ഹോണടിച്ചത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരന്റെ കാലിലൂടെ വാഹനം കയറ്റിയിറക്കി. ഡല്‍ഹിയിലെ വസന്ത് കുഞ്ച് ഏരിയയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഐജിഐ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ 3 ലായിരുന്നു ക്രൂരത. എസ് യു വി ഓടിച്ച 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനായ രാജീവ് കുമാര്‍ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
സംഭവം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കുമാര്‍ പോലീസിന് നല്‍കിയ മൊഴി അനുസരിച്ച് അക്രമി ഒരു മഹീന്ദ്ര ഥാര്‍ ജീപ്പിലാണ് സ്ഥലത്തേക്ക് വന്നത്. ഇയാള്‍ ഉച്ചത്തില്‍ ഹോണ്‍ ചെയ്യാന്‍ തുടങ്ങി. കുമാര്‍ ഡ്രൈവറോട് ഹോണടി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയ ഇയാള്‍ സുരക്ഷാ ബാറ്റണ്‍ ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ചതോടെ ഡ്രൈവര്‍ ഭീഷണിപ്പെടുത്തി.
പിന്നീട് കുമാര്‍ റോഡ് മുറിച്ചുകടമ്പോള്‍ അക്രമി വാഹനത്തിന്റെ വേഗത കൂട്ടുകയും സെക്യൂരിറ്റി ജീവനക്കാരനെ ഇടിച്ചുവീഴ്ത്തുകയും അയാള്‍ വാഹനത്തിന്റെ അടിയി ലേക്ക് വീണപ്പോള്‍ പിന്നിലേക്കും എടുക്കുകയും ചെയ്തു. കുടുംബത്തോടൊപ്പം മഹിപാ ല്‍പൂരില്‍ താമസിക്കുന്ന ബിഹാറില്‍ നിന്നുള്ള കുമാറിന് രണ്ട് കാലുകളിലും ഒന്നിലധി കം ഒടിവുകള്‍ ഉണ്ടായിട്ടുണ്ട്. പത്തിലധികം സ്ഥലങ്ങളില്‍ എല്ലുകള്‍ ഒടിഞ്ഞതായി പോലീസ് പറഞ്ഞു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിന് കേസെടുത്തു. സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളില്‍ പ്രതി രംഗ്പുരി സ്വദേശി ലാല എന്ന വിജയ്‌യെ അറസ്റ്റ് ചെയ്തു. മര്‍ദനത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും നിരീക്ഷണ ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടിയതായി പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കു കയാണ്.