള്ള ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്കായി എട്ട് മണിക്കൂറോളം കാത്തിരുന്ന 44 വയസ്സുകാരനായ ഇന്ത്യൻ വംശജൻ മരിച്ചു. ഈ ദാരുണ സംഭവം കാനഡയിലെ അടിയന്തര ആരോഗ്യ സേവനങ്ങളുടെ മെല്ലെപ്പോക്കിനെക്കുറിച്ച് വലിയ ചോദ്യങ്ങൾ ആരോഗ്യരംഗത്ത് ഉയർത്തിയിരിക്കുകയാണ്. മൂന്ന് കുട്ടികളുടെ പിതാവായ പ്രശാന്ത് ശ്രീകുമാർ ആണ് മരിച്ചത്. ഡിസംബർ 22 തിങ്കളാഴ്ച ജോലിസ്ഥലത്ത് വെച്ചാണ് അദ്ദേഹത്തിന് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഒരു സുഹൃത്താണ് അദ്ദേഹത്തെ സൗത്ത് ഈസ്റ്റ് എഡ്മന്റണിലെ ഗ്രേ നൺസ് (Grey Nuns) ഹോസ്പിറ്റലിൽ എത്തിച്ചത്. അവിടെ Read More…
ലക്ഷ്യം ഇന്ത്യക്കാര്‍, തട്ടിപ്പ് ആരോപിച്ച് കൂട്ട വിസ റദ്ദാക്കലിനു കാനഡ
തട്ടിപ്പ് ആരോപിച്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിസ അപേക്ഷകള്‍ കൂട്ടത്തോടെ റദ്ദാക്കാന്‍ കാനഡയില്‍ നീക്കം. കഴിഞ്ഞ ഓഗസ്‌റ്റില്‍ ഉപരിപഠനാര്‍ത്ഥമുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷകളില്‍ 74 ശതമാനവും കാനഡ നിരസിച്ചിരുന്നു. ഇത് ആകെ അപേക്ഷകളുടെ നാലില്‍ മൂന്നോളം വരും.നിലവില്‍ ഈ അധികാരപരിധി വിപുലീകരിക്കുന്ന നിയമനിര്‍മാണനീക്കമാണ് പുരോഗമിക്കുന്നത്.‘ഇമിഗ്രഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ് കാനഡ’ (ഐ.ആര്‍.സി.സി), ‘കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി’ (സി.ബി.എസ്.എ) എന്നിവ യു.എസ്. പങ്കാളികളുമായി ചേര്‍ന്നാണ് വിസ നിരസിക്കാനുള്ള അധികൃതരുടെ അധികാരം വര്‍ധിപ്പിക്കുന്ന വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിച്ചത്. ‘വെല്ലുവിളിയുയര്‍ത്തുന്ന രാജ്യങ്ങള്‍’ എന്ന Read More…
രോഗിയുമായി ഓറല്‍ സെക്സ്, ലൈംഗികബന്ധം; ഇന്ത്യക്കാരിയായ ഡോക്ടറുടെ റജിസ്ട്രേഷന്‍ റദ്ദാക്കി കാനഡ
ആശുപത്രിയിലെത്തിയ രോഗികളുമായി ലൈംഗികബന്ധം പുലര്‍ത്തിയ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുത്ത് കാനഡ ജിം ട്രെയിനറായ യുവാവാണ് ഇന്ത്യക്കാരിയായ ഡോക്ടര്‍ സുമന്‍ ഖുല്‍ബിനെതിരെ പരാതി നല്‍കിയത്. കൊക്കെയ്ന്‍ കലര്‍ത്തിയ വിറ്റാമിന്‍ കുത്തിവയ്പ്പെടുത്ത് താന്‍ മയങ്ങിക്കിടക്കുമ്പോള്‍ തന്റെ സമ്മതമില്ലാതെ ലൈംഗികാവയവങ്ങളില്‍ സുമന്‍ സ്പര്‍ശിച്ചുവെന്നും ചുംബിച്ചുവെന്നും ഓറല്‍ സെക്സ് ചെയ്തുവെന്നും കോടതിയില്‍ യുവാവ് മൊഴി നല്‍കി. തുടര്‍ന്ന് ജിം ട്രെയിനറുമായി ലൈംഗികബന്ധവും പുലര്‍ത്തി . ഇതേ സമയം തന്നെ മറ്റ് രണ്ട് രോഗികളോടും സുമന്‍ പ്രണയാഭ്യര്‍ഥന നടത്തിയെന്നും തന്റെ രോഗികളില്‍ ചിലരെ ഒരു Read More…
വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമ കാനഡയില്‍
ഭഗവാന്‍ ശ്രീരാമന്റെ ലോകത്തിലെതന്നെ ഏറ്റവും ഉയരമുള്ള പ്രതിമകളിലൊന്ന് കാനഡയില്‍. മിസിസൗഗയില്‍ അനാച്‌ഛാദനം ചെയ്‌ത പ്രതിമയ്‌ക്ക് 51 അടി ഉയരമുണ്ട്. വടക്കേ അമേരിക്കയിലെ ശ്രീരാമദേവന്റെ ഏറ്റവും ഉയരമുള്ള പ്രതിമയാണിത്. പ്രതിമയുടെ ഘടകങ്ങള്‍ ഡല്‍ഹിയിലാണ് നിര്‍മിച്ചത്. കാനഡയിലെത്തിച്ച് സംയോജിപ്പിച്ചു. 100 വര്‍ഷം നിലനില്‍ക്കുന്ന, മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഉരുക്ക് ചട്ടക്കൂട് പ്രതിമയുടെ സവിശേഷതയാണ്. അയോധ്യയിലെ രാം ജന്മഭൂമി ക്ഷേത്രത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് നാലു വര്‍ഷം മുമ്പാണു പ്രതിമാ നിര്‍മാണം ആരംഭിച്ചത്. ഒരു ഇന്തോ-കനേഡിയന്‍ Read More…
മറികടക്കാനാകാത്ത നിരവധി കെണികള്‍! കിട്ടുമോ ആ ഭാഗ്യ നിധി? കാനഡയിലെ മണി പിറ്റ്
കാനഡയിലെ നോവ സ്‌കോട്ടിയ തീരത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു ദുരൂഹസ്ഥലമാണ് ഓക്ക് ഐലന്‍ഡ് മണി പിറ്റ് . മഹോനി ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപില്‍ ഒരു നിധിയുണ്ടെന്നാണ് വിശ്വാസം. ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പതിനെട്ടാം നൂറ്റാണ്ട് മുതല്‍ നടക്കുകയാണ്. 1795ല്‍ ഡാനിയൽ മക്ഗിനിസ് എന്ന കൗമാരക്കാരന്‍ ഒരു ഓക്ക് മരത്തിന് സമീപത്ത് 13 അടി വ്യാസമുള്ള ഒരു വൃത്തം കണ്ടെത്തി. അമ്പരന്നു പോയ അദ്ദേഹം കൂട്ടുകാരുമായി അവിടെ വന്നു കുഴിക്കാന്‍ തുടങ്ങി. 10 അടി Read More…









