പുണ്യമാസമായ കര്‍ക്കിടത്തില്‍ സ്ത്രീകള്‍ ചൂടുന്ന ദശപുഷ്പങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കറുക ചെടി. ഈ ചെടി ആചാരത്തിലും ഔഷധ ഗുണത്തിലും മുന്നില്‍ തന്നെ ഇതിന്റെ സ്ഥാനം. ഭാരതിയ സംസ്‌ക്കാരത്തില്‍ പ്രധാന സ്ഥാനം കറുക ചെടിയ്ക്ക് ഉണ്ട്.
പല പൂജകള്‍ക്കും ഇത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. കറുക ബ്രഹ്മാവിന് ഏറ്റവും പ്രിയമുള്ള ചെടിയാണ്. സൃഷ്ടികര്‍മ്മം തുടങ്ങിയ ബ്രഹ്മാവ് ആദ്യമുണ്ടാക്കിയ ചെടി കറുക എന്നാണ് ഐതീഹ്യം. അതുപോലെ ഗണപതി ഭഗവാന്റെ ഇഷ്ട ഹാരവും കറുകമാല. സംസ്‌കൃതത്തില്‍ ദുര്‍വ എന്നറിയപ്പെടുന്നു.
കറുക വളരെ ഔഷധ ഗുണമുള്ള ചെടിയാണ്. രക്തസ്രാവ രോഗത്തില്‍ വളരെ ഗുണം ചെയ്യുന്നു. ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക് കറുക നീര് വളരെ ഫലപ്രദമാണ്. കറുക എണ്ണകാച്ചിതേച്ചാല്‍ ചര്‍മ്മ രോഗം, വ്രണം എന്നിവ മാറും. കഫ പിത്ത നാശകവും ഛര്‍ദ്ദിനാശകവുമാണ്. കൂടാതെ കറുക നീര് ഗര്‍ഭിണികള്‍ കഴിച്ചാല്‍ സുഖപ്രസവവും ഉത്തമനായ കുട്ടി ഉണ്ടാകുവാനും നല്ലത്. ബുദ്ധിമാന്ദ്യം, നാഡീ ക്ഷീണം, പാര്‍ക്കിന്‍ സോണിസം എന്നിവയ്ക്കുംകറുക നീര് സേവിക്കാം.
കറുകപ്പുല്ല് ഇടിച്ചുപിഴിഞ്ഞ നീര് അര ഗ്ലാസ്സ് വീതം പതിവായി കഴിച്ചാല്‍ മലബന്ധം മാറിക്കിട്ടും. മുറിവിന് കറുക അരച്ചു പൂരട്ടിയാല്‍ രക്തസ്രാവം നില്കും.കറുക ചതച്ചിട്ടു പാലുകാച്ചി ദിവസവും കഴിക്കുന്നത് രക്താര്‍ശസ്സിന് ഗുണം ചെയ്യും. കറുകനീര് 10 മില്ലി വീതം രാവിലെയും രാത്രിയും സമം പാല്‍ ചേര്‍ത്ത് കഴിക്കുന്നത് നാഡീക്ഷീണമകറ്റും.കറുകയുടെ സ്വരസം നസ്യം ചെയ്താല്‍ മൂക്കില്‍ നിന്നും രക്തം പോകുന്നത് തടയാന്‍ കഴിയും
രക്തത്തിലെ ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുകയും രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. നിദ്രാ രാഹിത്യത്തിനും, വിഷാദ രോഗത്തിനും കറുകനീര്‍ ഏറെ പ്രയോജനപ്രദം. പ്രമേഹത്തിന്റെ കാഠിന്യം കുറക്കുന്നു കാന്‍സര്‍ പ്രതിരോധിക്കുന്നു. പൈല്‍സിന് അത്യുത്തമം.മേല്‍ പറഞ്ഞ പ്രകാരം കറുക ഔഷധ ഗുണങ്ങളാല്‍ സമ്പന്നം തന്നെ.
കറുക ചെടിയുടെ മറ്റു വിശേഷപ്പെട്ട ഗുണങ്ങള്‍
- കറുകപുല്ല് അല്പം പറിച്ചെടുത്ത് പശുവിനു കൊടുത്താല്‍ അതിന്റെപാല്‍ അമ്യതിന് തുല്യം.
- മാംസഭോജികളായ മൃഗങ്ങള്‍പോലും പട്ടി, പൂച്ച തുടങ്ങിയവ ഔഷധമായി കറുകപുല്ലിനെ ആശ്രയിക്കുന്നു.
- ‘കറുക ഞരമ്പ് ടോണിക്ക് എന്നാണു ആചാര്യ മതം, അപാര ബുദ്ധിയെന്ന് ആയൂര്‍വേദം, ദീര്‍ഘായുസ്സ് എന്ന് ചരകസംഹിത, ഋഷിഭോജ്യ മെന്ന് വേദങ്ങള്‍’.
ആരോഗ്യ ഗുണത്തോടൊപ്പം ഈ കറുക ചെടി മനസിന് ശീതളഛായ പകര്‍ന്നു തരുന്നതിലും പിന്നിലല്ല. പുന്തോട്ടങ്ങള്‍ക്ക് പച്ചപ്പിന്റെ മാസ്മരിക ഭാവം നല്കുന്ന പുല്‍തകിടിയായി അവതിച്ചു നില്‍ക്കുന്നതും പുഷ്പിക്കാത്ത ഈ കുഞ്ഞന്‍ചെടിതന്നെ.




