Sports

രണ്ടു ലോകകപ്പുകള്‍ കൈകളില്‍ വാങ്ങാന്‍ ധോണി കാട്ടിയ മാജിക് എന്തായിരുന്നു? ശ്രീശാന്ത് പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനെന്ന നിലയില്‍ മഹേന്ദ്രസിംഗ് ധോണിയുടെ സ്ഥാനം മറ്റുള്ളവരെ അപേക്ഷിച്ച് ഏറെ മുകളിലാണ്. മറ്റൊരു ക്രിക്കറ്റ് ലോകകപ്പ് അടുത്തിരിക്കെ, രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ആരാധകര്‍ മറ്റൊരു ലോകകപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. എന്നാല്‍ രണ്ടു ലോകകപ്പുകള്‍ ഇന്ത്യന്‍ ഷോക്കേസില്‍ എത്തിച്ച ധോണി മഹാനായ ക്യാപ്റ്റനാണ്.2007 ലും 2011 ലുമായി രണ്ടു ലോകകപ്പുകളാണ് ധോണി ഉയര്‍ത്തിയത്. രണ്ടു തവണയും ധോണിക്കൊപ്പം നേട്ടത്തില്‍ പങ്കാളിയായി മാറിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തിനാണ് ഇക്കാര്യത്തില്‍ ഏറെ പറയാനുള്ളത്. 2007 ടി20 ക്രിക്കറ്റ് ലോകകപ്പും 2011ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പും നേടിയ ഇരു ടീമുകളിലും അംഗമായിരുന്നയാളാണ് ശ്രീശാന്ത്. അടുത്തിടെ, സ്‌പോര്‍ട്‌സ്‌കീഡയില്‍, എംഎസ് ധോണിയുടെ ഇന്ത്യന്‍ ടീമിലെ നായകനായുള്ള പ്രവര്‍ത്തനത്തെക്കുറിച്ചും ടീമിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയെയും കുറിച്ച് ശ്രീശാന്ത് പറഞ്ഞിരുന്നു. ധോണിയുമായി തനിക്കും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ക്രിക്കറ്റിന്റെ വശം വെച്ചു നോക്കുമ്പോള്‍, ധോണി തന്നെ പിന്തുണച്ചില്ലെന്ന് ടീമിലെ ആര്‍ക്കും പറയാന്‍ കഴിയില്ല. സാഹചര്യം അനുസരിച്ചാണ് ക്യാപ്റ്റനെ മറ്റൊരു വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകമെന്നും ജീവിതമെന്നാല്‍ അങ്ങിനെയാണെന്നും ശ്രീ പറയുന്നു. ലോകകപ്പ് വിജയങ്ങളില്‍ ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ മികച്ച സ്വാധീനവും ശ്രീശാന്ത് വിശദീകരിച്ചു. ടീമിലെ ഒന്നോ രണ്ടോ പേരെക്കെുറിച്ച് മാത്രം സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിലപ്പോള്‍ തോന്നിയേക്കും. ‘വിജയത്തില്‍ ഞങ്ങളും ഞങ്ങളുടെ പങ്ക് വഹിച്ചു.’ എന്നാല്‍ ടീമിനെക്കുറിച്ച് ആദ്യം ചിന്തിക്കുന്ന രീതിയാണ് ധോണിക്ക്. ടീമിലെ പുതിയ വ്യക്തിക്ക് കപ്പ് നല്‍കുന്ന സംസ്‌കാരം പോലും ടീമില്‍ കൊണ്ടുവന്നത് അദ്ദേഹമാണ്. അദ്ദേഹം ഒരിക്കലും ജനശ്രദ്ധ ആഗ്രഹിച്ചില്ല. ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ.””ഓരോ കളിക്കാരുടെയും കഠിനാധ്വാനം കൊണ്ടാണ് ഞങ്ങള്‍ ലോകകപ്പ് നേടിയത്. എന്നാല്‍ കപ്പലില്‍ നിരവധി സെലിബ്രിറ്റികള്‍ ഉണ്ടെങ്കിലും, അതിനെ ഒരു ലക്ഷ്യസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകാനുള്ള ചുമതല എപ്പോഴും ക്യാപ്റ്റനാണ്.” മൂന്ന് പ്രധാന ഐസിസി വിജയങ്ങളിലേക്ക് ധോണി ടീമിനെ നയിച്ചത്. അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി എന്നിവ ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ നേടിയത്. മൊത്തത്തില്‍, 332 മത്സരങ്ങളില്‍ അദ്ദേഹം ഇന്ത്യയെ നയിച്ചു, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാപ്റ്റന്‍. ഇതില്‍ 178 ജയിച്ചു, 120 തോല്‍വി, ആറ് സമനിലയില്‍, 15 ഫലമില്ലാതെ അവസാനിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ വിജയശതമാനം 53.61 ആണ്. ഇത് അദ്ദേഹം നേടിയ ട്രോഫികളുമായി ചേര്‍ന്ന് അദ്ദേഹത്തെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാക്കി മാറ്റുന്നു.