ന്യൂഡല്‍ഹി: വിവിധരാജ്യങ്ങളുടെ അധിനിവേശങ്ങള്‍ക്കും വിവിധ സംസ്‌ക്കാരങ്ങളും കടന്നുകയറ്റത്തിനും ഒടുവില്‍ താലിബാന്റെ കുപ്രസിദ്ധിയും കൊണ്ട് ശ്രദ്ധേയമായ അഫ്ഗാനിസ്ഥാന്‍ കഴിഞ്ഞദിവസം തങ്ങളുടെ 285-ാം ജന്മദിനം ആഘോഷിച്ചിരുന്നു. അഫ്ഗാന്‍ രാജ്യം ജനിച്ചതിന്റെ സന്തോഷം പങ്കിടുമ്പോള്‍ ഇന്ത്യയെ തങ്ങളുടെ ഒരു പ്രധാന ഭൂപ്രദേശത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ഓര്‍മ്മകള്‍ വേട്ടയാടും.
ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. ഇന്ത്യയിലെ രാജവംശങ്ങളുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഒരു കാലത്ത് അഫ്ഗാനിസ്ഥാന്‍. പതിമൂന്നാം മുഗൾ ചക്രവർത്തിയായിരുന്ന ചക്രവര്‍ത്തി മുഹമ്മദ് ഷാ രംഗില, 1739 മെയ് 26 ന്, പ്രധാന അഫ്ഗാന്‍ പ്രദേശങ്ങള്‍ ഔപചാരികമായി വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് പേര്‍ഷ്യന്‍ രാജാവ് നാദിര്‍ഷായുമായി ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചതോടെയാണ് അഫ്ഗാനിസ്ഥാന്‍ രൂപപ്പെട്ടത്.
നാദിര്‍ഷായുടെ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ഒരു വന്‍ പരാജയത്തിന്റെ ഫലമായി രംഗിലയ്ക്ക് കരാറില്‍ ഒപ്പിടേണ്ടി വരികയായിരുന്നു. ഇത് ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രത്തെയും രാഷ്ട്രീയ ഭൂപ്രകൃതിയെയും എന്നെന്നേക്കുമായി മാറ്റിമറിച്ചു. അധിനിവേശങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും ആഭ്യന്തര കലഹങ്ങളും മൂലം 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുഗള്‍ സാമ്രാജ്യം തകരാന്‍ തുടങ്ങി. രംഗിലയുടെ കാര്യക്ഷമമല്ലാത്ത ഭരണം കാരണം മുഗളര്‍ക്ക് അവരുടെ വിദൂര പ്രദേശങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടു.
ഇന്നത്തെ ഹരിയാനയ്ക്ക് സമീപം നടന്ന 1739-ലെ കര്‍ണാല്‍ യുദ്ധത്തിന്റെ അനന്തരഫലം സാമ്രാജ്യത്തിന്റെ തളര്‍ച്ചയുടെ സൂചനയായിരുന്നു. ആ കാലഘട്ടത്തില്‍ നാദിര്‍ഷാ, പേര്‍ഷ്യയിലെ (ഇന്നത്തെ ഇറാന്‍) സഫാവിദ് രാജവംശത്തെ അട്ടിമറിച്ച ഒരു ശക്തനായ സൈനിക നേതാവായി ഉയര്‍ന്നുവന്നു. സാമ്രാജ്യ വിപുലീകരണത്തില്‍ തന്റെ കാഴ്ചപ്പാടുകള്‍ സ്ഥാപിച്ചു. മുഗള്‍ സാമ്രാജ്യത്തിനും പേര്‍ഷ്യയ്ക്കും ഇടയിലായിരുന്ന അദ്ദേഹം അഫ്ഗാനിസ്ഥാനെ തന്റെ ആദ്യ ലക്ഷ്യമാക്കി.
