Travel

ഡല്‍ഹിയില്‍ രാത്രി ടാക്സി വിളിച്ചപ്പോളുണ്ടായത് ദുരനുഭവം; മുന്നറിയിപ്പുമായി ട്രാവല്‍ വ്ളോഗര്‍

അതിഥികളെ ദൈവത്തിനെ പോലെ കാണുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍ . എന്നാല്‍ സിംഗപ്പൂരില്‍ നിന്നും ഡല്‍ഹിയിലെത്തിയ രണ്ട് വനിതകള്‍ക്ക് അത്ര നല്ല അനുഭവമല്ല ഉണ്ടായതെന്നാണ് അവര്‍ പറയുന്നത്. സിംഗപ്പൂരിലെ ഒരു ട്രാവല്‍ വ്‌ലോഗറായ ചാന്‍ സില്‍വിയയാണ് ഈ ദുരനുഭവത്തിനെ കുറിച്ച് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. ഡല്‍ഹിയിലെത്തുന്നവര്‍ ഒഴിവാക്കേണ്ട കാര്യത്തിനെ കുറിച്ചാണ് അവരുടെ വീഡിയോയുടെ ഉള്ളടക്കം.

അര്‍ധരാത്രിയില്‍ ടാക്സി എടുക്കരുതെന്നാണ് ആദ്യം പറയുന്നത്. രാത്രിയില്‍ വിമാനത്താവളത്തിലെത്തി യൂബര്‍ അന്വേഷിച്ചെങ്കിലും അത് ലഭിക്കാത്തതിനാല്‍ പ്രൈവറ്റ് ടാക്സി വിളിക്കേണ്ടിവന്നുവെന്ന് അവര്‍ പറയുന്നുണ്ട്. ടാക്സി ഡ്രൈവറാവട്ടെ കൃത്യ സ്ഥലത്ത് ഇറക്കിയില്ലായെന്നും യാത്ര ആരംഭിക്കുന്നതിനും മുമ്പ് തന്നെ അധികം തുക വാങ്ങിയതായും അവര്‍ പറയുന്നു. രാത്രിയില്‍ തീരെ പരിചിതമല്ലാത്ത സ്ഥലത്താണ് അയാള്‍ തങ്ങളെ ഇറക്കിവിട്ടത്.

രണ്ടാമത് പറഞ്ഞത് നിങ്ങളുടെ കോണ്‍ഡാക്ട് നമ്പര്‍ ഒരിക്കലും റിക്ഷാക്കാരന് നല്‍കരുതെന്നായിരുന്നു. ഞങ്ങള്‍ ഡല്‍ഹി ജുമാ മസ്ജിദ് സന്ദര്‍ശിച്ചപ്പോള്‍, ഒരു റിക്ഷാ ഡ്രൈവറെ കണ്ടുമുട്ടി. കുറച്ച് സമയം ചെലവഴിക്കാനുളളതിനാല്‍ നമ്പര്‍ കൈമാറുന്നു. യാത്രക്കാരെ ഇരുത്തി വലിച്ചുകൊണ്ട് പോകുന്ന റിക്ഷയാണ് അയാളുടേ ത്. 1000 രൂപ നല്‍കണമെന്ന് യാത്രയ്ക്ക് മുമ്പ് അയാള്‍ ആവശ്യപ്പെട്ടു. യൂബറിനെക്കാള്‍ ഇരട്ടിയായിരുന്നിട്ടും നിവര്‍ത്തിയില്ലാത്തതിനാല്‍ അതിന് സമ്മതിച്ചു. എന്നാല്‍ ആവശ്യപ്പെട്ട സ്ഥലത്തിന് പകരം അയാള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തെല്ലാം ഞങ്ങളെ കൊണ്ടുപോയികൂടുതല്‍ സമയം ചിലവഴിച്ചു. എല്ലാത്തിനും ഒടുവില്‍ യാത്ര അവസാനിപ്പിച്ചപ്പോള്‍ 6000 രൂപ ആവശ്യപ്പെട്ടു. ഒടുവില്‍ 2000 രൂപ നല്‍കേണ്ടതായി വന്നുവെന്നും ഇങ്ങനെ ആളുകളെ പറ്റിക്കുന്നത് ശരിയല്ലായെന്നും ചാന്‍ സില്‍വിയ പറയുന്നു. സ്ഥലത്ത് ഇറക്കിയതിന് ശേഷം രാത്രി ഏറെ വൈകി സില്‍വിയയുടെ നമ്പറിലേക്ക് വിളിച്ചതായും സ്‌ക്രീന്‍ഷോട്ടില്‍ കാണാം.

ഇന്ത്യയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡിന് പകരമായി പണം കരുതുകയെന്നതായിരുന്നു മൂന്നാമത്തെ ടിപ്പ്. ഇന്ത്യയില്‍ വഴിയോര കച്ചവടക്കാര്‍ പണത്തിനായിരിക്കും മുന്‍ഗണന നല്‍കുന്നത്. ഈ വീഡിയോയ്ക്ക് പുറമേ. പോസ്റ്റിന്റെ കമന്റ് സെക്ഷനില്‍ അവര്‍ അഭിപ്രായപ്പെട്ടത്. ” ഞങ്ങള്‍ ഡല്‍ഹിയില്‍ ആദ്യമായിട്ടാണ്, ഞങ്ങളുടെ യഥാര്‍ഥ അനുഭവങ്ങള്‍ ഞങ്ങള്‍ ആത്മാര്‍ഥമായി പങ്കിടുന്നു. ഈ കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ ഇന്ത്യ കാണാനും അറിയാനും അനുഭവിക്കാനും വളരെ അത്ഭുതകരമായ നാടാണെന്നായിരുന്നു.