Crime

അച്ഛനെയും അമ്മയേയും സഹോദരനെയും കൊല്ലാന്‍ 65 ലക്ഷത്തിന് ക്വട്ടേഷന്‍ ; ഗുണ്ടകള്‍ വധിച്ചത് മറ്റു മൂന്ന് പേരെ…!

സ്വന്തം കുടുംബത്തിലെ അംഗങ്ങളെ കൊല്ലാനായി 65 ലക്ഷം ക്വട്ടേഷന്‍ കൊടുത്തു. കൊലയാളികള്‍ കൃത്യത്തിന് ഇരയാക്കിയത് വീട്ടിലുണ്ടായിരുന്ന അതിഥികളായി എത്തിയ മറ്റു ചിലരെ. സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ഗദഗ് പ്രദേശത്തുള്ള അമന്‍ എന്നയാളാണ് തന്റെ പിതാവിനെയും രണ്ടാനമ്മയെയും അര്‍ദ്ധസഹോദരനെയും കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത്.

കൊല്ലാന്‍ ഏല്‍പ്പിച്ചവരെ കൊല്ലുന്നതിന് പകരം ഇയാളുടെ ബന്ധുക്കളെ ഗുണ്ടകള്‍ അബദ്ധത്തില്‍ കൊലപ്പെടുത്തിയതോടെ പദ്ധതി തെറ്റി. റിയല്‍ എസ്റ്റേറ്റ് ഏജന്റായ വിനായക് ബകലെ (31) തന്റെ പിതാവ് പ്രകാശ് ബകലെ, രണ്ടാനമ്മ സുനന്ദ, അര്‍ദ്ധസഹോദരന്‍ കാര്‍ത്തിക് ബകലെ എന്നിവരെ കൊലപ്പെടുത്താന്‍ ഏഴുപേരുമായി 65 ലക്ഷം രൂപയുടെ ഇടപാട് ആയിരുന്നു അമന്‍ നടത്തിയത്.

വിനായകിനെയും ഏഴ് ഗുണ്ടകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വീടിനുള്ളില്‍ കയറി മൂവരെയും കൊലപ്പെടുത്താനാണ് കൊലയാളികള്‍ പദ്ധതിയിട്ടിരുന്നത്. കാര്‍ത്തിക്കിനെ കൊല്ലാന്‍ കഴിഞ്ഞപ്പോള്‍, ഒരു വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലെത്തിയ ചില അതിഥികളെയും അവര്‍ കൊലപ്പെടുത്തി. കാര്‍ത്തിക് (27), പരശുറാം ഹാദിമാനി (55), ലക്ഷ്മി ഹാദിമാനി (45), ആകാന്‍ക്ഷ ഹാദിമാനി (16) എന്നിവരാണ് മരിച്ചത്.

വിനായകും പിതാവും തമ്മില്‍ സ്വത്ത് സംബന്ധമായ പ്രശ്നങ്ങളെച്ചൊല്ലി അടിക്കടി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തന്റെ പല സ്വത്തുക്കള്‍ക്കും വിനായകന്റെ പേരില്‍ പ്രകാശ് നേരത്തെ പേരിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചാറു മാസമായി വിനായകന്‍ പിതാവിനോട് ആലോചിക്കാതെ വസ്തുവകകള്‍ വിറ്റു. ഇത് അവരുടെ ബന്ധം തകര്‍ച്ചയിലേക്ക് നയിച്ചു

കൂടാതെ, വിനായകിന്റെ അര്‍ദ്ധസഹോദരന്‍ കാര്‍ത്തിക് പ്രകാശ് ബാര്‍ക്കലെയുടെ സ്വത്തുക്കളില്‍ തുല്യ പങ്കാളിയായിരുന്നു, അതും വിനായകിന്റെ നടപടിക്ക് പിന്നില്‍ പ്രേരണയാകാമെന്ന് പോലീസ് പറഞ്ഞു. ഫൈറോസ് (29), ജിഷാന്‍ (24), സാഹില്‍ (19), സൊഹൈല്‍ (19), സുല്‍ത്താന്‍ ഷെയ്ഖ് (23), മഹേഷ് സലുങ്കെ (21), വഹീദ് ബെപാരി (21) എന്നിവരെയാണ് വിനായക് വാടകയ്ക്കെടുത്തത്.