Travel

ഈ നഗരത്തില്‍, നിങ്ങള്‍ക്ക് 10 സെക്കന്‍ഡിനുള്ളില്‍ 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം

ഒരു യാത്രയില്‍ ഒന്നിലധികം രാജ്യങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ വെറും പത്തുസെക്കന്‍ഡിനുള്ളില്‍ മൂന്നു രാജ്യങ്ങള്‍ കണ്ടാലോ? ഇത്തരം സവിശേഷമായ ഒരു അനുഭവമാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസല്‍ എന്ന സ്ഥലം നിങ്ങള്‍ക്കായി തറന്നു തരുന്നത്. ബേസല്‍ സ്ഥിതി ചെയ്യുന്നത് സ്വിസ്, ഫ്രഞ്ച്, ജര്‍മ്മന്‍ അതിര്‍ത്തികളുടെ സംഗമഭൂമിയാണ് ബേസല്‍. സന്ദര്‍ശകര്‍ക്ക് ഈ മൂന്ന് രാജ്യങ്ങള്‍ക്കളള്ളില്‍ പത്ത് സെക്കന്‍ഡിനുള്ളില്‍ സഞ്ചരിക്കാനുള്ള അവസരം ബേസല്‍ നല്‍കുന്നു. ഫ്രാന്‍സിലേക്കും ജര്‍മ്മനിയിലേക്കും വ്യാപിച്ചുകിടക്കുന്ന അതിന്റെ പ്രാന്തപ്രദേശങ്ങള്‍ യൂറോപ്പിലെ മികച്ച അത്ഭുതങ്ങളില്‍ ഒന്നാണ്.

ഭൂമിശാസ്ത്രപരമായ പ്രത്യേകത കൂടാതെ, സ്വിറ്റ്‌സര്‍ലന്‍ഡ് സംസ്‌കാരത്തിന്റെ പ്രധാന സ്ഥലങ്ങളിലൊന്നായും ബേസല്‍ അറിയപ്പെടുന്നു. ഓള്‍ഡ് ടൗണ്‍ എന്നറിയപ്പെടുന്ന ബേസലിന്റെ മധ്യകാലഘട്ടം, കോബ്ലെസ്റ്റോണ്‍ തെരുവുകള്‍, വര്‍ഷം തോറും ഫെബ്രുവരിയിലോ മാര്‍ച്ചിലോ നടക്കുന്ന പ്രസിദ്ധമായ കാര്‍ണിവല്‍ ഓഫ് ബേസല്‍ എന്നിവ ശ്രദ്ധേയമായ മറ്റ് ആകര്‍ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, അടുത്തുള്ള നഗരങ്ങളിലേക്കും സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു മികച്ച നഗരമാണ് ബേസല്‍. സ്വിറ്റ്സര്‍ലന്‍ഡ് ജീവിക്കാന്‍ വളരെ ചെലവേറിയ രാജ്യമാണെങ്കിലും, ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ വെറും 149 പൗണ്ട് ബജറ്റില്‍ ബേസല്‍ സന്ദര്‍ശിച്ചു.
അതിലുപരിയായി, റൈന്‍ നദിയിലൂടെ നഗരത്തിന് ചുറ്റി ബോട്ടുകളില്‍ സഞ്ചരിക്കാം. കൂടാതെ വെള്ളത്തിലൂടെ ഒഴുകി നടക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പ്രത്യേക വാട്ടര്‍പ്രൂഫ് ബാഗുകള്‍ ലഭ്യമാണ്.