വിരാട് കോലിക്ക് സംഭവിച്ച ചെറിയൊരു കയ്യബദ്ധവും ലൈക്കും. പിന്നാലെ കൊടുമ്പിരിക്കൊണ്ട് വിവാദം. ഇതിനിടെ അവനീത് കൗറിന്റെ കരിയര്‍ ഗ്രാഫും ജീവിതഗ്രാഫും കുത്തനെ കുതിക്കുകയാണ്. ഫോളോവേഴ്സും താരമൂല്യവും ബ്രാന്‍ഡ് മൂല്യവും കൗര്‍ ചിന്തിക്കുന്നതിനും അപ്പുറത്തെത്തി. ബോളിവുഡ് താരം കൗറിന്റെ ഫോട്ടോയ്ക്ക് അബദ്ധത്തിലാണ് കോലിയുടെ ലൈക്ക് വീണത്.
ഈ സംഭവത്തിനു പിന്നാലെ അവനീത് കൗറിന്റെ ഫോളോവേഴ്സിന്റെ എണ്ണം 30 മില്യണില്‍ നിന്നും 31.8മില്യണിലേക്ക് കുതിച്ചിരിക്കുകയാണ്. ബ്രാന്‍ഡ് മൂല്യം 30ശതമാനം വര്‍ധിച്ചു. പന്ത്രണ്ടോളം പുതിയ ബ്രാന്‍ഡുകളുമായി കൗര്‍ കരാറിലൊപ്പിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മെയ് രണ്ടിനാണ് ഇന്‍സ്റ്റഗ്രാമില്‍ കൗറിന്റെ ഫോട്ടോസിന് കോലിയുടെ ഭാഗത്തുനിന്നും ലൈക്ക് വന്നത്. എന്നാല്‍ അത് മനപൂര്‍വമുള്ളതായിരുന്നില്ലെന്നും അല്‍ഗോരിതം അബദ്ധത്തില്‍ നടത്തിയ പ്രതികരണമായിരിക്കുമെന്നും കോലി വിശദീകരിച്ചു. ഇന്‍സ്റ്റാഗ്രാം ഫീഡില്‍നിന്ന് ഒഴിവാക്കലുകള്‍ നടത്തുമ്പോള്‍ അല്‍ഗോരിതം തെറ്റായ ഇടപെടല്‍ നടത്തിയതാണെന്നായിരുന്നു കോലി അവകാശപ്പെട്ടത്.
എന്തായാലും സംഗതി വലിയ വിവാദത്തിലെത്തിയെങ്കിലും കൗറിന്റെ ജീവിതവും കരിയറും മാറിമറിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ദിവസംകൊണ്ട് 1.8മില്യണ്‍ ഫോളോവേഴ്സിനെയാണ് കൗറിന് അധികമായി ലഭിച്ചത്. ഫാഷന്‍, സൗന്ദര്യവര്‍ധവവസ്തുക്കള്‍, എന്നിവയുമായി ബന്ധപ്പെട്ട ബ്രാന്‍ഡുകളുമായാണ് 21കാരിയായ കൗര്‍ കരാറിലൊപ്പിട്ടിരിക്കുന്നത്. ‘ലവ് ഇന്‍ വിയറ്റ്നാം’എന്ന വിദേശചിത്രത്തിലാണ് ഇനി കൗറിനെ കാണാനാവുക. ഐപിഎല്ലിലാകട്ടെ പോയിന്റ് ടേബിളില്‍ മുന്‍പന്തിയിലുള്ള കോലിയുെടയും ടീമിന്റെയും മികച്ച പ്രകടനം തുടരുകയുമാണ്.