ആയുര്‍വേദപരമായി വര്‍ഷം, ശരത്, എന്നീ ഋതുക്കളിലാണ് ഈ കാലയളവു വരുന്നത്. വര്‍ഷകാലത്ത് അനുഷ്ഠിക്കേണ്ട പ്രത്യേക ജീവിത ചര്യകള്‍ ആയുര്‍വേദം നിഷ്ക്കര്‍ഷിക്കുന്നു. വിശപ്പുണ്ടാക്കുന്നതും ദഹനത്തെ സഹായിക്കുന്നതുമായ ആഹാരങ്ങള്‍ ഈ സമയത്ത് ശീലിക്കണം.
മഴക്കാലത്തും മഴ കഴിഞ്ഞ് വെയില് തുടങ്ങുന്ന സമയത്തുമാണ് പകര്‍ച്ച വ്യാധികള്‍ കണ്ടുവരുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്ക്കുന്ന 4 മാസക്കാലം കേരളത്തില്‍ പകര്‍ച്ചവ്യാധികളുടെ സമയതാണ്. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മഴക്കാലം കേരളത്തിന്റെ പ്രത്യേകതയാണ്. വെയിലും മഴയും കലര്‍ന്ന കാലാവസ്ഥയും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ ഉയര്‍ന്ന തോതും രോഗാണുക്കള്‍ക്ക് വളരാന്‍ അവസരമൊരുക്കുന്നു.
ആയുര്‍വേദചര്യകള്‍
ആയുര്‍വേദപരമായി വര്‍ഷം, ശരത്, എന്നീ ഋതുക്കളിലാണ് ഈ കാലയളവു വരുന്നത്. വര്‍ഷകാലത്ത് അനുഷ്ഠിക്കേണ്ട പ്രത്യേക ജീവിത ചര്യകള്‍ ആയുര്‍വേദം നിഷ്ക്കര്‍ഷിക്കുന്നു. വിശപ്പുണ്ടാക്കുന്നതും ദഹനത്തെ സഹായിക്കുന്നതുമായ ആഹാരങ്ങള്‍ ഈ സമയത്ത് ശീലിക്കണം.
ചെറുപയര്‍, ഞവരയരി, മാംസരസം, തേന്‍, അരിഷ്ടങ്ങള്‍ എന്നിവ നിത്യോപയോഗത്തിന് പറ്റിയതാണ്. ചുക്കിട്ടു തിളപ്പിച്ച് വെള്ളം കുടിക്കാന്‍ ഉപയോഗിക്കാം. മൈദാമാവുകൊണ്ടുണ്ടാക്കിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, മത്സ്യം, മാംസം, തൈര്, പാല്, എണ്ണ അധികരിച്ച ആഹാരസാധനങ്ങള്‍, തണുത്തു പഴകിയവ എന്നിവ തീര്‍ത്തും ഒഴിവാക്കണം. ചുരുക്കത്തില്‍ ദഹനത്തെ തകരാറിലാക്കുന്ന എല്ലാം ഒഴിവാക്കണം.
മഴക്കാലത്ത് നദീജലം കുളിക്കുന്നതിനും മറ്റും നന്നല്ല. മുങ്ങിക്കുളിയും ഒഴിവാക്കേണ്ടതാണ്. പകലുറക്കം, അതിയായ ദേഹാദ്ധ്വാനം എന്നിവയും ഒഴിവാക്കണം.
വൈറല്‍പനി
സാധാരണയായി വര്‍ഷകാലത്ത് കണ്ടുവരുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വൈറല്‍പനി. ജലദോഷം, ദേഹവേദന, സന്ധികളില്‍ വേദന എന്നിവയോടു കൂടിയ പനിയാണ് രോഗലക്ഷണം. ക്ഷീണം, വിശപ്പില്ലായ്മ, ഛര്‍ദി എന്നിവയും കാണാറുണ്ട്.
രോഗിക്ക് നല്ല വിശ്രമം ഈ സമയത്ത് ആവശ്യമാണ്. ലഘുവായ ആഹാരം (കഞ്ഞി മുതലായവ) കഴിക്കുക. ചുക്ക്, തുളസിയില, മല്ലി ഇവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുക. വെട്ടുമാറന്‍ ഗുളിക, ചുക്കുംതിപ്പല്യാദി ഗുളിക, കുടജാരിഷ്ടം, അമൃതാരിഷ്ടം, സുദര്‍ശനാസവം ഇവ ഒരു ഡോക്ടറുടെ മേല്‍ നോട്ടത്തില്‍ ഉപയോഗിക്കുക.
ചുമ, ശ്വാസംമുട്ടല്‍ എന്നിവ വൈറല്‍പനിയില്‍ സാധാരണ ഉണ്ടാകാറില്ല. പനി തുടര്‍ന്നു നില്ക്കുക, മൂത്രത്തിന് നിറവ്യത്യാസം, ചുവപ്പുനിറം, അളവുകുറയുക എന്നിവ അനുഭവപ്പെട്ടാല്‍ വിദഗ്ദ്ധ ചികിത്സ ആവശ്യമാണ്.
