Celebrity

‘ഞാന്‍ ഒരു പക്ഷിയാണെന്നാണ് എനിക്ക് തോന്നുന്നത്’ – സ്‌കൈ ഡൈവിംഗ് വീഡിയോയുമായി അഹാന

യുവ നടിമാരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അഹാന കൃഷ്ണ. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സോഷ്യല്‍മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ പ്രതികരിയ്ക്കുന്ന താരം കൂടിയാണ് അഹാന. തന്റെ വിശേഷങ്ങളൊക്കെ താരം ഇന്‍സ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയുമൊക്കെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ സ്‌കൈ ഡൈവിംഗിന്റെയും സാഹസികമായ ലാന്‍ഡിംഗിന്റെയും വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് അഹാന. താന്‍ ഒരു പക്ഷിയാണെന്നാണ് തനിക്ക് തോന്നുതെന്നാണ് അഹാന സ്‌കൈ ഡൈവിംഗിനിടെ പറയുന്നത്. കരയുടെയും കടലിന്റെയും ആകാശത്തിന്റെയുമൊക്കെ മനോഹരമായ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. ” സ്‌കൈ ഡൈവിംഗിന്റെ ഏറ്റവും പ്രിയപ്പെട്ട ഭാഗമാണിത് – ഫ്രീ-ഫാളിന് ശേഷമുള്ള ഭാഗം. നിങ്ങളുടെ പാരച്യൂട്ട് തുറക്കുന്നു, ഒരു പ്രത്യേക ശാന്തതയുണ്ട്, നിങ്ങള്‍ ഒരു പക്ഷിയെപ്പോലെ ആകസ്മികമായി ആകാശത്ത് പറക്കുന്നു” – എന്നാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് അഹാന കുറിയ്ക്കുന്നത്.

വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 28 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് അഹാനയ്ക്ക് ഇന്‍സ്റ്റഗ്രാമിലുളളത്. ജീവിതത്തില്‍ നടക്കുന്ന ചെറിയ സന്തോഷങ്ങള്‍ പോലും അഹാന തന്റെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.instagram.com/p/C3PO7U-PyVz/?hl=en