1738ല്‍ ഗില്‍സായി അഫ്ഗാനികളില്‍ നിന്ന് കാണ്ഡഹാര്‍ പിടിച്ചെടുത്തതോടെ ഷായും പിന്നീട് ഗസ്‌നിയും കാബൂളും നാമമാത്രമായ മുഗള്‍ നിയന്ത്രണത്തിന്‍ കീഴിലുള്ള സ്ഥലങ്ങളും പിടിച്ചെടുക്കാന്‍ അതിവേഗം നീങ്ങി. നേരത്തെ തന്നെ ദുര്‍ബലമായ മുഗള്‍ സൈന്യത്തിന് കാര്യമായി പിടിച്ചു നില്‍ക്കാനും കഴിഞ്ഞില്ല. തല്‍ഫലമായി, പേര്‍ഷ്യന്‍ ഭരണാധികാരി ഉത്തരേന്ത്യയിലേക്ക് കടന്നുകയറി.
1739 ഫെബ്രുവരി 24-ന്, ഷാ കര്‍ണാല്‍ യുദ്ധത്തില്‍ മുഗള്‍ സൈന്യത്തെ പരാജയപ്പെടുത്തി, നിസാം-ഉല്‍-മുല്‍ക്കിനെ (രംഗീലയുടെ പ്രധാന ജനറല്‍) കസ്റ്റഡിയിലെടുത്തു. പിന്നീട് അദ്ദേഹത്തിന്റെ സൈന്യം ഡല്‍ഹിയിലേക്ക് മുന്നേറി നശീകരണത്തിന്റെയും കൂട്ടക്കൊലയുടെയും വലിയൊരു വഴി തെരഞ്ഞെടുത്തു. പേര്‍ഷ്യന്‍ സൈന്യം ഒരാഴ്ചയോളം നഗരം കൊള്ളയടിക്കുകയും വലിയ രീതിയില്‍ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തു. പിന്നീട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കോഹിനൂര്‍ വജ്രവും അതില്‍ ഉള്‍പ്പെടുന്നു.
മറ്റൊരു വഴിയുമില്ലാതെ, രക്തച്ചൊരിച്ചിലിന് അറുതി വരുത്താന്‍ രംഗീല്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശിച്ചു. അത് കാണ്ഡഹാര്‍ ഉടമ്പടിയില്‍ കലാശിച്ചു, അതനുസരിച്ച് ലാഹോര്‍, മുള്‍ട്ടാന്‍, പെഷവാര്‍, സിന്ധിന്റെ ഭാഗങ്ങള്‍, കാണ്ഡഹാര്‍, ഗസ്‌നി, കാബൂള്‍ എന്നിവയുള്‍പ്പെടെ സിന്ധു നദിയുടെ പടിഞ്ഞാറുള്ള വിശാലമായ പ്രദേശം മുഗളന്മാര്‍ കൈമാറി. വന്‍ നഷ്ടപരിഹാരവും നല്‍കേണ്ടി വന്നു.
അന്നത്തെ മുഗള്‍ പ്രദേശങ്ങള്‍ പേര്‍ഷ്യന്‍ നിയന്ത്രണത്തിന്‍ കീഴിലായെങ്കിലും വെറും ഏഴു വര്‍ഷത്തിനുള്ളില്‍ ഷാ ദുറാനി സാമ്രാജ്യം സ്ഥാപിച്ച അഫ്ഗാന്‍ ജനറലായിരുന്ന അഹമ്മദ് ഷാ ദുറാനിയുടെ കമാന്‍ഡറാല്‍ കൊല്ലപ്പെട്ടു. അങ്ങിനെ ദുറാനി ആധുനിക അഫ്ഗാനിസ്ഥാന്റെ അടിത്തറ പാകി. ഭൂമിശാസ്ത്രപരമായി വേര്‍തിരിഞ്ഞതും രാഷ്ട്രീയവുമായ രാജ്യവുമായി സ്ഥാപിച്ചു.




