ലോകമാകെ തണുപ്പിന്റെ ആധിക്യം കൂടിക്കൊണ്ടിരിയ്ക്കുകയാണ്. ഉത്തര, ദക്ഷിണ ധ്രുവങ്ങളിലെല്ലാം കഠിനമാണ് തണുപ്പാണ്. ഈ രണ്ടു ധ്രുവങ്ങളിലും വര്‍ഷം മുഴുവനും വളരെ കുറവ് മാത്രമാണ് നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നത്. ദക്ഷിണധ്രുവത്തിലെ തണുപ്പിന്റെ കാഠിന്യം മനസിലാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.ജെഫ് ക്യാപ്സ് എന്ന ഫോട്ടോഗ്രാഫര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ജെഫ് ക്യാപ്സ് ഒരു വിന്റര്‍ ജാക്കറ്റ് ധരിച്ച് ദക്ഷിണധ്രുവത്തിലൂടെ നടക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്.
ഇപ്പോള്‍ ദക്ഷിണധ്രുവത്തില്‍ -84 ഡിഗ്രി ഫാരന്‍ഹീറ്റ് അഥവാ -64 ഡിഗ്രി സെല്‍ഷ്യസാണ് താപനിലയെന്നും അദ്ദേഹം പറയുന്നുണ്ട്. താന്‍ ഒരു ബിയര്‍ കാനില്‍ നിന്നും അല്‍പം ബിയര്‍ ഗ്ലാസിലേക്ക് ഒഴിക്കാന്‍ ശ്രമിച്ചെന്നും നിമിഷനേരം കൊണ്ട് അത് ഐസായി മാറിയെന്നും ജെഫ് കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ചിത്രവും ജെഫ് പിന്നീട് കാണിക്കുന്നുണ്ട്. ദക്ഷിണധ്രുവം മുഴുവന്‍ മഞ്ഞ് മൂടിയിരിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്.
”നിങ്ങള്‍ക്ക് ഇങ്ങനെ എത്ര നേരം പുറത്ത് നില്‍ക്കാനാകും?” എന്നാണ് വീഡിയോ കണ്ട ഒരാളുടെ ചോദ്യം. ”വീഡിയോയില്‍ കാണുന്നതു പോലെയുള്ള വസ്ത്രം ധരിച്ചാണ് ധരിച്ചാല്‍ ഏതാനും മിനിറ്റുകള്‍ മാത്രം ഇങ്ങനെ പുറത്തു നില്‍ക്കാം. പൂര്‍ണമായും വിന്റര്‍ ഗെറ്റപ്പില്‍ ആണെങ്കില്‍, ഒരു മണിക്കൂറോളം ഇങ്ങനെ പുറത്ത് നില്‍ക്കാം, പക്ഷേ അതിനിടെ അകത്തു പോയി അല്‍പം തീ കായുകയോ ശരീരം ചൂടാക്കുകയോ വേണം”, – എന്നാണ് ജെഫ് ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.
അന്റാര്‍ട്ടിക്കയില്‍ ഇങ്ങനെ ആളുകള്‍ ചെല്ലാന്‍ അനുവദിക്കുമോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. പരിസ്ഥിതിക്ക് ദോഷം വരുത്താത്തിടത്തോളം കാലം ആര്‍ക്കും അവിടെ ചെല്ലാന്‍ അനുവാദമുണ്ടെന്ന് ജെഫ് മറുപടി നല്‍കി.
വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.instagram.com/p/CqH8UdmoB4D/?utm_source=ig_embed&utm_campaign=embed_video_watch_again