Oddly News

വിവാഹനിശ്ചയത്തിന് ആണ്‍സുഹൃത്തിനെ കെട്ടിപ്പിടിച്ച് പെണ്‍കുട്ടി; ജീവനൊടുക്കി പ്രതിശ്രുത വരന്‍

താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന യുവതി തന്നെ മാനസികമായി തളര്‍ത്തിയെന്ന് ആരോപിച്ച് പ്രതിശ്രുത വരന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ ഹരേറാം സത്യപ്രകാശ് പാണ്ഡെ (36) എന്ന യുവാവാണ് ഈ കടുംകൈ ചെയ്തത്. മോഹിനി പാണ്ഡെ എന്ന യുവതിയുമായാണ് ഹരേറാമിന്റെ വിവാഹം നിശ്ചയിച്ചിരുന്നു.

വിവാഹനിശ്ചയദിവസം മോഹിനി അവളുടെ ആണ്‍സുഹൃത്തായ സുരേഷ് പാണ്ഡെ എന്ന യുവാവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് ഹരേറാം കണ്ടു. ഇതിന്റെ പേരില്‍ രണ്ടാളും പിന്നീട് വഴക്കായി. സുഹൃത്തുയുമാള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാമെങ്കില്‍ മാത്രമേ വിവാഹം നടക്കൂ എന്ന് ഹരേറാം മോഹിനിയോട് പറഞ്ഞു. എങ്കില്‍ സ്ത്രീധന പീഡനത്തിന് ഹരേറാമിനും കുടുംബത്തിനുമെതിരെ കേസ് നല്‍കുമെന്ന് മോഹിനി ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവാവ് മാനസിക സമ്മര്‍ദത്തിലായത്.

യുവാവ് താമസിച്ചിരുന്ന വീടിനു വെളിയില്‍ ദിവസങ്ങളായി പാല്‍പാക്കറ്റ് കൂടിക്കിടക്കുന്നത് കണ്ട അയല്‍ക്കാരാണ് സംശയം തോന്നി പൊലീസിനെ വിളിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോള്‍ മരിച്ച നിലയില്‍ ഹരേറാമിനെ കണ്ടെത്തുകയായിരുന്നു. വിവാഹവുമായി ബന്ധപ്പെടു നടന്ന കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ സമൂഹത്തില്‍ തന്റെ വില പോകും എന്ന് എഴുതിവച്ചാണ് ഹരേറാം ജീവനൊടുക്കിയത്.

മോഹിനിക്കെതിരെ യുവാവിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി . ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി യുവതിക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് ഹരേറാമിന്റെ കുടുംബം ആവശ്യപ്പെടുന്നു. മോഹിനിയുടെ ആണ്‍സുഹൃത്ത് സുരേഷ് അച്ഛന്‍ മായങ്ക് മുനേന്ദ്ര പാണ്ഡെ എന്നിവര്‍ക്കെതിരെയും കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *