Lifestyle

വിയറ്റ്നാമിൽ 159 രൂപയ്ക്ക് ഹോട്ടൽ മുറി കണ്ടെത്തി ഇന്ത്യക്കാരൻ; വൈഫൈയും പാര്‍ക്കിംഗും സൗജന്യം !

വിയറ്റ്‌നാം സന്ദര്‍ശിച്ച ഇന്ത്യാക്കാരന്‍ ഹോട്ടല്‍ റൂമിന്റെ ചെലവിനെക്കുറിച്ച് എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഒരു പോസ്റ്റില്‍ നികുതികള്‍ ഉള്‍പ്പെടെ വെറും 159.02 രൂപയ്ക്ക് ഒരു മുറി തനിക്ക് കിട്ടിയെന്നാണ് വെളി പ്പെടുത്തല്‍. ഹോട്ടല്‍ ലിസ്റ്റിംഗിന്റെയും അന്തിമ വിലയുടെയും സ്‌ക്രീന്‍ഷോട്ടു കള്‍ ഉപയോക്താവ് എക്സില്‍ പോസ്റ്റ് ചെയ്തു.

ലീഫ് ഹോട്ടല്‍ ഫു ക്വോക്കിലായിരുന്നു ബുക്കിംഗ് നടത്തിയത്. സൗജന്യ വൈഫൈ, പാര്‍ക്കിംഗ്, 24 മണിക്കൂറും ചെക്ക്-ഇന്‍, ലഗേജ് സംഭരണം, രണ്ട് സിംഗിള്‍ ബെഡ്സ് എന്നി വ ഉള്‍പ്പെടുന്ന ഡബിള്‍റൂമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ടുപേര്‍ക്ക് സുഗമ മായി താമസിക്കാന്‍ കഴിയുന്ന 18 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മുറിയാണ് ഈ തുകയ്ക്ക് കിട്ടിയതെന്ന് ഇയാള്‍ കുറിച്ചു.

ശരിക്കും ഒരു നൈറ്റിന് 578.24 ആണ് തുക. എന്നാല്‍ 75% കിഴിവിന് ശേഷം, നികുതിയും ഫീസും വെറും 14.46 സഹിതം 144.56 ആയി കുറഞ്ഞതായി വിലയിരുത്തുന്നു. അന്തിമ വിലയായി 159.02 രൂപയാണ് വിലയിരുത്തുന്നത്. പ്രാദേശിക കറന്‍സിയില്‍ കണക്കാക്കി യാല്‍ 48,000 വിയറ്റ്‌നാമീസ് ഡോംഗ്. ഉപയോക്താക്കള്‍ ആശ്ചര്യത്തോടെ പ്രതികരിച്ച തോടെ പോസ്റ്റ് പെട്ടെന്ന് ട്രാക്ഷന്‍ നേടി.

പലരും ഇത് വിശ്വസിച്ചിട്ടില്ല. ഇത് വളരെ വിചിത്രമാണെന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ഇത് മുറിയുടെ പ്രവര്‍ത്തനച്ചെലവ് വഹിക്കാന്‍ പോലും സാധ്യമല്ല, ഇത് ഒരു റവന്യൂ മാനേജ്മെന്റ് പിശകോ മറ്റ് ഹോട്ടലുകളിലെ ഈഗോ പ്രശ്നമോ ആകാ മെന്ന് പറയുന്നു.