തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലപ്പോഴും നമ്മുടെ കിടപ്പുമുറി പോലും വൃത്തിയായി അടുക്കിയൊരുക്കാനായി കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ബെഡ്ഷീറ്റുകള്‍ മാറ്റുന്ന കാര്യം പലര്‍ക്കും കഴിയാറില്ല. എന്നാല്‍ വൃത്തിയുള്ള കിടക്കവിരി ഒരാളെ ഫ്രഷാക്കുക മാത്രമല്ല ചെയ്യുന്നത്. അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മികച്ച ഉറക്കം നല്‍കുന്നു.
ശരിയായ സമയത്ത് കിടക്ക വിരി മാറ്റിയില്ലെങ്കില്‍ പൊടിയും അഴുക്കും അടഞ്ഞികൂടി തീര്‍ത്തും സുഖകരമല്ലാത്ത അവസ്ഥയിലായിരിക്കും നിങ്ങള്‍ക്ക് ഉറങ്ങേണ്ടതായി വരുക. സാധാരണയായി ആഴ്ചയില്‍ ഒരിക്കലെങ്കിലും കിടക്കവിരി മാറ്റണമെന്നാണെങ്കിലും ചിലര്‍ക്ക് അധിക തവണ ഇങ്ങനെ മാറ്റേണ്ട സാഹചര്യവുമുണ്ട്.
ഓയിലി സ്‌കിന്‍ ടൈപ്പാണ് നിങ്ങളുടേതെങ്കില്‍ മൂന്നോ നാലോ ദിവസത്തിലൊരിക്കല്‍ ബെഡ് ഷീറ്റുകള്‍ മാറ്റണം. എണ്ണയും അഴുക്കും നീക്കം ചെയ്യാനായി പ്രിന്റ് ചെയ്ത ബെഡ്ഷീറ്റുകള്‍ കഴുകാനായി നല്ല ഡിറ്റര്‍ജന്റുകള്‍ ഉപയോഗിക്കാം. നിലവാരമുള്ള കോട്ടണ്‍ ഷീറ്റുകള്‍ ഉപയോഗിക്കുക.
വളര്‍ത്തുമൃഗങ്ങളെ കൂടെ കിടത്തുകയും അവ നിങ്ങളുടെ കിടക്കയില്‍ കയറാനായി അനുവദിക്കുന്നവരമാണെങ്കില്‍ പറ്റുന്ന അത്ര തവണ നിങ്ങള്‍ കിടക്കവിരികള്‍ കഴുകണം. അവയുടെ രോമങ്ങള്‍ കൊഴിയാനായി സാധ്യതയുണ്ട്. അത് പിന്നീട് ഷീറ്റുകളില്‍ പറ്റിപിടിച്ചിരിക്കും. അണുബാധയ്ക്കും അലര്‍ജിക്കും കാരണമാകും.
അധിക സമയം കിടക്കയില്‍ ചെലവഴിക്കുന്നവരാണെങ്കില്‍ 4-5 ദിവസത്തിനുള്ള കിടക്കവിരി മാറ്റണം. അലര്‍ജിയോ ആസ്മയോ ഉള്ളവരാണെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ഷീറ്റുകള്‍ മാറ്റാനായി ശ്രദ്ധിക്കുക. ഇവര്‍ ചെറു ചൂടുവെള്ളത്തില്‍ ഷീറ്റ് കഴുകുന്നതും നല്ലതായിരിക്കും.
വ്യായാമത്തിന് ശേഷം വിയര്‍പ്പോടെ ഉറങ്ങുന്നത് ഒഴിവാക്കണം. വൃത്തിഹീനമായ കാലുകളും സോക്‌സുകളും ഉപയോഗിച്ച് കിടക്കയില്‍ കയറരുത്. എണ്ണ , ക്രീം , ജെല്ലുകള്‍ ഉപയോഗിച്ച് ഉറങ്ങുന്നത് ഒഴിവാക്കണം. മേക്കപ്പ് ഇട്ട് ഉറങ്ങുന്നത് ഒഴിവാക്കണം. കിടക്കയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.