”ഈ ജോലി നിനക്ക് ചെയ്യാന്‍ പറ്റില്ല. നീ ഇവിടെ എന്താണ് ചെയ്യുന്നത്? നമ്മള് ഇപ്പോഴും തുറമുഖം വിട്ടിട്ടില്ല. നിനക്ക് വേണമെങ്കില്‍ വീട്ടിലേക്ക് പോകാം.” 2017 ഡിസംബറില്‍ ജോലിയില്‍ പ്രവേശിച്ച ആദ്യ ദിവസം മെഴ്സ്ക് കപ്പലില്‍ കാലുകുത്തിയപ്പോള്‍ മഹാരാഷ്ട്രക്കാരി റോമീത ബുണ്ടേലയ്ക്ക് തന്റെ മാനേജരില്‍ നിന്ന് കേട്ട ആദ്യം കേട്ട വാക്കുകള്‍ നെഗറ്റീവായിരുന്നു. പക്ഷേ ജല്‍ഗാവില്‍ നിന്നുള്ള റോമീത മെഴ്സ്ക് കപ്പലിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ഇലക്ട്രോ ടെക്നിക്കല്‍ ഓഫീസര്‍ (ഇടിഒ) ആയി വെല്ലുവിളികളെ മറികടന്നു.
യുകെയിലെ ഒരു ക്രൂയിസ് കപ്പലില്‍ സീനിയര്‍ ഇടിഒയും ഇലക്ട്രിക്കല്‍ സൂപ്രണ്ടും ആയി ഉയര്‍ന്ന അവര്‍ ശരിക്കും മറികടന്നത് തൊഴില്‍മേഖലയിലെ വ്യവസ്ഥാപിത ലിംഗപരമായ പക്ഷപാതങ്ങളെയാണ്. വ്യാപാര കപ്പലിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ഇലക്ട്രോ ടെക്നിക്കല്‍ ഓഫീസറായി 2017 ഡിസംബറിലായിരുന്നു അവര്‍ ജോലിയില്‍ പ്രവേശിച്ചത്. ഡാനിഷ് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ് കമ്പനിയില്‍ ഇടിഒ ആയി 20 പുരുഷന്മാര്ക്കൊപ്പം കടലിലെ ഏക സ്ത്രീയായിട്ടായിരുന്നു 29 കാരി ജോലി ചെയ്തത്.
മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ ഭൂസാവലില്‍ നിന്നുള്ള ഈ പെണ്‍കുട്ടി കട ലിലെ ജീവിതത്തോടുള്ള അഭിനിവേശം കാരണമാണ് ് ഈ കരിയര്‍ തിരഞ്ഞെ ടുത്ത ത്. തോലാനി മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം നടത്തി. ആറ് വര്‍ഷത്തിനു ള്ളില്‍, അവര്‍ ഒരു ഇടിഒയില് നിന്ന് സീനിയര്‍ ഇടിഒയിലേക്കും ജൂനിയര്‍ ഇലക്ട്രിക്കല്‍ സൂപ്ര ണ്ടിലേക്കും റാങ്കുകളില്‍ വളര്‍ന്നു. നിലവില്‍, അവര്‍ ക്രൂയിസ് ഹോളിഡേ കമ്പനി യായ കാര്‍ണിവല്‍ യുകെയില്‍ ഇടിഒ ആണ്. ബെറ്റര്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖ ത്തില്‍ ലോകം ചുറ്റാനുള്ള ജോലി ആഗ്രഹിച്ചതിനാലാണ് അവര്‍ ഈ ജോലി യില്‍ എത്തിയത്. ഇന്ത്യന്‍ നാവികസേനയില്‍ ചേരാനുള്ള സ്വപ്നം തകര്‍ന്ന പ്പോള്‍ കണ്ടുപിടിച്ച മികച്ച മറ്റൊരു ബദലായിരുന്നു.
ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പഠിച്ച ശേഷം, അവര്‍ ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യയില്‍ ഒരു ഇടിഒ തസ്തികയിലേക്ക് അപേക്ഷിച്ചു. പാസായെങ്കിലും അവരുടെ ബാച്ച് ഡീബാര്‍ ചെയ്യപ്പെട്ടുവെന്ന് അവര്‍ പങ്കുവെക്കുന്നു. തുടര്‍ന്ന് മറ്റ് ഓപ്ഷനുകള്‍ക്കായി ഗൂഗിളില്‍ തിരിഞ്ഞു. പൂനെയിലെ തോലാനി മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു ഇടിഒ കോഴ്സ് അവള്‍ക്ക് ലഭിച്ചു.
ഈ യോഗ്യത വ്യാപാര കപ്പലുകളില്‍ ജോലി ചെയ്യാന്‍ അവരെ സഹായിക്കും. പരീക്ഷ എഴുതി, അതിനുശേഷം 2017 ല്‍ നാല് മാസത്തെ കോഴ്സ് പഠിച്ചു. 40 വിദ്യാര്‍ത്ഥികളില്‍ ഏക വനിതയും തോലാനിയിലെ ആദ്യത്തെ വനിതാ ഇടിഒ കേഡറ്റുമായിരുന്നു അവര്‍. കോളേജില്‍ നാല് മാസത്തെ പരിശീലനവും തുടര്‍ന്ന് എട്ട് മാസത്തെ കപ്പലില്‍ പരിശീലനവും ഉള്‍പ്പെട്ടതായിരുന്നു ഈ കോഴ്സ്. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് കോഴ്സില്‍ ചേരാന്‍ അര്‍ഹതയുണ്ട്.
മെഴ്സ്ക്കിലെ ഒരു കപ്പലിലെ തന്റെ ആദ്യ അനുഭവം റോമീത ഓര്‍ക്കുന്നു. നാല് മാസത്തേക്കായിരുന്നു അവരുടെ ആദ്യ കരാര്‍, സിംഗപ്പൂരില്‍ നിന്ന് 20 പുരുഷന്മാരുള്ള ഒരു വ്യാപാര കപ്പലില്‍ അവര്‍ യാത്ര ആരംഭിച്ചു. മഹാമാരിയുടെ കാലത്ത് ഒമ്പത് മാസത്തിലേറെ ചൈനയില്‍ കടലില്‍ കുടുങ്ങിപ്പോയപ്പോഴാണ് തന്റെ ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടി വന്നതെന്ന് അവര്‍ പറയുന്നു. 2020 മാര്‍ച്ചില്‍, അവര്‍ ഒരു ചരക്ക് കപ്പലിലായിരുന്നു, വിമാനങ്ങള്‍ നിലത്തിറക്കിയതോടെ അവര്‍ക്ക് കപ്പലില്‍ തന്നെ തുടരുകയും ജോലി തുടരുകയും ചെയ്തു. ”ഞങ്ങള്‍ ചൈനയില്‍ കുടുങ്ങി, പിപിഇ കിറ്റുകള്‍, കവറുകള്‍, മാസ്കുകള്‍ എന്നിവ ധരിക്കേണ്ടിവന്നു.




