Featured Movie News

‘ആ ചി​‍ത്രത്തില്‍ ഫഹദിന്റെ നായികയാകേണ്ടിയിരുന്നത് ഞാന്‍’ ഒഴിവായതിന്റെ കാരണം പറഞ്ഞ് പ്രിയാമണി

ജീവിതത്തിലെ ആദ്യത്തെ ഓഡിഷന്‍ താന്‍ ചെയ്തത് ഫാസില്‍ സാറിനോടൊപ്പമായിരുന്നുവെന്നും. കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയാകേണ്ടിയിരുന്നത് താന്‍ ആയിരുന്നുവെന്നും നടി പ്രിയാമണി. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയ ഇക്കാര്യം തുറന്നു പറഞ്ഞത്.

” ഞാന്‍ മോഡലിംഗ് ചെയ്‌തു​കൊണ്ട് ഇരിയ്ക്കുന്ന സമയത്ത് എനിക്ക് കുറേ ഓഫറുകള്‍ വന്നിരുന്നു. എന്റെ ഫസ്റ്റ് തമിഴ് പടത്തിന്റെ മുന്‍പ് എന്റെ ജീവിതത്തിലെ ആദ്യത്തെ ഓഡിഷന്‍ ഞാന്‍ ചെയ്തത് ഫാസില്‍ സാറിനോടൊപ്പമായിരുന്നു. ഫഹദിന്റെ സിനിമയ്ക്ക് വേണ്ടി. അത് ഞാന്‍ ഫാസില്‍ സാറിന്റെ വീട്ടില്‍ പോയി അവിടെ ഒന്നര ദിവസം എന്നെയെയും അമ്മയെയും ഇരുത്തി ഓഡിഷന്‍ ചെയ്തു. ഞാന്‍ ആ പാട്ടിന്റെ ഓഡിഷന്‍ ചെയ്തു. വല്യ വല്യ ഡയലോഗൊക്കെ ഫാസില്‍ സാര്‍ എനിക്ക് തന്നിട്ട് ഞാന്‍ എങ്ങനെയാണ് പഠിച്ചതെന്ന് എനിക്ക് അറിയില്ല. പക്ഷേ എങ്ങനെയോ ഫുള്‍ നൈറ്റ് ഞാന്‍ ഇരുന്ന് പഠിച്ച് ഫുള്‍ ഡയലോഗ് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഫാസില്‍ സാര്‍ ഭയങ്കര സന്തോഷത്തിലായി.

ഫാസില്‍ സാര്‍ ഡയലോഗ് പറയുമ്പോള്‍ അമ്മ എനിക്ക് ഡയലോഗ് മംഗ്ലീഷില്‍ എഴുതിയിട്ടാണ് തന്നത്. അപ്പോഴാണ് ഫാസില്‍ സാര്‍ ചോദിച്ചു, നിങ്ങള്‍ മലയാളികള്‍ അല്ലേ ?. അപ്പോള്‍ അമ്മ പറഞ്ഞു ആണ് സര്‍. പക്ഷേ, മലയാളം എഴുതാന്‍ എനിക്ക് അറിയില്ലെന്ന് പറഞ്ഞിട്ടാണ് മംഗ്ലീഷില്‍ ഡയലോഗ് അമ്മ എനിക്ക് എഴുതി തന്നതും ഞാന്‍ അങ്ങനെ മഗ്ഗപ്പ് ചെയ്യുന്നതും. ഓഡിഷന്‍ ചെയ്യുമ്പോള്‍ ഫഹദും ഉണ്ടായിരുന്നു. ഫഹദിന്റെ കൂടെയും ഓഡിഷന്‍ ചെയ്തു. ഫാസില്‍ സര്‍ ഭയങ്കര ഹാപ്പിയായിരുന്നു. അപ്പോള്‍ ഞാന്‍ എന്റെ സെക്കന്‍ഡ് പിയുസിയിലായിരുന്നു. അതിന് മുന്‍പ് ഞാന്‍ കുറെ മോഡലിംഗ് ചെന്നൈയിലും കേരളത്തിലും ചെയ്തിട്ടുണ്ട്. അപ്പോള്‍ ക്യാമറ ഫെയ്‌സിംഗ് എനിക്ക് അറിയാമായിരുന്നു. ആ ഒരു കംഫര്‍ട്ട് ആ സമയത്ത് എനിക്ക് തോന്നി.

ഓഡിഷന് ശേഷം ഫാസില്‍ സര്‍ എന്നോട്, എന്തായാലും പ്രിയ വരണം ഈ പടം ചെയ്യൂ എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇല്ല സാര്‍ എനിക്ക് എന്റെ സെക്കന്‍ഡ് പിയുസി എക്‌സാമുകള്‍ ഉണ്ട്. ചെയ്യുകയാണെങ്കിലും ഞാന്‍ എക്‌സാം കഴിഞ്ഞിട്ടേ ചെയ്യൂ. ഇപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിയില്ല, സോറി എന്ന് പറഞ്ഞിട്ട് അങ്ങനെ ആ പടം ഞാന്‍ ഒഴിവാക്കി.” – പ്രിയാമണി പറയുന്നു