Featured Lifestyle

ഭാര്യയുമായി ഒളിച്ചോടിയ കാമുകനെ ഭര്‍ത്താവ് വഴിയിലിട്ടു തല്ലി ; വീഡിയോ വൈറൽ

പൊതുസ്ഥലത്ത് വച്ച് ഭാര്യയെയും കാമുകനെയും നേരിടുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. യുവതിയോടൊപ്പമുള്ള യുവാവിനെ മറ്റൊരാൾ തല്ലുന്നത് കണ്ട് ചുറ്റുമുള്ളവര്‍ കൂടുന്നതും കാര്യമന്വേഷിക്കുന്നതുമാണ് വീഡിയോയിലുള്ളത്. മധ്യപ്രദേശിലാണ് സംഭവം.

യുവതിയോടൊപ്പമുള്ള യുവാവിനെ മറ്റൊരു യുവാവ് തല്ലുനിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അല്പനേരം കൊണ്ട് തന്നെ മൂന്ന് പേര്‍ക്ക് ചുറ്റും ഒരു ജനക്കൂട്ടവും ഉണ്ടായി. ഇവരുടെ ചോദ്യം ചെയ്യലുകൾക്കിടെയിലും തല്ല് തുടരുന്നതും വീഡിയോയില്‍ കാണാം. ചിലര്‍ സംഭവം വീഡിയോയില്‍ പകര്‍ത്തുന്നതും കാണാം. ഇരുവരുടെയും വഴക്ക് നിർത്താൻ യുവതി ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ കൈവിട്ട് പോകുന്നു. ഓരോ തവണ തല്ല് കിട്ടുമ്പോഴും കാമുകന്‍ ഭര്‍ത്താവിന് നേരെ ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം.

തർക്കം തുടരുന്നതിനിടയിൽ, കഴ്ചക്കാരായെത്തിയ കുറച്ച് പേര്‍ എന്താണ് കാരണമെന്ന് അന്വേഷിക്കുന്നു. ഈ സമയം ഭര്‍ത്താവ് ഇത് തന്റെ ഭാര്യയാണെന്ന് പറയുന്നു. താന്‍ വഞ്ചിക്കപ്പെട്ടതായും ഭാര്യയെ മറ്റേ യുവാവ് തട്ടിക്കൊട്ട് പോകാന്‍ ശ്രമിക്കുകയാണെന്നും ഇയാൾ ആരോപിക്കുന്നു. എന്നാല്‍ യുവതി കാമുകനൊപ്പം പോകാന്‍ വിസമ്മതിക്കുകയും അതേസമയം ഭര്‍ത്താവിനോട് തർക്കത്തിലേര്‍പ്പെടുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.

രണ്ടര ലക്ഷത്തോളം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായ പ്രകടനങ്ങളുമായെത്തി.