തന്റെ ഏക സഹോദരനൊപ്പമാണ് ഇപ്പോള്‍ 39 വയസ്സുള്ള വിക്‌ടോറിയ ഹില്‍ വളര്‍ന്നത്. ഇതിനിടയില്‍ ഒരാളുമായി അവര്‍ ഡേറ്റിംഗില്‍ ഏര്‍പ്പെടുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ തനിക്ക് കിട്ടിയ പുതിയ അറിവില്‍ തകര്‍ന്നുപോയി വിക്ടോറിയ. തനിക്ക് കുറഞ്ഞത് 22 സഹോദരങ്ങളെങ്കിലും ഉണ്ടെന്നാണ് ആ പുതിയ വിവരം. വിക്ടോറിയ ശരിക്കും ഞെട്ടിയത് താന്‍ ഡേറ്റിംഗില്‍ ഏര്‍പ്പെട്ടതും കിടക്ക പങ്കിട്ടതും ഒരു സഹോദരനുമായിട്ടാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. അടുത്തിടെ നടത്തിയ ഒരു ഡിഎന്‍എ ടെസ്റ്റിലാണ് അവരുടെ വിശ്വാസങ്ങളെയെല്ലാം തന്നെ പൊളിച്ച ഈ വിവരങ്ങള്‍.
എന്നാല്‍ മുഴുവന്‍ വിവരങ്ങളും പുറത്തുവന്നപ്പോള്‍ ഞെട്ടിയത് വിക്ടോറിയ മാത്രമല്ല അവരുടെ അമ്മയും കൂടിയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തന്റെ ജനിതകശാസ്ത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വേണ്ടി ഡിഎന്‍എ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയുടെ ഫലം കിട്ടിയപ്പോഴാണ് വിക്ടോറിയ തന്റെ കുടുംബവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഇരുണ്ട രഹസ്യങ്ങള്‍ കണ്ടെത്തിയത്. ജീവശാസ്ത്രപരമായ പിതാവ് എന്ന് താന്‍ കരുതിയിരുന്ന ആളല്ല തന്റെ പിതാവെന്ന് കണ്ടെത്തലായിരുന്നു അവയില്‍ ഏറ്റവും പ്രധാനം. വിക്ടോറിയയുടെ അമ്മയറിയാതെ ഗര്‍ഭധാരണത്തിന് ഉപയോഗിച്ചത് ഫെര്‍ട്ടിലിറ്റി ഡോക്ടറുടെ ബീജമായിരുന്നു.
ഈ വാര്‍ത്തകേട്ട് അമ്മയും സ്തംഭിച്ചപോയി. വിക്ടോറിയയുടെ അമ്മ മറാലി (72) ഗര്‍ഭിണിയാകാന്‍ ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റിന് പോയിരുന്നു. അവരുടെ ഡോക്ടര്‍, ഇപ്പോള്‍ 85 വയസ്സുള്ള ബര്‍ട്ടണ്‍ കാള്‍ഡ്വെല്‍, അവരറിയാതെ തന്നെ സ്വന്തം ബീജം ഉപയോഗിച്ച് സ്ത്രീയെ ബീജസങ്കലനം നടത്തുകയായിരുന്നു. വിക്‌ടോറിയയുടെ അമ്മ മാത്രമല്ല വഞ്ചനയുടെ ഇരയായത്. വിക്‌ടോറിയയുടെ അന്വേഷണം കണ്ടെത്തിയത് 20 ലധികം അര്‍ദ്ധസഹോദരങ്ങളെയാണ്. എന്നാല്‍ ഏറ്റവും മോശമായ കണ്ടെത്തല്‍ അര്‍ദ്ധസഹോദരങ്ങളില്‍ ഒരാള്‍ ഹൈസ്‌കൂള്‍ മുതല്‍ അവള്‍ പ്രണയിച്ചിരുന്ന മുന്‍ കാമുകനായിരുന്നു എന്നതാണ്. ഇരുവരും ശാരീരികബന്ധത്തിലും ഏര്‍പ്പെട്ടിരുന്നു. കോളജ് വിദ്യാഭ്യാസം കഴിയുന്നതുവരെ അവള്‍ ഒരുമിച്ചുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മറ്റ് ഹൈസ്‌കൂള്‍ സുഹൃത്തുക്കളുമായി വീണ്ടും ഒത്തുചേര്‍ന്നതിനിടെ യാദൃശ്ചികമായി ഇയാളെ കാണുകയും ചെയ്തു.
അടുത്തയിടെ വിക്ടോറിയ അമ്മയുടെ പഴയ ഡോക്ടര്‍ ബര്‍ട്ടണ്‍ കാള്‍ഡ്വെല്ലിനെ കാണാനിടയായി. അമ്മയെ വഞ്ചിച്ചതിന്റെ പേരില്‍ അയാളുടെ മേല്‍ ചായ ഒഴിച്ചാണ് അവള്‍ ദേഷ്യം തീര്‍ത്തത്. ഒരാളുമായി ഡേറ്റു ചെയ്യുംമുന്‍പ് ഡിഎന്‍എ പരിശോധന നടത്തേണ്ട അവസ്ഥയാണെന്ന് വിക്ടോറിയ പറയുന്നു. ഫെര്‍ട്ടിലിറ്റി തട്ടിപ്പിനെതിരെ നിയമങ്ങളൊന്നുമില്ല, കൂടാതെ ഭൂരിഭാഗം ഡോക്ടര്‍മാരും തുടര്‍ന്നും പ്രാക്ടീസ് ചെയ്യുകയാണ്. വിക്ടോറിയ ഇപ്പോള്‍ നിയമത്തില്‍ മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണ്,