പ്രാദേശിക സിനിമകളിലടക്കം നടന്മാര്‍ സംവിധായകരാകുകയും സംവിധായകന്മാര്‍ നടന്മാരാകുകയും ചെയ്യുന്ന വലിയ മാറ്റങ്ങളിലൂടെയാണ് ഇന്ത്യന്‍ സിനിമ കടന്നുപോയി ക്കൊണ്ടിരിക്കുന്നത്. നടന്‍ പൃഥ്വിരാജ് അടക്കമുള്ളവര്‍ മികച്ച സംവിധായകനായി മാറിയിരിക്കെ ദീര്‍ഘനാള്‍ ക്യാമറയ്ക്ക് പിന്നിലും പിന്നീട് മുന്നിലും നിന്ന് പരിചയമുള്ള ബോളിവുഡ് സൂപ്പര്‍താരം ഹൃതിക് റോഷന്റെ ഊഴമാണ് ഇനി.
ബോളിവുഡില്‍ വന്‍ സൂപ്പര്‍ഹീറോ സിനിമകളിലൊന്നും വമ്പന്‍ ഹിറ്റുമായിരുന്ന ‘ക്രിഷി’ ന്റെ പുതിയ പതിപ്പുമായണ് ഹൃത്വിക് സംവിധായകന്റെ കുപ്പായം കൂടി അണിയുന്നത്. ‘ക്രിഷ് 4 ‘ന്റെ സംവിധായകനായി ഹൃതിക് റോഷന്‍ അരങ്ങേറുമ്പോള്‍ പിതാവും സംവിധായകനുമായ രാകേഷ് റോഷനൊപ്പം മറ്റൊരു സംവിധായകനും നിര്‍ മ്മാതാവുമായ ആദിത്യ ചോപ്രയുമാണ് നിര്‍മ്മാതാക്കളായി കൈകോര്‍ക്കുന്നത്. ഇന്ത്യ യിലെ ഏറ്റവും വലിയ സൂപ്പര്‍ഹീറോ ചിത്രം നിര്‍മ്മിക്കാനാണ് വമ്പന്മാരുടെ കൂട്ടുകെട്ട്.
മുമ്പ് മൂന്ന് പതിപ്പും സംവിധാനം ചെയ്ത രാകേഷ് റോഷന്‍ നാലാംഭാഗം ചെയ്യാന്‍ വിസമ്മ തിക്കുകയായിരുന്നു. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് സിനിമയുടെ വിവരം എ ക്‌സില്‍ പങ്കിട്ടിരിക്കുന്നത്. ”തന്റെ അഭിലാഷ പദ്ധതിയായ ക്രിഷ് 4 നായി സംവിധായ കന്റെ തൊപ്പി ധരിക്കാന്‍ ഹൃതിക് റോഷന്‍ തീരുമാനിച്ചു. വൈആര്‍എഫ് നിര്‍മ്മാ താ വ് ആദിത്യ ചോപ്രയ്ക്കൊപ്പം പാപ്പാ റോഷനും ചിത്രത്തെ പിന്തുണയ്ക്കും.” അദ്ദേഹം കുറിച്ചു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ക്രിഷ്. കോയി മില്‍ ഗയ, ക്രിഷ് എന്നിവയ്ക്ക് ശേഷം, ക്രിഷ് 3 എത്തി. പ്രിയങ്ക ചോ പ്ര, കങ്കണ റണാവത്ത്, വിവേക് ഒബ്‌റോയ് എന്നിവരായിരുന്നു മൂന്നാം ഭാഗത്ത് പ്രധാന വേഷങ്ങളില്‍.