Oddly News

അശ്ലീല ചാറ്റിങ്ങ്, വാണിങ് തന്ന് പറഞ്ഞുവിട്ടൂടെയെന്ന് യുവാവ്, ഇനി കാര്യമില്ലെന്ന് മറുപടി, യുകെയിൽ ഇന്ത്യക്കാരൻ അറസ്റ്റില്‍- വീഡിയോ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അശ്ലീല ചാറ്റിങ് നടത്തിയതിന് യുകെയിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ. ഗുരീത് ജീതേഷ് എന്ന ഇന്ത്യക്കാരനാണ് അറസ്റ്റിലായത്. ഗുരീത് യുകെയിൽ എത്തിയിട്ട് മൂന്ന് മാസം മാത്രം പിന്നിടുമ്പോഴാണ് അശ്ലീല ചാറ്റിന്റെ പേരിൽ പിടിയിലായത്.

14 വയസ്സിൽ താഴെയുള്ള പെൺകുട്ടിയാണെന്ന് അവകാശപ്പെട്ട വ്യക്തിയുമായാണ് ഗുരീത് ചാറ്റ് നടത്തിയത്. സംഭവത്തെ തുടർന്ന് ഗുരീതിനെ സ്റ്റുഡന്റ് ഹൗസിങ്ങിൽ നിന്ന് പുറത്താക്കി. അറസ്റ്റുമായി ബന്ധപ്പെട്ട വിഡിയോയിൽ ഗുരീത് മാപ്പ് ചോദിക്കുന്നുണ്ട്.

ക്ഷമിക്കണം, എനിക്ക് ഒരു വാണിങ് തന്ന് പറഞ്ഞുവിട്ടൂടെ എന്ന് ഗുരീതിന്റെ ചോദ്യത്തിന് ജനലിലൂടെ പുറത്തേക്കു നോക്ക്. അത് പൊലീസാണ്. വൈകിപ്പോയ സ്ഥിതിക്ക് ഇനി വാണിങ്ങിന് പ്രസക്തിയില്ലെന്ന് കൂടെയുള്ള ഒരാൾ പറയുന്നത് കേൾക്കാം.

അന്വേഷണങ്ങൾ നടന്നു വരികയാണെന്നും കോടതിയിൽ തെളിയിക്കപ്പെടുന്നതുവരെ ആരോപണങ്ങൾ അപ്രമാണിയായി തുടരുമെന്നും അധികൃതർ അറിയിച്ചു. ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്തവരെ ഓൺലൈനിലൂടെ വശീകരിക്കുന്നതുമായി (Online Grooming) ബന്ധപ്പെട്ട കേസുകൾ യു‌കെയിൽ അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. അറസ്റ്റുകൾക്ക് പിന്നാലെ ഡിജിറ്റൽ ഫോറൻസിക് പരിശോധനകളും ഇന്റർവ്യൂകളും ഉൾപ്പെടെയുള്ള വിശദമായ അന്വേഷണങ്ങൾ നടക്കും. ഇതിനുശേഷമാണ് കുറ്റപത്രം സമർപ്പിക്കണോ എന്ന് പ്രോസിക്യൂട്ടർമാർ തീരുമാനിക്കുന്നത്.

പ്രായപൂർത്തിയാകാത്തവരുമായുള്ള ഓൺലൈൻ ആശയവിനിമയങ്ങൾ നിയന്ത്രിക്കുന്നതിന് യു‌കെയിൽ കർശനമായ നിയമങ്ങളുണ്ട്. കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടാൽ കഠിനമായ ശിക്ഷകൾ ലഭിക്കാൻ സാധ്യതയുണ്ട്.

നിലവിൽ ഈ കേസ് പ്രാരംഭ ഘട്ടത്തിലാണ്. സോഷ്യൽ മീഡിയയിലെ അവകാശവാദങ്ങൾക്കപ്പുറം പരിമിതമായ വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.