Celebrity

‘രഹസ്യമാക്കിവച്ചിരുന്ന ദിലീപ്-കാവ്യ വിവാഹം രണ്ട് ​ദിവസം മുൻപ് ഞാൻ അറിഞ്ഞിരുന്നു’ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ്

മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് ഒരുപാട് ആരാധകരുള്ള ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റു കൂടിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. സ്ത്രീ പുരുഷ ഭേദമന്യേ പലരുമിന്ന് മേക്കപ്പ് മേഖല തങ്ങളുടെ പ്രൊഫഷനായി തിരഞ്ഞെടുക്കുന്നുണ്ട്.

അക്കൂട്ടത്തിൽ കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ എടുത്തു പറയാവുന്ന ഒരാളാണ് ഉണ്ണി പിഎസ്. കേരളത്തിലെ ഏറ്റവും കൂടുതൽ സെലിബ്രിറ്റി മേക്കപ്പുകൾ ചെയ്ത ഒരു വ്യക്തിയാണ് ഉണ്ണി. കാവ്യ മാധവൻ അടക്കമുള്ള മുൻനിര സിനിമാ താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് ഉണ്ണി. താരങ്ങളോടൊപ്പമുള്ള ചിത്രങ്ങളിലും വീഡിയോകളിലുമൊക്കെ ഉണ്ണി പ്രത്യക്ഷപെടാറുള്ളത് കൊണ്ട് തന്നെ ഉണ്ണിക്ക് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ ഉണ്ണി സെലിബ്രിറ്റികൾക്കൊപ്പമുള്ള ചിത്രങ്ങൾ അതിലൂടെ പങ്കിടാറുണ്ട്.

വർഷങ്ങൾക്ക് മുൻപേ ഈ മേഖലയിൽ സജീവമായിരുന്ന ഉണ്ണി ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ഒരുപക്ഷെ ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹ ശേഷമാണെന്നു പറയാം. ഉണ്ണിയുടെ കരിയറിൽ വലിയൊരു ബ്രേക്കാണ് കാവ്യയുടെ രണ്ടാം വിവാഹത്തിന് മേക്കപ്പ് ചെയ്ത ശേഷം ഉണ്ടായത്. ഇന്ന് മിക്കപ്പോഴും ഉണ്ണിയാണ് ഇവന്റുകൾക്കും ഫോട്ടോഷൂട്ടുകൾക്കും കാവ്യക്ക് മേക്കപ്പ് ചെയ്യാറുള്ളത്. വിവാഹത്തിന് കാവ്യയെ അണിയിച്ചൊരുക്കിയത് ഉണ്ണിയായിരുന്നു.

മലയാളം സിനിമയിലെ ജനപ്രിയ ജോഡികളായ ദിലീപും കാവ്യ മാധവനും പെട്ടെന്നൊരു സുപ്രഭാതത്തിൽ വിവാഹിതരായത് അതീവ രഹസ്യമാക്കി വച്ചിട്ടാണ്. മുഹൂർത്തത്തിന് തൊട്ടുമുൻപാണ് ദിലീപ് വിവാഹത്തെക്കുറിച്ച് എല്ലാവരെയും അറിയിച്ചത്, 2016 നവംബര്‍ 25 നായിരുന്നു വിവാഹിതരായത്.

ഇപ്പോഴിതാ കാവ്യയുടെയും ദിലീപിന്റെയും വിവാഹത്തെപ്പറ്റി ഒരു അഭിമുഖത്തിൽ ഉണ്ണി പറയുന്നു. “കാവ്യ മാധവൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ബെസ്റ്റ് ഫ്രണ്ടിന്റെ കാര്യം നമ്മൾ എന്തായാലും അറിയുമല്ലോ. അതുകൊണ്ടുതന്നെ ദിലീപേട്ടെന്റെയും കാവ്യയുടെയും കല്യാണത്തെപ്പറ്റി രണ്ടുദിവസം മുന്നേ എനിക്ക് അറിവുണ്ടായിരുന്നു. കാവ്യയുടെ മേക്കപ്പ് ചെയ്യാൻ പോയപ്പോൾ വിവാഹം അതീവ രഹസ്യമാക്കി വെച്ചിരുന്നതുകൊണ്ട് കൂടെയുണ്ടായിരുന്ന സ്റ്റാഫിന് പോലും വിവാഹത്തെപ്പറ്റി അറിവുണ്ടായിരുന്നില്ല. കല്യാണ ദിവസം നല്ല ടെൻഷനായിരുന്നു. കാവ്യയും ദിലീപേട്ടനുമായുള്ള കല്യാണമാണ്. ഞാനാണ് ആദ്യം പോയി റൂം എടുക്കുന്നത്.

