Featured Sports

സഞ്ജുവിന് മാത്രം കൈ കൊടുക്കാതെ ശ്രീശാന്ത്? കെസിഎൽ ഫൈനലിലെ ആ ഹാൻഡ്‌ഷേക്ക് വീഡിയോ വൈറൽ!

കേരള ക്രിക്കറ്റ് ലീഗ് 2026 ഫൈനലിന്റെ സമ്മാനദാന ചടങ്ങിനിടെ സഞ്ജു സാംസണും ശ്രീശാന്തും തമ്മിലുണ്ടായ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. വേദിയിലെത്തിയ ശ്രീശാന്ത് അവിടെയുണ്ടായിരുന്ന മറ്റെല്ലാവർക്കും കൈകൊടുത്തെങ്കിലും സഞ്ജുവിന് മാത്രം ഹസ്തദാനം നൽകിയില്ല. ട്രോഫിക്കും മറ്റ് ഭാരവാഹികൾക്കുമൊപ്പം വേദിയിലുണ്ടായിരുന്ന സഞ്ജുവിനെ ശ്രീശാന്ത് ഒഴിവാക്കിയത് ഇരുവർക്കുമിടയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന രീതിയിലുള്ള പ്രചാരണങ്ങൾക്ക് വഴിവെച്ചു. എന്നാൽ ഈ വിഷയത്തിൽ സഞ്ജുവോ ശ്രീശാന്തോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, 2027-ലെ ഐ.സി.സി ഏകദിന ലോകകപ്പിൽ സഞ്ജു സാംസണെ Read More…

Featured Sports

‘ശ്രീശാന്തിനെ എന്റെ റൂംമേറ്റായി കിട്ടാൻ ആഗ്രഹിക്കുന്നു..’: പഴയ ‘അടി’യും പുതിയ തർക്കവും, വീണ്ടും ഹർഭജൻ സിങ്

2008 ലെ പ്രശസ്തമായ ‘സ്ലാപ്ഗേറ്റ്’ വിവാദത്തെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് വീണ്ടും . എസ്. ശ്രീശാന്തും താനും ഒരേ മുറിയിലാണെങ്കിൽ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുമെന്നും, അതിനാൽ ശ്രീശാന്തിനെ തന്റെ റൂംമേറ്റായി കിട്ടാൻ ആഗ്രഹിക്കുന്നുവെന്നും ഹർഭജൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഞങ്ങൾ രണ്ടുപേരും ഒരേ മുറിയിലാണെങ്കിൽ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും, അദ്ദേഹത്തെ റൂംമേറ്റായി നൽകുന്നതിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2008 ഏപ്രിലിൽ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും Read More…

Featured Sports

‘ഗൗതം ഗംഭീര്‍ എന്നെ ദേശദ്രോഹിയെന്ന് വിളിച്ചു, പിന്നാലെ അസഭ്യവര്‍ഷം’; തുറന്നടിച്ച് ശ്രീശാന്ത്

ഐപിഎൽ ഒത്തുകളി വിവാദം മനസിൽ വച്ചുകൊണ്ട് ഗൗതം ഗംഭീർ തന്നെ ‘ദേശദ്രോഹി’ എന്ന് വിളിച്ച് അപമാനിച്ചുവെന്നും, കേൾക്കാൻ അറയ്ക്കുന്ന ചീത്തവിളിച്ചുവെന്നും എസ്. ശ്രീശാന്ത് . 2023-ലെ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഗംഭീർ തന്നോട് ഇങ്ങനെ പെരുമാറിയതെന്ന് ലല്ലൻടോപിന് നൽകിയ അഭിമുഖത്തിൽ ശ്രീശാന്ത് വ്യക്തമാക്കി. താൻ ബൗൺസർ എറിഞ്ഞതിനാണ് ഗംഭീർ ഇത്തരത്തിൽ ദേഷ്യപ്പെട്ടത്. ‘ഓവറിലെ ആദ്യ പന്തിൽ ഗംഭീർ മുന്നോട്ടിറങ്ങി കളിച്ചിരുന്നു. അദ്ദേഹത്തിന് എന്റെ കളിരീതികളെക്കുറിച്ച് നന്നായി അറിയാം, കാരണം നല്ലൊരു ക്രിക്കറ്ററാണല്ലോ. എന്നാൽ ഗംഭീറിന്റെ കോച്ചിംഗിനെക്കുറിച്ച് Read More…

Featured Sports

റിച്ചാര്‍ഡ്‌സിനെ ഓടിപ്പിടിച്ച കപില്‍, പിന്നെ ശ്രീ, മില്ലറെ പറന്നെടുത്ത സൂര്യകുമാര്‍, ഇപ്പോഴിതാ അമന്‍ജ്യോതിന്റെ മാജിക്കല്‍ ക്യാച്ച്- വീഡിയോകള്‍

ക്യാച്ചുകളാണ് മാച്ചുകളെ ജയിപ്പിക്കുന്നത് എന്നാണ് ക്രിക്കറ്റിലെ അനുഭവം. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായകമായത് ഇത്തരം കാച്ചുകളായിരുന്നു. 1983 ലോകകപ്പ് ഫൈനലില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ക്യാച്ച് 18 മീറ്റര്‍ ഓടിയെടുത്ത കപിലും 2007 ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താന്റെ മിസ്ബാഹ് ഉള്‍ ഹഖിന്റെ ക്യാച്ചെടുത്ത ശ്രീശാന്തും 2024 ടി20 ലോകകപ്പ് ഫൈനലില്‍ ഡേവിഡ് മില്ലെറെ തകര്‍പ്പനൊരു ക്യാച്ചിലൂടെ മടക്കിയ സൂര്യകുമാര്‍ യാദവുമെല്ലാം ​‍ത്രസിപ്പിക്കുന്ന ഓര്‍മയാണ്. ഇപ്പോഴിതാ വനിതാ ക്രിക്കറ്റില്‍ സെഞ്ചുറിയുമായി നിന്ന ദക്ഷിണാഫ്രിക്കന്‍ നായിക ലോറ വോള്‍വാദിന്റെ ക്യാച്ചെടുത്ത Read More…

