താന്‍ ആദ്യം മരിച്ചാല്‍ പിന്നാലെതന്നെ വിഷപ്പുല്ല് കഴിച്ച് മരിക്കാന്‍ അക്ഷയ്കുമാറിനെ ഉപദേശിക്കാറുണ്ടെന്ന് നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ഖന്ന. ബോളിവുഡ് ദമ്പതിമാരില്‍ വളരെ രസകരമായി ജീവിതം കൊണ്ടുപോകുന്നവരാണ് ട്വിങ്കിള്‍ ഖന്നയും നടന് അക്ഷയ് കുമാറും. 2001 ല്‍ വിവാഹിതരായ ഇവര്‍ക്കിടയിലുള്ള ബോണ്ടിനെക്കുറിച്ച് ന്യൂസ് പോര്‍ട്ടലായ ടൈംസ് ഓഫ് ഇന്ത്യയ്ക്കായുള്ള തന്റെ കോളത്തില്‍ നടി നടി എഴുതിയ ലേഖനത്തിലാണ് ഈ വെളിപ്പെടുത്തല്‍.
‘‘ഒരു യാത്രയ്ക്കിടെ, തങ്ങളുടെ ഒരു ടൂര്‍ ഗൈഡ്, ഒരു ജോഡി പക്ഷികളെക്കുറിച്ച് പറഞ്ഞു, അവ പരസ്പരം ജീവനു തുല്യമായി സ്നേഹിക്കുന്നു. ഒന്ന് ചത്താല്‍ മറ്റൊന്ന് വിഷം നിറഞ്ഞ പുല്ല് തിന്ന് ജീവിതം അവസാനിപ്പിക്കും. അന്ന് വൈകുന്നേരം ക്യാമ്പിലേക്ക് മടങ്ങുമ്പോള്‍, ഗൈഡ് ടിക്-ടിക് എന്ന് വിളിക്കപ്പെടുന്ന ആ പക്ഷികളെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഞാന്‍ എന്റെ ഭര്‍ത്താവിനോട് പറഞ്ഞു. ഞാന്‍ ആദ്യം മരിക്കുകയാണെങ്കില്‍, നിങ്ങള്‍ വിഷം കലര്‍ന്ന പുല്ല് കഴിക്കുന്നതാണ് നല്ലത്,” ട്വിങ്കിള്‍ എഴുതി.
”നിങ്ങളുടെ രണ്ടാമത്തെ ഭാര്യ എന്റെ ഹാന്‍ഡ്ബാഗുമായി നടക്കുന്നത് കണ്ടാല്‍, ഞാന്‍ പ്രേതമായി വന്ന് നിങ്ങളെ രണ്ടുപേരെയും വേട്ടയാടും’’ ഭര്‍ത്താവിനെ താക്കീത് ചെയ്തുകൊണ്ട് നടി പറഞ്ഞു. ഇതിന് അക്ഷയ് നല്കിയ മറുപടിയും ട്വിങ്കിള്‍ കുറിച്ചിട്ടുണ്ട്. ‘‘എന്നാല്‍ ഇപ്പോള്‍ തന്നെ എനിക്ക് ആ വിഷമുള്ള പുല്ല് തിന്നണം. കുറഞ്ഞപക്ഷം ഈ വിഡ്ഢിത്തം ഇനി കേള്‍ക്കേണ്ടതില്ലല്ലോ. ”
താനും ഭാര്യയും പരസ്പരം എത്ര വ്യത്യസ്തരാണെന്ന് അക്ഷയ് അടുത്തിടെ നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു. പക്ഷേ, അവരെ തമ്മില്‍ ബന്ധിപ്പിക്കുന്നത് അവരുടെ പരസ്പര ബഹുമാനമാണ്. ഗലാറ്റ ഇന്ത്യയുമായുള്ള സമീപകാല അഭിമുഖത്തില്‍ അക്ഷയ് പറഞ്ഞു.”ബഹുമാനവും പരസ്പരം ഇടം നല്‍കലും ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഞാനും എന്റെ ഭാര്യയും വളരെ വ്യത്യസ്തരാണ്. അവള് ഇടത്, ഞാന്‍ വലത് എന്ന് കരുതുന്നു. ഞങ്ങള്‍ക്കിടയില്‍ സാധാരണമായ ഒരേയൊരു കാര്യം ഞങ്ങള്‍ നേരത്തെ ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നു. നേരത്തെ എഴുന്നേല്ക്കാന് ഞങ്ങള്‍ ഇഷ്ടപ്പെടുന്നു എന്നതാണ്. ഞങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യം റഗ്ബി അല്ലെങ്കില്‍ ലുഡോ കളിക്കുക എന്നതും.