ലോകത്ത് കറുപ്പ് ഉല്‍പ്പാദനത്തിന്റെ 80 ശതമാനം കയ്യാളുന്ന അഫ്ഗാനിസ്ഥാനിലെ പാടങ്ങളുടെ റെക്കോഡ് പാകിസ്താന്‍ മറികടന്നു. 2022-ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ‘പോപ്പി കൃഷി’ നിരോധിച്ചതോടെയാണ് പാകിസ്താനില്‍ കറുപ്പ്ഉല്‍പ്പാദനം റെക്കോഡ് ഇട്ടത്. പാകിസ്ഥാന്‍ ലോകത്തിലെ പുതിയ കറുപ്പ് കേന്ദ്രമായി മാറിയിരിക്കുകയാണ്. പോപ്പി ചെടിയുടെ പൂവാണ് കറുപ്പിന്റെ ഉറവിടം. കറുപ്പിന് വേണ്ടി മാത്രമല്ല, ലോകമെമ്പാടും നാശം വിതയ്ക്കുന്ന ഹെറോയിന്‍ പോലുള്ള സെമിസിന്തറ്റിക് മയക്കുമരുന്നുകള്‍ക്കും പോപ്പി ഉപയോഗിക്കുന്നു. അഫ്ഗാന്‍ കര്‍ഷകരുടെ വൈദഗ്ദ്ധ്യം, മരുഭൂമിയിലെ ജലസേചനം, ഷെയര്‍-ക്രോപ്പ് കര്‍ഷകര്‍ എന്ന നിലയിലുള്ള അവരുടെ പങ്ക് Read More…
Tag: afghanisthan
അഫ്ഗാനിസ്ഥാനെ എങ്ങിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്? രക്തരൂക്ഷിത യുദ്ധത്തിന്റെയും അപമാനകരമായ ഉടമ്പടിയുടെയും കഥ
ന്യൂഡല്‍ഹി: വിവിധരാജ്യങ്ങളുടെ അധിനിവേശങ്ങള്‍ക്കും വിവിധ സംസ്‌ക്കാരങ്ങളും കടന്നുകയറ്റത്തിനും ഒടുവില്‍ താലിബാന്റെ കുപ്രസിദ്ധിയും കൊണ്ട് ശ്രദ്ധേയമായ അഫ്ഗാനിസ്ഥാന്‍ കഴിഞ്ഞദിവസം തങ്ങളുടെ 285-ാം ജന്മദിനം ആഘോഷിച്ചിരുന്നു. അഫ്ഗാന്‍ രാജ്യം ജനിച്ചതിന്റെ സന്തോഷം പങ്കിടുമ്പോള്‍ ഇന്ത്യയെ തങ്ങളുടെ ഒരു പ്രധാന ഭൂപ്രദേശത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ഓര്‍മ്മകള്‍ വേട്ടയാടും. ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. ഇന്ത്യയിലെ രാജവംശങ്ങളുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഒരു കാലത്ത് അഫ്ഗാനിസ്ഥാന്‍. പതിമൂന്നാം മുഗൾ ചക്രവർത്തിയായിരുന്ന ചക്രവര്‍ത്തി മുഹമ്മദ് ഷാ രംഗില, Read More…
ക്രിക്കറ്റ്: അഫ്ഗാന്‍ താരങ്ങളുടെ പ്രതിഫലം; ഇന്ത്യന്‍ താരങ്ങള്‍ക്ക് കിട്ടുന്ന പെന്‍ഷന്റെ പകുതി
ലോകക്രിക്കറ്റില്‍ ഏറ്റവും അവസാനമായിട്ട് എത്തിയവരാണെങ്കിലും ക്രിക്കറ്റിലെ ഏത് കൊലകൊമ്പനെയും വിറപ്പിക്കാന്‍ ശേഷിയുള്ള ടീമാണ് അഫ്ഗാനിസ്ഥാന്‍. പലപ്പോഴും നിര്‍ഭാഗ്യം ചതിച്ചില്ലായിരുന്നെങ്കില്‍ ഇതിനകം അവരും അവരുടേതായ ഒരു ഇതിഹാസം എഴുതിയേനെ. വമ്പന്‍ അട്ടിമറിക്ക് ശേഷിയുള്ള ടീം നടന്നു കൊണ്ടിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ സുപ്രധാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ടൂര്‍ണമെന്റില്‍ നിന്നു തന്നെ പുറത്താക്കിയ അവര്‍ ഓസ്‌ട്രേലിയയോട് മഴ നിയമത്തിലാണ് പുറത്തായത്. ലോകം മുഴുവന്‍ ആരാധകരും അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രശംസിക്കപ്പെടുന്ന വരാണെങ്കിലും അഫ്ഗാന്‍ താരങ്ങള്‍ക്ക് ക്രിക്കറ്റില്‍ നിന്നും കിട്ടുന്ന ശമ്പളം Read More…