എന്റെ സ്റ്റാഫുകൾക്കൊന്നും കല്യാണമാണെന്ന് അറിയില്ലായിരുന്നു. അന്ന് കാവ്യയുടെ ബന്ധുക്കൾ പുറത്ത് നിൽക്കുന്നത് കണ്ട് സ്റ്റാഫുകൾ വിചാരിച്ചത് ജൂനിയർ ആർട്ടിസ്റ്റ് ആണെന്നാണ്. അടുത്ത മേക്കപ്പ് ഇപ്പോൾ വേണ്ട, മെയിൻ ആർട്ടിസ്റ്റ് ചെയ്തിട്ട് മതിയെന്ന് പറ‍ഞ്ഞ് അവരെ പുറത്തേക്ക് നിർത്താൻ നോക്കി.

പിന്നെ ദിലീപേട്ടൻ മാലയും ബൊക്കയും ഒക്കെയായി വരുമ്പോഴാണ് കാവ്യ എന്നോട്,” പറയട്ടെ, പറയട്ടെ.. ” എന്ന് ചോദിച്ച് അവരോടത് പറഞ്ഞത്… അങ്ങനെ പറഞ്ഞു. എല്ലാവർക്കും ഭയങ്കര ഷോക്കായിരുന്നു അത്. സാരിയുടുപ്പിക്കാൻ ഇൻഡസ്ട്രിയിലുള്ള ബെൻസി ചേച്ചിയെയാണ് ഏൽ‌പ്പിച്ചിരുന്നത്. ഷൂട്ടാണെന്ന് കരുതി ഉച്ചയാകുമ്പോഴേക്കും എത്തിക്കോളാമെന്ന് പറഞ്ഞു. പക്ഷെ പുള്ളിക്കാരി വന്നില്ല. പിന്നെയാണ് കല്യാണമാണെന്ന് അവർ അറിയുന്നത്… “ഉണ്ണി പറയുന്നു. ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിലാണ് ഉണ്ണി ഇത് പറഞ്ഞത്.

കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിൽ ജോഡിയായി അഭിനയിച്ചു തുടങ്ങിയ ദിലീപും കാവ്യയും ‘പിന്നെയും’ വരെയുള്ള 21 സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളില്‍ മിക്കതും സൂപ്പര്‍ഹിറ്റുമായിരുന്നു. വിവാഹത്തോടെ കാവ്യ മാധവന്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തു. ഇരുവരും ഇപ്പോൾ ചെന്നൈയിലാണ് താമസിക്കുന്നത്. മക്കളായ മഹാലക്ഷ്മി, മീനാക്ഷി എന്നിവർക്കൊപ്പം സന്തോഷകരമായി ജീവിക്കുകയാണ് ഇവർ. ദിലീപ്-കാവ്യ വിവാഹത്തിന് ചുക്കാൻ പിടിച്ചതും എല്ലാത്തിനും മുന്നിലുണ്ടായിരുന്നതും മകൾ മീനാക്ഷിയായിരുന്നു. സ്വന്തം മകൾ മഹാലക്ഷ്മിയെപ്പോലെ തന്നെയാണ് കാവ്യയ്ക്ക് ഇപ്പോൾ മീനാക്ഷിയും.
ഈയിടെ ദിലീപും കാവ്യയും തങ്ങളുടെ എട്ടാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *