Celebrity

കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് ബ്ലൗസും ധരിച്ച് ഗ്ലാമര്‍ ലുക്കില്‍ ഹണി റോസ്

മലയാളത്തിലും അന്യഭാഷകളിലുമൊക്കെയായി സിനിമയില്‍ സജീവമായ താരമാണ് ഇന്ന് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാളത്തില്‍ അരങ്ങേറിയത്. തന്റെ ഫോട്ടോ ഷൂട്ടുകളിലൂടെയും ഉദ്ഘാടനങ്ങളിലൂടെയുമൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധാകേന്ദ്രമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. താരം പങ്കുവെയ്ക്കുന്ന ഏത് ചിത്രവും വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇപ്പോള്‍ ഹണി പങ്കുവെച്ച ഏറ്റവും പുതിയ റീലാണ് ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായിരിയ്ക്കുന്നത്. കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് നിറത്തിലുള്ള ബ്ലൗസും ധരിച്ച് മലയാളി ചന്തത്തില്‍ ഗ്ലാമറായാണ് താരം റീലില്‍ എത്തിയിരിയ്ക്കുന്നത്. മോഹന്‍ലാല്‍ നായകനായ തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന ചിത്രത്തിലെ ഗാനമായ മാലേയം മാറോടലിഞ്ഞും എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. സാധാരണ പോലെ തന്നെ നിരവധി കമന്റുകളാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ നിറയുന്നത്.

ഹണി റോസ് ഇറച്ചുവെട്ടുകാരിയുടെ റോളിലെത്തുന്ന റേച്ചല്‍ എന്ന സിനിമയാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം അവതരിപ്പിക്കുന്നത് ഏബ്രിഡ് ഷൈനാണ്. ചിത്രത്തിലെ മോഷന്‍ പോസ്റ്ററിലെ ഹണി റോസിന്റെ ലുക്കും വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു.