ഓസ്ട്രേലിയയിലെ പോഡ്കാസ്റ്റ് പ്രൊഡ്യൂസറായ ബ്രീ സ്റ്റിലെ പങ്കിട്ട ഇന്ത്യയിലെ ഡേറ്റിങ് സംസാകാരത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 2023 മുതല്‍ ഇന്ത്യയില്‍ മുഴുവന്‍ യാത്ര ചെയ്തതിന്റെ അനുഭവത്തിലാണ് ഇവര്‍ ഇന്ത്യന്‍ പുരുഷന്മാരും ഓസ്ട്രേലിയന്‍ പുരുഷന്മാരും തമ്മിലുള്ള വ്യത്യാസങ്ങളും ബോളിവുഡ് സിനിമകള്‍ ഇന്ത്യന്‍ ഡേറ്റിങ് സംസ്‌കാരത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും വിശദീകരിച്ചിരിക്കുന്നത്.
ബ്രീ അഭിപ്രായപ്പെടുന്നത് ഓസ്ട്രേലിയയിലെ പുരുഷന്മാര്‍ സ്ത്രീകളെ ആകര്‍ഷിക്കാനായി തമാശകളോ പരിഹാസങ്ങളോ ഉപയോഗിക്കുന്നത് സാധാരണയാണെന്നാണ് . എന്നാല്‍ ഇന്ത്യന്‍ പുരുഷന്മാര്‍ നേരിട്ടും വിശ്വാസയോഗ്യമായും സമീപിക്കുന്നു. ഇന്ത്യയിൽ, ആളുകൾ കാര്യങ്ങൾ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ തയ്യാറാണ്.
മുംബൈയില്‍ ഡേറ്റിങ് ഇവന്റില്‍ പങ്കെടുത്ത അനുഭവത്തെ കുറിച്ചും ബ്രീ വിശേഷിപ്പിക്കുന്നത് സ്‌കൂള്‍ ഡിസ്‌കോയ്ക്ക് സമാനമായ പരിപാടിയായിട്ടാണ്. അവിടെ പുരുഷന്മാരും സ്ത്രീകളും തുടക്കത്തില്‍ രണ്ട് ഇടങ്ങളിലായി നിന്നിരുന്നു. ഈ സംഭവം ഇന്ത്യന്‍ സിനിമകളിലെ ഡേറ്റിങ് രംഗങ്ങളുടെ സ്വാധീനം കാണിക്കുന്നതായി ബ്രീ വിലയിരുത്തുന്നു.
പാശ്ചാത്യ രാജ്യങ്ങളില്‍ ഡേറ്റിങ്ങിന് പിന്നില്‍ തലമുറകളുടെ പാരമ്പര്യവും ലൈംഗിക വിദ്യാഭ്യാസവും ഉണ്ട്. അതേ സമയം ഇന്ത്യയില്‍ ഈ സംസ്‌കാരം വളരെ പുതിയതാണ്. ഇത് ഇന്ത്യന്‍ യുവാക്കള്‍ പരീക്ഷണങ്ങളിലൂടെ ഡേറ്റിങ് സംസ്‌കാരം പഠിക്കുന്നതിന് കാരണമാകുന്നുവെന്നും ബ്രീ പറയുന്നു. ബ്രീ പങ്കുവച്ച വീഡിയോ വലിയ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നു.