വൈദ്യുതി ബില്ലുകൾ ഇടത്തരക്കാരെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയാണ്. ഒരു സാധാരണക്കാരന്റെ വൈദ്യുതി ബില്ല് 1,000 രൂപയിൽ കൂടുതലായാൽപോലും അവന്റെ കുടുംബ ബജറ്റിനെ അത് വല്ലാതെ ബാധിക്കും. കെ.എസ്.സി.ബി.യുടെ വൈദ്യുതി ബില്ലിലെ പോരായ്മകളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്.
എന്നാൽ ഒരു കൗതുകത്തിനുവേണ്ടി ബോളിവുഡ് താരങ്ങൾ തങ്ങളുടെ വൈദ്യുതിക്ക് പ്രതിമാസം നൽകുന്ന തുക എത്രയാണെന്ന് ചെലവാക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? കണക്കുകൾ നിങ്ങളെ അമ്പരപ്പിച്ചേക്കാം!
മുംബൈയിലെ 4 BHK അപ്പാർട്ട്‌മെന്റിൽ അടുത്തിടെ വീട് നേടിയ വിക്കി കൗശലും കത്രീന കൈഫും പ്രതിമാസം 8 മുതൽ 10 ലക്ഷം രൂപ വരെ വൈദ്യുതി ബില്ലായി അടയ്ക്കുന്നതായി റിപ്പോർട്ട്.
സൽമാൻ ഖാൻ തന്റെ രാജകീയ ജീവിതശൈലിക്ക് പേരുകേട്ടതാണ്, അദ്ദേഹത്തിന്റെ വൈദ്യുതി ബിൽ വിക്കിയുടെയും കത്രീനയുടെയും ബില്ലിനെപോലും മറികടക്കുന്നു. 23 മുതൽ 25 ലക്ഷം രൂപ വരെയാണെന്നാണ് പറയപ്പെടുന്നത്.
ബോളിവുഡിലെ ഹോട്ടസ്റ്റ് ജോഡികളായ സെയ്ഫ് അലി ഖാനും കരീന കപൂറും 30 മുതൽ 32 ലക്ഷം രൂപ വരെയാണ് വൈദ്യുതി ബില്ലുള്ളതെന്നാണ് റിപ്പോർട്ട്.
അടുത്തിടെ ഒരുമിച്ച് പുതിയ വീട് വാങ്ങിയ ദീപിക പദുകോണും രൺവീർ സിങ്ങും കനത്ത വൈദ്യുതി ചാർജാണ് കൊടുക്കുന്നത്. അവരുടെ പ്രതിമാസ ബിൽ ഏകദേശം 13 മുതൽ 15 ലക്ഷം രൂപ വരെയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അവസാനമായി, ഷാരൂഖ് ഖാന്റെ സ്വപ്‌ന ഭവനമായ ഏഴ് നിലകളുള്ള ‘മന്നത്ത്’ എന്ന മാളികയുടെ ബില്ല് ഏകദേശം 43 മുതൽ 45 ലക്ഷം രൂപ വരെ വരുമെന്ന് ഉറവിടങ്ങൾ അവകാശപ്പെടുന്നു.
ഈ കണക്കുകൾ സാധാരണക്കാരും ബോളിവുഡ് സെലിബ്രിറ്റികളും തമ്മിലുള്ള ജീവിതച്ചെലവിലെ വലിയ വ്യത്യാസമാണ് എടുത്തുകാണിക്കുന്നത്. ശ്രീനിവാസന്റെ ‘സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍’ പറയുംപോലെ ‘‘ ഒരു സൂപ്പര്‍ സ്റ്റാറിന് ഒരു മാസം തള്ളിവിടാന്‍ കോടികള്‍ ചെലവുണ്ട്. ’’