Lifestyle

എല്ലാ ആഴ്ചയിലും തലയിണക്കവര്‍ മാറ്റാറുണ്ടോ? ഇല്ലെങ്കില്‍ ഇത് അറിയുക

സ്ഥിരമായ ചര്‍മ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നയാളാണോ? എങ്കില്‍ നിങ്ങളുടെ തലയിണക്കവറിനെ ഒന്ന് സംശയിച്ചുകൊള്ളു. ബെഡ് ഷീറ്റ് മാറ്റുമ്പോഴും പലരും തലയിണക്കവര്‍ മാറ്റാറില്ല. ഇത് ഇപ്പോള്‍ മാറ്റേണ്ട ആവശ്യമുണ്ടോ എന്നായിരിക്കും ചിന്ത. എന്നാല്‍ ഈ തലയിണക്കവര്‍ നിങ്ങളുടെ ചര്‍മത്തിന്റെ ആരോഗ്യത്തെ എത്ര സ്വാധീനിക്കുന്നുണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ചര്‍മ്മ സംരക്ഷണ വിദഗ്ധര്‍ എല്ലാ ആഴ്ചയിലും തലയിണക്കവര്‍ മാറ്റണമെന്ന് നിര്‍ദേശിക്കുന്നു. നിങ്ങള്‍ ഉപയോഗിക്കുന്ന തലയിണയ്ക്ക് ചര്‍മത്തിന്റെ ആരോഗ്യത്തില്‍ വലിയ സ്വാധീനം ചൊലുത്താന്‍ കഴിയും. ദിവസം മുഴുവന്‍ നിങ്ങള്‍ പുറത്ത് ഇറങ്ങി നടക്കുമ്പോള്‍ ചര്‍മത്തില്‍ അഴുക്കും പൊടിയും അടിഞ്ഞ് കൂടുന്നു. മേക്കപ്പ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ മേക്കപ്പിന്റെ അവശിഷ്ട്ങ്ങളും ചര്‍മത്തില്‍ ഉണ്ടാകും.

തലയിണയില്‍ മുഖം വച്ച് രത്രി ഉറങ്ങുമ്പോള്‍ ഈ അഴുക്കുകളുടെ ബാക്കി നിങ്ങളുടെ തലയിണയിലേയ്ക്ക് വരുകയും ക്രമേണ അഴുക്കും എണ്ണയും അടിഞ്ഞുകൂടി ഇത് ബാക്ടീരിയകളുടെ ഒരു പ്രചനന കേന്ദ്രമായി മാറുകയും ചെയ്യുന്നു. തലയിണയില്‍ അടിഞ്ഞ കൂടിയ അഴുക്കും പൊടിയും പിന്നീട് ചര്‍മത്തിലേയ്ക്ക് മാറുകയും ഇത് ചര്‍മത്തിന്റെ സുക്ഷിരങ്ങള്‍ അടയാന്‍ കാരണമാകുകയും തന്‍മൂലം ചര്‍മ പ്രശ്‌നങങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.

എല്ലാ ആഴ്ചയും തലയിണക്കവര്‍ മാറ്റിയാല്‍ മുഖക്കുരു ഉണ്ടാകുന്നതിനുള്ള സാധ്യത കുറയുന്നു എന്ന് വിദഗ്ധര്‍ പറയുന്നു. എണ്ണമയമുള്ളതും ബാക്ടീരിയ നിറഞ്ഞതുമായ തലയിണയില്‍ മുഖം അമര്‍ത്തി ഉറങ്ങുന്നത് മുഖക്കുരു സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങളുടെ തലയിണക്കവറുകളില്‍ ഒരു കണ്ണ് വേണം.