Featured Good News

ബസ്‌കൂലിക്ക് 90 രൂപ ഇല്ലാതെയിരുന്നയാള്‍ 107 കോടിയുടെ ശമ്പളവാഗ്ദാനം നിരസിച്ചു…! ഖാൻ സാറിന്റെ വിജയഗാഥ

ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന് സൈനികനാകാനായിരുന്നു ചെറുപ്പത്തില്‍ ഫൈസല്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ആദ്യം സൈനിക് സ്‌കൂളിനും പിന്നീട് പോളിടെക്‌നിക് കോളേജിനും ഒടുവില്‍ എന്‍ഡിഎയ്ക്കും വേണ്ടി മൂന്ന് തവണ ശ്രമിച്ചിട്ടും വിധി അദ്ദേഹത്തിന് അനുവാദം നല്‍കിയില്ല. ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ഒരു ട്യൂഷന്‍ സെന്ററിട്ടത് അയാളെ ഇന്ത്യയിലെ ഏറ്റവും വലിയ ട്യൂഷന്‍ ടീച്ചറാക്കി മാറ്റി. ഇപ്പോള്‍ വന്‍തുക സമ്പാദിക്കുന്ന അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ട്യൂഷന്‍ടീച്ചര്‍ ഖാന്‍സാറാണ്. 123 കോടി രൂപ ഓഫര്‍ ചെയ്ത ജോലി പോലും ട്യൂഷന് വേണ്ടി നിരസിച്ചു.

വിസ്മയമാണ് ഫൈസല്‍ഖാന്റെ കഥ. ഉത്തര്‍പ്രദേശിലെ ഒരു ചെറിയ പട്ടണത്തില്‍ ദാരിദ്ര്യം നിറഞ്ഞ വീട്ടിലാണ് ഫൈസല്‍ ഖാന്‍ വളര്‍ന്നത്. അച്ഛന്‍ ഒരു കോണ്‍ട്രാക്ടറും അമ്മ കുടുംബിനിയുമായിരുന്നു. പണത്തിന് ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഫൈസലിന് വലിയ സ്വപ്‌നങ്ങള്‍ക്ക് പഞ്ഞമില്ലായിരുന്നു. ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗമി ല്ലാ തെ ഫൈസല്‍ ഒരു വിദ്യാര്‍ത്ഥിക്ക് ട്യൂഷന്‍ നല്‍കാന്‍ തുടങ്ങിയതോ ടെയാണ് കഥ ആരംഭിക്കുന്നത്. പഠിക്കാന്‍ തീരെ മണ്ടനായിരുന്ന ആ കുക്കി എല്ലാവരെയും അത്ഭുത പ്പെടുത്തിക്കൊണ്ട്, ക്ലാസ്സില്‍ ഒന്നാമതെത്തി.

അതോടെ ഫൈസല്‍ എന്ന ട്യൂഷന്‍ അദ്ധ്യാപകന്‍ പിറവിയെടുത്തു. കൂടുതല്‍ ട്യൂഷനുകള്‍ അയാളെത്തേടിയെത്തി. പക്ഷേ ട്യൂഷന്‍ കൂടിയെങ്കിലും വരുമാനത്തില്‍ മാറ്റമുണ്ടാക്കിയില്ല. ഒരു വൈകുന്നേരം, ദിവസം മുഴുവന്‍ പഠിപ്പിച്ച ശേഷം, അയാള്‍ തന്റെ പണം എണ്ണി നോക്കിയപ്പോള്‍ കയ്യിലുണ്ടായിരുന്നത് വെറും 40 രൂപയായിരുന്നു. വീട്ടിലേക്കുള്ള ബസ് ചാര്‍ജിന് വേണ്ടതാകട്ടെ 90 രൂപയായിരുന്നു. സഹായം ചോദിക്കാന്‍ പോലും അഭിമാനം സമ്മതിക്കാതിരുന്ന അയാള്‍ ക്ഷീണിതനും വിശപ്പുള്ളവനുമായി ആ ദൂരം മുഴുവന്‍ നടന്നു.

ആ രാത്രി ഗംഗയുടെ തീരത്ത് ഇരുന്നുകൊണ്ട് അയാള്‍ ഒരു തീരുമാനമെടുത്തു, സ്വന്ത മായി ഒരു കോച്ചിംഗ് സെന്റര്‍ ആരംഭിക്കുക. സുഹൃത്തുക്കള്‍ സഹായത്തിനെത്തി. അദ്ദേഹം ഒരു ചെറിയ കോച്ചിംഗ് സെന്റര്‍ ആരംഭിച്ചു. പക്ഷേ അദ്ദേഹത്തി ന്റെ വിജയം ശത്രുക്കള്‍ക്ക് ഇഷ്ടമായില്ല. അവര്‍ ഒരു രാത്രിയില്‍, അദ്ദേഹത്തിന്റെ കോച്ചിംഗ് സെന്ററിന് തീയിട്ടു. എന്നാല്‍ അതില്‍ ഫൈസല്‍ തോറ്റില്ല. ജോലി ഉപേക്ഷിക്കുന്നതിനുപകരം, പിറ്റേന്ന് രാവിലെ, വിദ്യാര്‍ത്ഥികളെയും കൂട്ടി ചൂലുകളു മായി എത്തി, വൃത്തിയാക്കാന്‍ തുടങ്ങി. ഇത് ഫൈസലിന് നല്‍കിയത് വലിയ ആത്മവി ശ്വാസമായി രുന്നു. ഇന്ന്, ഖാന്‍ സര്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ അധ്യാപകരില്‍ ഒരാളാണ്.

അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലുകള്‍ക്ക് ദശലക്ഷക്കണക്കിന് സബ്സ്‌ക്രൈബര്‍മാരുണ്ട്. ഒരു ദിവസം, ഒരു കമ്പനി അദ്ദേഹത്തിന് 107 കോടി രൂപ പ്രതിഫലം കിട്ടുന്ന ജോലി വാഗ്ദാനം ചെയ്തു. പക്ഷേ അദ്ദേഹം അത് നിരസിച്ചു. എന്റെ വിദ്യാര്‍ത്ഥികള്‍ക്ക് എന്നെ ആവശ്യമുണ്ടെന്നായിരുന്നു മറുപടി. താന്‍ അധ്യാപനം നടത്തുന്നത് ജീവിതങ്ങളെ മാറ്റിമറിക്കാനാണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഇപ്പോള്‍ നല്ല വരുമാനം നേടുന്നുണ്ടെന്നും യഥാര്‍ത്ഥ സന്തോഷം ലഭിക്കുന്നത് തന്റെ വിദ്യാര്‍ത്ഥികള്‍ വിജയിക്കുന്നത് കാണുമ്പോഴാണെന്നും അദ്ദേഹം പ്രതികരിച്ചു.