അസ്ല മാര്‍ലി എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചിതയാണ് ഹില. മോട്ടിവേഷന്‍, സെക്‌സ് എജ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ്സ് തുടങ്ങിയ വിഷയങ്ങളാണ് ഹില യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്നത്. പലരും തുറന്നുപറയാന്‍ മടിക്കുന്ന വിഷയങ്ങളാണ് ഹില തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുള്ളത്.
ഇപ്പോഴിതാ സെക്സ് എഡ്യൂക്കേഷൻ കൊടുക്കാനുള്ള യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ പലരും ഡെമോ കാണിച്ച് കൊടുക്കൂ എന്ന് കമന്റ് ഇട്ടിരുന്നല്ലോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് അസ്‌ല മാർലി മറുപടി പറഞ്ഞത്.
“ഞാൻ യൂട്യൂബിൽ വീഡിയോ ഇടുമ്പോൾ പലരും കമന്റ് ഇടുന്നത് എന്റെ എക്സ്പീരിയൻസ് ഷെയർ ചെയ്യാനാണ്. ഞാൻ സെക്സ് ചെയ്തതാണോ വിഡിയോയിൽ പറയുന്നത് എന്നാരും നോക്കേണ്ട കാര്യമില്ല. എന്റെ എക്സ്പീരിയൻസ് ആരും നോക്കേണ്ട കാര്യമില്ല. വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും ഈ സമൂഹത്തിലുണ്ട്. സെക്സ് എന്ന് കേൾക്കുമ്പോഴേ എങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന് ആണ്.
സെക്സ് എഡ്യൂക്കേഷൻ എന്നതിന് പകരം കടിച്ചാൽ പൊട്ടാത്ത ഒരു പേരാണ് കൊടുക്കുന്നതെങ്കിൽ പിന്നെ യാതൊരു പ്രശ്നവും വരാൻ പോകുന്നില്ല….
ഒരുപാട് കമന്റുകൾ വരാറുണ്ടെങ്കിലും ഈ ചാനൽ തുടങ്ങുന്ന സമയത്തു ഒരു റേപ്പ് ത്രെറ്റ് വന്നതാണ് ഇപ്പോഴും മറക്കാൻ പറ്റാത്തത്. ഒരു നാല് പാരഗ്രാഫ് ഉണ്ടായിരുന്നു അത്. പച്ചയ്ക്കു വിവരിച്ചു എഴുതിയിരുന്നു അതിൽ. ഇങ്ങനെ വീട്ടിലേക്ക് വരും, ഇങ്ങനെയൊക്കെ ചെയ്യും എന്ന്…ആദ്യം വിഷമവും പേടിയും വന്നു. പിന്നെ എന്റെ ഒരു സ്വഭാവം വച്ച് എന്നെ ആരെങ്കിലും തളർത്താൻ നോക്കിയാൽ എനിക്ക് വാശി കൂടും. തോറ്റു കൊടുക്കില്ല…” അസ്‌ല പറയുന്നു.