തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് സ്വകാര്യ ആശുപത്രിൽ രോഗിയായ ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കരകുളം സ്വദേശികളായ ജയന്തിയും (62) ഭാസുരനുമാണ് (73) രിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭാസുരൻ ആശുപത്രിയിലെ അഞ്ചാം നിലയിലെ പടിക്കെട്ടിൽ നിന്ന് ചാടുകയായിരുന്നു.സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം
ഒക്ടോബർ 1നാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായാണ് ജയന്തിയെ ഇവിടെ പ്രവേശിപ്പിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ഭാസുരൻ കെട്ടിടത്തിനു മുകളിൽനിന്നു ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇന്ന് പുലർച്ചെ നഴ്സുമാരാണ് ഭാസുരൻ അഞ്ചാം നിലയിലെ പടിക്കെട്ടിൽ നിന്ന് ചാടുന്നത് ആദ്യം കണ്ടത്. വിവരം അറിയിക്കാനായി റൂമിലെത്തിയപ്പോഴാണ് രോഗിയായ ഭാര്യ ജയന്തിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. രക്തം നൽകാനുപയോഗിക്കുന്ന ട്യൂബ് കഴുത്തിൽ കുരുക്കിയാണ് ജയന്തിയെ കൊന്നത്. ഇതിന് പിന്നാലെ ഭാസുരൻ പടിക്കെട്ടിൽ നിന്ന് ചാടുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഭാസുരനും മണിക്കൂറുകൾക്കകം മരിച്ചു.




