താടി വടിക്കാനായി വിസമ്മതിച്ചതിന് പിന്നാലെ ഭാര്യ ഉപേക്ഷിച്ച് പോയെന്ന പരാതിയുമായി യുവാവ്. ക്ലീന്‍ ഷേവ് ചെയ്ത തന്റെ സഹോദരനൊപ്പമാണ് യുവതി ഒളിച്ചോടിയതെന്നും യുവാവ് പറയുന്നു. യുപിയിലാണ് സംഭവം.
7 മാസം മുമ്പായിരുന്നു മുഹമ്മദ് സാഗിറും അര്‍ഷിയും തമ്മിലുള്ള വിവാഹം . വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ താടി ഇഷ്ടപ്പെടുന്ന സാഗിര്‍ ഇത് ഒഴിവാക്കാനായി വിസമ്മതിച്ചു. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമായി. അര്‍ഷി ഭര്‍തൃസഹോദരനുമായി അടുപ്പത്തിലാകുകയും അദ്ദേഹത്തിനോടൊപ്പം പോവുകയും ചെയ്തു.
3 മാസത്തോളം അര്‍ഷി വരുവെന്ന് സാഗിര്‍ കാത്തിരുന്നു. തുടര്‍ന്നാണ് അദ്ദേഹം പോലീസില്‍ പരാതി നല്‍കിയത്. അര്‍ഷി എപ്പോഴും എന്റെ താടിയെ കുറിച്ച് പരാതി പറഞ്ഞിരുന്നു. കുടുംബത്തിന്റെ സമ്മര്‍ദം കൊണ്ടാണ് അവള്‍ എന്നെ വിവാഹം കഴിച്ചതെന്നു തോന്നുന്നു. എന്റെ ഇളയ അനിയനൊപ്പമാണ് അവള്‍ പോയത്. അവരുടെ പ്രണയസംഭാഷണങ്ങള്‍ ഞാന്‍ കണ്ടുപിടിച്ചു. ഇതിനെ പിന്നാലെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് അവള്‍ എന്നെ കൊല്ലാനായി ശ്രമിച്ചുവെന്ന് യുവാവ് പരാതിയില്‍ പറയുന്നു.
എന്നാല്‍ ഭർത്താവിന്റെ ആരോപണത്തിനെ എതിര്‍ത്തുകൊണ്ട് യുവതി രംഗത്തെത്തി.താടിയെടുക്കാനായി വിസമ്മതിച്ചതിനാല്‍ അല്ല. ലൈംഗികജീവിതത്തില്‍ തൃപ്തിപ്പെടുത്താനായി സാധിക്കാത്തതുകൊണ്ടാണ് ഉപേക്ഷിച്ച് ഭര്‍തൃസഹോദരനോടൊപ്പം ജീവിക്കാനായി തീരുമാനിച്ചതെന്ന് യുവതി വ്യക്തമാക്കി.സ്ത്രീധന പണം തിരികെ നല്‍കാതെ വിവാഹമോചനത്തിന് തയ്യാറല്ലെന്ന് യുവതി പറഞ്ഞു.