Sports

കോഹ്ലിയേക്കാളും രോഹിതിനേക്കാളും മുമ്പ് ടീമിലെത്തി; ഇപ്പോഴും വിരമിക്കാത്ത ഇന്ത്യന്‍ കളിക്കാരുണ്ട്

ഇംഗ്‌ളണ്ടിനെതിരേ ടെസ്റ്റ് പരമ്പരയ്ക്കായി ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ നായകന്മാരായ വിരാട്‌കോഹ്ലിയുടേയും രോഹിതിന്റെയും അഭാവമാണ്.

2025 മെയ് മാസത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സാക്ഷിയാക്കി വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2025 ജനുവരി 3-ന് ഓസ്ട്രേലിയയ്ക്കെതിരായ പുതുവത്സര ടെസ്റ്റില്‍ രാജ്യത്തെ പ്രതിനിധീകരിച്ചതിന് ശേഷം 14 വര്‍ഷത്തെ തന്റെ റെഡ്-ബോള്‍ കരിയര്‍ അവസാനിപ്പിച്ചു. ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് ഓപ്പണറും നായകനുമായ രോഹിതും 67 ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം ഐപിഎല്ലിനിടിയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ഇരുവരും ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ഇവരേക്കാള്‍ മുമ്പ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയിട്ടും ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിക്കാത്ത ചില താരങ്ങളുണ്ട്്. ബൗളര്‍ ഇഷാന്ത് ശര്‍മ്മയും ചേതേശ്വര്‍ പൂജാരയും. രണ്ട് വര്‍ഷമായി ഇരുവരും ഇന്ത്യന്‍ കുപ്പായം ധരിച്ചിട്ടില്ലെങ്കിലും, ഇരുവരും ആഭ്യന്തര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും സജീവമാണ്. വലംകൈയ്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മ 2007-ല്‍ വിരാട്‌കോഹ്ലി ടീമില്‍ എത്തുന്നതിന് നാലു വര്‍ഷവും രോഹിതിനെക്കാള്‍ ആറ് വര്‍ഷം മുമ്പും ടെസ്റ്റ് ടീമില്‍ അരങ്ങേറി.

18-ാം വയസ്സില്‍, ഡല്‍ഹി പേസര്‍ തന്റെ കന്നി ടെസ്റ്റ് കളിച്ച ഇഷാന്ത് 2014-ന് ശേഷം അദ്ദേഹം ടീമിലെ സ്ഥിരം അംഗമായി മാറുകയും കോഹ്ലിയുടെ നേതൃത്വത്തില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തു. 2014-ല്‍ ലോര്‍ഡ്സില്‍ 7/74 എന്ന മാച്ച് വിന്നിംഗ് ഉള്‍പ്പെടെ അദ്ദേഹത്തിന്റെ ക്രെഡിറ്റിലുണ്ട്. 105 മത്സരങ്ങളില്‍ നിന്ന് 311 വിക്കറ്റ് വീഴ്ത്തി. കപില്‍ ദേവിന് ശേഷം ഇന്ത്യക്കായി 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പേസറാണ്. പരുക്കുകളും മോശം ഫോമും 2012-ല്‍ കണങ്കാലില്‍ ശസ്ത്രക്രിയ ആവശ്യമായി വന്നതും കരിയറില്‍ ഇടിവുണ്ടാക്കി. 2021 മുതല്‍ അദ്ദേഹം ഇന്ത്യയ്ക്കായി കളിച്ചിട്ടില്ലെങ്കിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കുന്നത് തുടരുന്നു, നിലവില്‍ ഐപിഎല്‍ 2025 ല്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ ഭാഗമാണ്.

റെഡ്-ബോള്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ പൂജാര 2010-ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയയാളാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും വിവിഎസ് ലക്ഷ്മണും അവരുടെ കരിയറിന്റെ അവസാന ഘട്ടത്തില്‍ ആയിരിക്കുമ്പോള്‍, പൂജാര ടീമിലെത്തി. 103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 43.60 ശരാശരിയില്‍ 19 സെഞ്ചുറികളും 35 അര്‍ധസെഞ്ചുറികളും സഹിതം 7195 റണ്‍സ് പൂജാര നേടിയിട്ടുണ്ട്. 2018ല്‍ 74.42 ശരാശരിയില്‍ 521 റണ്‍സ് നേടി. 2020-21ല്‍ 271 റണ്‍സ് നേടാനും അദ്ദേഹത്തിന് കഴിഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023 ഫൈനല്‍ മുതല്‍ ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു വെങ്കിലും, സൗരാഷ്ട്രയ്ക്കായി രഞ്ജി ട്രോഫിയില്‍ പൂജാര കളിക്കുന്നു. സസെക്‌സി നായി കൗണ്ടി ക്രിക്കറ്റും കളിച്ചിട്ടുണ്ട്. 2024-25 രഞ്ജി സീസണില്‍, 10 ഇന്നിംഗ്സുകളില്‍ നിന്ന് 40.20 ശരാശരിയില്‍ ഒരു ഡബിള്‍ സെഞ്ച്വറി ഉള്‍പ്പെടെ 402 റണ്‍സ് അദ്ദേഹം നേടി. കോഹ്ലിയുടെ പുറത്താകല്‍ ഒരു തിരിച്ചുവരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്ക മിട്ടിട്ടുണ്ട്. പ്രത്യേകിച്ച് നാലാം നമ്പര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുമ്പോള്‍.