വിദേശ വിനോദ സഞ്ചാരികൾക്ക് ഇന്ത്യൻ സ്ട്രീറ്റ് ഫുഡിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇത്തരത്തിൽ ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് രുചിനോക്കുകയും അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന നിരവധി വ്ലോഗ്ഗർമാരുടെ വീഡിയോകൾ നാം കണ്ടിട്ടുമുണ്ട്. ഇപ്പോഴിതാ, മുംബൈയിലെ തെരുവുകളിൽ ഒരു വ്ലോഗർ വടപാവ് ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.
പ്രശസ്ത കണ്ടന്റ് ക്രീയേറ്റർമാരായ നിക്കും കാരിയും ചേർന്നാണ് വീഡിയോ പങ്കിട്ടത്. നിക്ക് യഥാർത്ഥത്തിൽ ഇന്ത്യക്കാരനാണ്, കാരി ഹോങ്കോങ്ങിൽ നിന്നുള്ളതാണ്. അതിരുചികരമായ എരിവുള്ള വട പാവ് കാരി ആസ്വദിച്ചുവെന്നത് മാത്രമല്ല ഓൺലൈനിൽ നിരവധി ആളുകളുടെ ശ്രദ്ധ പിടിച്ചുപിടിച്ചുപറ്റുകയും ചെയ്തു.
“എന്റെ കാമുകി ആദ്യമായി തെരുവിൽ വടപാവ് പരീക്ഷിക്കുന്നു” എന്ന വാചകത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഭക്ഷണപ്രിയരായ ഇവര്‍ക്കൊപ്പം മറ്റ് രണ്ട് സുഹൃത്തുക്കളും എത്തുന്നത് കാണാം. തുടർന്ന് വട പാവ് ഓർഡർ ചെയ്യണമെന്ന് കാരി നിർബന്ധിക്കുന്നു. നിക്കും കാരിയും കച്ചവടക്കാരനെ “ഭയ്യ” എന്ന് വിളിച്ചുകൊണ്ട് മറാത്തിയിൽ ഒരു വട പാവ് നൽകാൻ കച്ചവടക്കാരനോട് ആവശ്യപ്പെടുന്നു.
ഇത് കേട്ട് ചുറ്റും നിന്ന അവളുടെ സുഹൃത്തുക്കൾ പൊട്ടിച്ചിരിച്ചു. അവൾ പറഞ്ഞത് ശരിയാണോ എന്ന് അവരോട് ചോദിക്കുന്നു. നിക്ക് അവളോട് നീ ഇതെങ്ങനെ പഠിച്ചു എന്ന് ചോദിക്കുന്നു. “ഞാൻ ഗൂഗിൾ ചെയ്തു” എന്ന് അവൾ മറുപടി നൽകുന്നു. വീണ്ടും ചിരിയുണരുന്നു. അതിനിടയിൽ, കച്ചവടക്കാരന് അവൾ പറഞ്ഞത് മനസ്സിലായോ എന്ന് കൂടെയുള്ളവർ പരിശോധിക്കുന്നു. ഈ സമയം അവർക്ക് നേരെ കച്ചവടക്കാരൻ വട പാവ് നീട്ടുകയാണ്. ഇത് കണ്ട് അവർ അത്ഭുതപ്പെടുന്നതും വീഡിയോയിൽ കാണാം.
“ഇത് വളരെ നല്ലതാണ്,” അവൾ അത് രുചിച്ചശേഷം പറയുന്നു. നിക്ക് അവളോട് ചോദിക്കുന്നു, “ഹോട്ടൽ വട പാവും തെരുവ് വട പാവും തമ്മിലുള്ള വ്യത്യാസം എന്താണ്?” അവളുടെ കൈയിലുള്ളത് സൂചിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞത് , “ഇതാണ് നല്ലത്! 10/10 നൽകിയിരിക്കുന്നു” എന്നാണ്.
നിമിഷ നേരങ്ങൾക്കൊണ്ട് റീൽ ഓൺലൈനിൽ അനവധി ആളുകളുടെ ഹൃദയം കീഴടക്കി. നിരവധി ആളുകൾ കാരിയുടെ ശബ്ദവും ഉച്ചാരണവും വാക്കുകളും വളരെ മനോഹരമാണെന്ന് ശ്രദ്ധിച്ചു. “അവൾ സംസാരിക്കുമ്പോഴെല്ലാം ശരിക്കും മനോഹരമായി തോന്നുന്നു, ഞാൻ അത് GOOGLE ചെയ്തു’ എന്ന് അവൾ പറഞ്ഞ രീതി വളരെ മനോഹരമാണ്” ഒരാൾ കുറിച്ചു. “നിങ്ങളിൽ നിന്നും കാരിയിൽ നിന്നും മറാത്തി കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മുംബൈയിൽ നിന്നുള്ള സ്നേഹം” മറ്റൊരു ഉപഭോക്താവ് പറഞ്ഞു.