Lifestyle

മടിയന്മാരായ കുട്ടികളെ മിടുമിടുക്കന്മാരാക്കാം; പക്ഷേ അമ്മമാര്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കുട്ടികളുടെ സ്വഭാവരീതികള്‍ പലപ്പോഴും മാറി മാറി വരാറുണ്ട്. തീരെ ചെറുപ്പത്തിലേയുള്ള ശീലങ്ങളോ രീതികളോ ആയിരിയ്ക്കില്ല അവര്‍ കുറച്ച് മുതിര്‍ന്ന് കഴിയുമ്പോള്‍ ഉള്ളത്. ചില കുട്ടികള്‍ക്ക് മറ്റുള്ളവരുമായി ഇടപഴകാന്‍ വളരെ താല്പര്യമാണ്. അവരോടൊപ്പം കളിയ്ക്കാനും സമയം ചിലവഴിയ്ക്കാനും ഇവര്‍ക്ക് വളരെ ഇഷ്ടമായിരിയ്ക്കും. ഓടിച്ചാടി നടക്കുന്ന കുട്ടികള്‍ കൂടുതല്‍ ആരോഗ്യവാന്‍മാരായിരിക്കും. എന്നാല്‍ മറ്റു ചിലരാകട്ടെ പുറത്ത് പോകാനും മറ്റ് കുട്ടികളുമായി കളിയ്ക്കാനുമൊന്നും ഇഷ്ടമില്ലാത്തവരായിരിയ്ക്കും. ഇത്തരം കുട്ടികള്‍ ഒരു പരിധി വരെ മടിയന്മാരായിരിയ്ക്കും. ഇത്തരം കുട്ടികളുടെ മടി മാറ്റിയെടുക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം….

  • അദ്ധ്യാപകരുമായി സംസാരിക്കാം – കൂട്ടുകാരുടെ സഹായത്തിന് ശേഷം അവരുടെ അദ്ധ്യാപകരുമായും സംസാരിക്കാം. അവരെ ആക്റ്റീവാക്കാന്‍ അദ്ധ്യാപകരുടെ സഹായം തേടാന്‍ മടിക്കേണ്ട. ദിവസത്തിന്റെ നല്ലൊരു ഭാഗം സ്‌കൂളിലാണല്ലോ അവര്‍ ചിലവഴിക്കുന്നത്. കായിക അദ്ധ്യാപകരോട് കുട്ടിയുടെ സ്വഭാവരീതിയും മറ്റും പറയാം. കുട്ടിയെ കൂടുതല്‍ ആക്റ്റിവിറ്റികളില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടാം.
  • വീട്ടുജോലികള്‍ ഏല്‍പ്പിക്കാം – ഒരു വീട്ടില്‍ നൂറായിരം പണികളുണ്ടാകും, അതില്‍ കുട്ടികള്‍ക്ക് ചെയ്യാവുന്ന ചെറിയ പണികള്‍ അവരെ ഏല്‍പ്പിക്കാം. അടുക്കളയില്‍ സഹായിയായി കൂട്ടാം, ചെടി നനയ്ക്കാന്‍ ഏല്‍പ്പിക്കാം. സാധനങ്ങള്‍ വാങ്ങാന്‍ തൊട്ടടുത്ത കടയിലേയക്ക് അയയ്ക്കാം, ഒറ്റ ഓട്ടത്തിന് കടയില്‍ പോയി വരാന്‍ ഒന്നു പറഞ്ഞു നോക്കൂ.
  • ഇടയ്ക്ക് പുറത്തുകൊണ്ടു പോകാം – എപ്പോഴും വീട്ടിനുള്ളില്‍ തന്നെ ചടഞ്ഞുകൂടിയിരിക്കുന്ന കുട്ടികളെ ഇടയ്ക്ക് ഔട്ടിംങിന് കൊണ്ടു പോകാം. എന്തെങ്കിലും ഔട്ട്‌ഡോര്‍ ആക്റ്റിവിറ്റിയും പ്‌ളാന്‍ ചെയ്യാം. അതിന് വേണ്ടുന്ന കാര്യങ്ങളെല്ലാം ചെയ്യാന്‍ കുട്ടിയെ ഏല്‍പ്പിക്കാം. നന്നായി ചെയ്താല്‍ അഭിനന്ദിക്കാം സമ്മാനങ്ങളും നല്‍കാം. അതവരെ ഉത്സാഹികളാക്കും. ഇതുപോലെ ഒരുപാട് മാര്‍ഗങ്ങളുണ്ട് മടിയന്‍മാരെ മിടുക്കരാക്കാന്‍. ഓരോകുട്ടിയുടെയും പ്രായവും സ്വഭാവരീതികളും അനുസരിച്ച് ഉചിതമായ മാര്‍ഗം സ്വീകരിക്കാം.
  • സ്‌പോര്‍ട്‌സ് ക്ലബില്‍ ചേര്‍ക്കാം – കുട്ടികളെ ചുറുചുറുക്കും ആരോഗ്യവാന്‍മാരുമുള്ളതാക്കാനുള്ള ഏറ്റവും നല്ല വഴിയാണ് സ്‌പോര്‍ട്‌സ്. അവര്‍ക്ക് താല്പര്യമുള്ള കായികയിനങ്ങള്‍ക്കു ചേര്‍ക്കാം. മടികാണിച്ചാല്‍ സ്‌പോര്‍സിന്റെ ഗുണങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കാം.
  • കൂട്ടുകാരുടെ സഹായം തേടാം – ഇത്തരം കുട്ടികളുടെ കൂട്ടുകാരുമായി ഒന്നു സംസാരിച്ചു നോക്കൂ, അവര്‍ സ്‌കൂളിലും ഇങ്ങനെയൊക്കെ തന്നെയാണോയെന്ന്. അവരുടെ താല്പര്യങ്ങള്‍ നിങ്ങളേക്കാള്‍ ചിലപ്പോള്‍ കൂട്ടുകാര്‍ക്കാവും അറിയാന്‍ കഴിയുക.