ഗോരോചനാദി ഗുളിക ഇഞ്ചിനീരിലോ തേനിലോ സേവിയ്ക്കുന്നത് രോഗിയില്‍ ബാക്ടീരിയ മൂലമുള്ള രോഗാണുബാധ ഒഴിവാക്കാന്‍ സഹായിക്കും. കൂടാതെ രക്താണുക്കളുടെ എണ്ണം കുറയുന്നത് തടയുവാനും സാധിക്കും. ചുമ വരുന്ന പക്ഷം ദശമൂലകടുത്രയം കഷായം, വ്യാഘ്ര്യാദി കഷായം, കര്‍പ്പൂരാദി ചൂര്‍ണ്ണം ഇവയും ഉപയോഗിക്കാവുന്നതാണ്. ആടലോടക നീരില്‍ തേന്‍ ചേര്‍ത്തും ഉപയോഗിക്കാം.
ശുചിത്വം പാലിക്കുക
വീടും പരിസരവും പുകയ്ക്കുന്നത് നല്ലതാണ്. രോഗി കിടക്കുന്ന മുറിയും കുന്തിരിക്കം, ഗുണ്മുലു, വയമ്പ്, ജടാമഞ്ചി, വേപ്പില, എരിക്കില, ദേവതാരം ഇവയിട്ടു പുകയ്ക്കണം. ഇത് രോഗ ശമനത്തിനും, മറ്റുള്ളവരിലേക്ക് രോഗം പകരാതെയിരിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ പലവിധ രോഗങ്ങള്‍ പകര്‍ത്തുന്ന കൊതുകിനെ അകറ്റുന്നതിനും ഇത് പ്രയോജനപ്രദമാണ്. പുകയ്ക്കുന്നതിനുള്ള അപരാജിത ധൂപചൂര്‍ണ്ണം വിപണിയില്‍ ലഭ്യമാണ്.
വീട്ടില്‍ ചെയ്യാവുന്നത്
മഴക്കാലത്ത് ആഴ്ചയില്‍ ഒരു ദിവസം അവിപത്തി ചൂര്‍ണം -15 ഗ്രാം ഉപയോഗിച്ച് വിരേചനം നടത്തി ശരീരം ശുദ്ധിയാക്കണം. അതിനുശേഷം ഇന്ദുകാന്തം കഷായം, വില്വാദി ഗുളിക എന്നിവ ഉപയോഗിക്കുന്നത് പകര്ച്ചപ്പനികളില് നിന്നും രക്ഷ നേടാന്‍ സഹായിക്കും.
കുടിക്കുവാനായി ചുക്ക്, കൊത്തമല്ലി ഇവ ഇട്ടുതിളപ്പിച്ച വെള്ളമോ, പഞ്ചകോല ചൂര്‍ണ്ണം ഇട്ടു തിളപ്പിച്ച വെള്ളമോ ഉപയോഗി്ക്കാവുന്നതാണ്. പച്ചവെള്ളം ഒരു കാര്യത്തിനും ഉപയോഗിക്കാവുന്നതല്ല. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിയെ വര്‍ധിപ്പിക്കുന്ന ചികിത്സാക്രമങ്ങള്‍ ചെയ്യേണ്ടതാണ്.
പനിയും പഞ്ചകര്മയും
ശരിയായ രീതിയില്‍ പഞ്ചകര്‍മ്മ ചികിത്സ ചെയ്യുന്നത് ശരീരാരോഗ്യം, വ്യാധിക്ഷമത്വം ഇവയെ നിലനിര്‍ത്തുന്നതിനു സഹായിക്കുന്നു. കര്‍ക്കിടക കഞ്ഞി പോലെയുള്ള ഔഷധങ്ങള്‍ കൊണ്ടുണ്ടാക്കിയ കഞ്ഞി ദിവസം ഒരു നേരം സേവിയ്ക്കുന്നത് ഈ സമയത്ത് വളരെ പ്രയോജനം ചെയ്യും.
പകര്‍ച്ചവ്യാധികള്‍ക്ക് കാരണം
ജീവിത രീതിയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളും, പരിസര മലിനീകരണവുമാണ് ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്ന പകര്‍ച്ചവ്യാധികള്‍ക്ക് പ്രധാന കാരണം. വ്യക്തിശുചിത്വം, പരിസരശുചിത്വം ഇവ പാലിക്കുക, ആരോഗ്യകരമായ ഒരു ജീവിത രീതിയിലേക്കു മടങ്ങുക ഇവയാണ് ഇവയ്ക്കുള്ള പ്രതിവിധി.
രോഗപ്രതിരോധ ശക്തി നന്നായിട്ടുള്ള വ്യക്തികളില്‍ ഡങ്കിപ്പനി മുതലായ രോഗങ്ങള്‍ പോലും മാരകമാകുന്നില്ല. എല്ലാവരും ഈ ജീവിത രീതി അനുവര്‍ത്തിക്കുന്ന പക്ഷം പുതിയതായി അനുദിനം വന്നുകൊണ്ടിരിക്കുന്ന പനികളില്‍ നിന്നും രക്ഷനേടാന്‍ സാധിക്കും.