മുഖത്തിന്റെ സ്വഭാവിക ഭംഗി ഇല്ലാതാക്കുന്ന ഒന്നാണ് ബ്ലാക്ക് ഹെഡ്സ്. സുഷിരങ്ങളില്‍ അഴുക്ക് അടിഞ്ഞ് കൂടിയാണ് ഈ പ്രശ്നമുണ്ടാകുന്നത്. സ്ക്രബ് ചെയ്യുന്നതിലൂടെ ഇത് ഒരു പരിധി വരെ ഇല്ലാതാക്കാം. ബ്ലാക്ക് ഹെഡ്സ് കണ്ടു തുടങ്ങുമ്പോള്‍ തന്നെ അതിനുള്ള പ്രതിരോധ മരുന്നുകള്‍ ചെയ്യുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. വീട്ടില്‍ തന്നെ നമുക്ക് ഇത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിയ്ക്കും. ബ്ലാക്ക് ഹെഡ്സിനെ ഇല്ലാതാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം……
തൈര് – ചര്‍മ്മത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ് തൈര്. ചര്‍മ്മത്തിലെ ജലാംശവും പിഎച്ച് ബാലന്‍സും നിലനിര്‍ത്താന്‍ തൈര് സഹായിക്കാറുണ്ട്. ചര്‍മ്മത്തിന് ആവശ്യമായ പോഷണം നല്‍കാനും തൈര് വളരെയധികം സഹായിക്കും. ചര്‍മ്മത്തിലെ നിറവ്യത്യാസം മാറ്റാന്‍ തൈര് സഹായിക്കും. മാത്രമല്ല ആന്റി ഏജിംഗ് ഗുണങ്ങളാലും സമ്പുഷ്ടമാണ് തൈര്.
ഒലീവ് ഓയില്‍ – ചര്‍മ്മത്തിലെ പല തരത്തിലുള്ള പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ഒലീവ് ഓയിലിലുണ്ട്. ധാരാളം ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഒലീവ് ഓയില്‍. മുഖക്കുരു പോലെയുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ഒലീവ് ഓയില്‍ ഏറെ സഹായിക്കും. ചര്‍മ്മത്തെ മോയ്ചറൈസ് ചെയ്യാന്‍ സഹായിക്കുന്നതാണ് ഒലീവ് ഓയില്‍. ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ സുഷിരങ്ങളില്‍ അഴുക്ക് അഴിഞ്ഞ് കൂടാതിരിക്കാന്‍ സഹായിക്കും.
ഓട്സ് – ചര്‍മ്മത്തിലെ അഴുക്കിനെ എക്സ്ഫോളിയേറ്റ് ചെയ്ത് പുറത്ത് കളയാന്‍ ഓട്സ് സഹായിക്കും. ആരോഗ്യത്തിനും ചര്‍മ്മത്തിനും ഏറെ നല്ലതാണ് ഓട്സ്. ഇതിലെ അമിനോ ആസിഡുകളും വൈറ്റമിനുകളുമൊക്കെ ചര്‍മ്മത്തിന് നല്ല തിളക്കം കിട്ടാന്‍ സഹായിക്കും. ബ്ലാക്ക് ഹെഡ്സിനെ പുറന്തള്ളാന്‍ വളരെ നല്ലതാണ് ഓട്സ്. മുഖക്കുരു മാറ്റാനും ഇത് നല്ലതാണ്.