Sports

സഞ്ജു തന്റെ ആറ് പന്തും സിക്‌സറടിച്ചെന്ന് ശ്രീ ദ്രാവിഡിനോട് നുണ പറഞ്ഞു ; അങ്ങിനെ സഞ്ജു രാജസ്ഥാനിലെത്തി

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍െ നായകനും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടുക കൂടി ചെയ്തതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ അനേകം ആരാധകരുള്ള താരമാണ് സഞ്ജു വി സാംസണ്‍. ഒരു കാലത്ത് അധികം അവസരം കിട്ടാതെ ഐപിഎല്‍ ടീമുകളുടെ വാതിലുകള്‍ തോറും മുട്ടി നടന്ന സഞ്ജുവിന് രാജസ്ഥാന്‍ റോയല്‍സിലേക്ക് വഴി തുറന്നുകൊടുത്തത് മലയാളിതാരം ശ്രീശാന്തായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും അവരുടെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവുമായ സാംസണ്‍, മുന്‍ ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്തും അന്നത്തെ Read More…

Sports

അയാള്‍ എന്നെ ‘ഒത്തുകളിക്കാരന്‍’ എന്ന് വിളിച്ചു… ഗ്രൗണ്ടില്‍ ഗൗതം ഗംഭീറുമായുള്ള വാക്കേറ്റത്തെപ്പറ്റി ശ്രീശാന്ത്

സൂറത്ത്: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യയുടെ മുന്‍ താരങ്ങളായ ശ്രീശാന്തും ഗൗതം ഗംഭീറും ഏറ്റുമുട്ടിയത് ക്രിക്കറ്റ് വേദിയില്‍ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. ഇരുവരും തമ്മില്‍ വാക്കേറ്റം നടത്തുന്നതും ഏറ്റുമുട്ടലിന് പോകുന്നതും ആള്‍ക്കാര്‍ പിടിച്ചുമാറ്റുന്നതും കണ്ടിരുന്നു. എന്നാല്‍ എന്തായിരുന്നു പ്രശ്‌നം എന്നത് ആര്‍ക്കും മനസ്സിലായില്ല താനും. എന്നാല്‍ കളത്തില്‍ വെച്ച് ഗൗതം ഗംഭീര്‍ തന്നോട് മോശമായി സംസാരിച്ചു എന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ശ്രീശാന്ത്. സൂററ്റില്‍ നടന്ന മത്സരത്തിനിടയിലായിരുന്നു ഇവരുടെ വാക്കേറ്റം. പിന്നീട് ബുധനാഴ്ച നടന്ന സംഭവത്തെക്കുറിച്ച് ഒരു Read More…

Sports

സഞ്ജു അല്‍പ്പകൂടി ക്ഷമ കാട്ടണം; ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയത് ശരിയായ തീരുമാനമെന്ന് ശ്രീശാന്ത്

സഞ്ജു സാംസണെ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കാത്ത സെലക്ഷന്‍ കമ്മറ്റിയുടെ തീരുമാനം ശരിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. സഞ്ജു ബാറ്റിംഗില്‍ അല്‍പ്പം കൂടി ക്ഷമ കാണിക്കണമെന്നും ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകണമെന്നും ശ്രീശാന്ത് പറഞ്ഞു. സ്പോര്‍ട്സ്‌കീഡയോട് സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. സഞ്ജുവിനെ ഒഴിവാക്കിയ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ശരിയായ തീരുമാനമാണ് എടുത്തതെന്നും പറഞ്ഞു. സഞ്ജു ബാറ്റിംഗില്‍ അല്‍പ്പം ക്ഷമ കാണിക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍ പറയുന്നു. ”ഇത് ശരിയായ തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു. ഒരു Read More…

Sports

രണ്ടു ലോകകപ്പുകള്‍ കൈകളില്‍ വാങ്ങാന്‍ ധോണി കാട്ടിയ മാജിക് എന്തായിരുന്നു? ശ്രീശാന്ത് പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനെന്ന നിലയില്‍ മഹേന്ദ്രസിംഗ് ധോണിയുടെ സ്ഥാനം മറ്റുള്ളവരെ അപേക്ഷിച്ച് ഏറെ മുകളിലാണ്. മറ്റൊരു ക്രിക്കറ്റ് ലോകകപ്പ് അടുത്തിരിക്കെ, രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ആരാധകര്‍ മറ്റൊരു ലോകകപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. എന്നാല്‍ രണ്ടു ലോകകപ്പുകള്‍ ഇന്ത്യന്‍ ഷോക്കേസില്‍ എത്തിച്ച ധോണി മഹാനായ ക്യാപ്റ്റനാണ്.2007 ലും 2011 ലുമായി രണ്ടു ലോകകപ്പുകളാണ് ധോണി ഉയര്‍ത്തിയത്. രണ്ടു തവണയും ധോണിക്കൊപ്പം നേട്ടത്തില്‍ പങ്കാളിയായി മാറിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫാസ്റ്റ് Read More…