ഇന്ത്യയില്‍ ഉടനീളം ആരാധകരുള്ള തെന്നിന്ത്യന്‍ സിനിമകളിലെ നായികമാര്‍ക്കാണ് ഇപ്പോള്‍ മാര്‍ക്കറ്റ്. ബോളിവുഡിലെ അനേകം സുന്ദരികളെ പിന്തള്ളി അവരേക്കാള്‍ കൂടുതല്‍ പ്രതിഫലവും നല്‍കി തെന്നിന്ത്യന്‍ നടിമാരെ സിനിമകളിലേക്ക് കരാര്‍ ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ മുമ്പോട്ട് വരുമ്പോള്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയാരാണെന്ന് അറിയാമോ?
ദക്ഷിണേന്ത്യന്‍ സിനിമയില്‍ തരംഗമുണ്ടാക്കിയ നടി സായ് പല്ലവിയാണ് ഇക്കാര്യത്തില്‍ മുന്നില്‍. മൂന്ന് മുതല്‍ 15 കോടി വരെയാണ് നടി ഓരോ സിനിമയ്ക്കുമായി വാങ്ങുന്നത്. ടോളിവുഡിലെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്നറിയപ്പെടുന്ന 2018-ലെ ഫോര്‍ബ്സ് ഇന്ത്യ ‘സെലിബ്രിറ്റി 100’ പട്ടികയില്‍ ഇടം നേടിയ നയന്‍താരയാണ് രണ്ടാമത്. 200 കോടി രൂപയുടെ ആസ്തിയുള്ള നയന്‍താര മൂന്ന് മുതല്‍ 12 കോടി വരെ സിനിമയ്ക്കായി വാങ്ങുന്നുണ്ട്. വാര്‍ഷികവരുമാനം 12 കോടി കണക്കാക്കുന്ന അനുഷ്‌ക ഷെട്ടി സിനിമയ്ക്ക് 5-7 കോടി രൂപ ഈടാക്കുന്നു. പെട്ടെന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന നടിയിലേക്ക് വളര്‍ന്ന രശ്മികാ മന്ദന 4-8 കോടി രൂപയാണ് പ്രതിഫലം പറ്റുന്നത്.
വൈവിധ്യമാര്‍ന്ന അഭിനയ കഴിവുകള്‍ക്കും മികച്ച സ്‌ക്രീന്‍ സാന്നിധ്യത്തിനും പ്രിയപ്പെട്ട സാമന്ത റൂത്ത് പ്രഭുവിന് ഏകദേശം 100 കോടി രൂപ ആസ്തിയുണ്ട്. അവര്‍ ഒരു സിനിമയ്ക്ക് 3 മുതല്‍ 8 കോടി രൂപ വരെയാണ് ഈടാക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ പത്തുവര്‍ഷമായി നീണ്ട കരിയറുള്ള പൂജ ഹെഗ്ഡെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ സ്വയം സ്ഥാപിച്ചു. അവളുടെ ആസ്തി 55-60 കോടി രൂപയായി കണക്കാക്കപ്പെടുന്നു. ഒരു സിനിമയ്ക്ക് 2.5-7 കോടി രൂപയാണ് അവര്‍ നേടുന്നത്.
85 കോടി രൂപ ആസ്തിയുള്ള തൃഷ 2-7 കോടി രൂപ പ്രതിഫലം വാങ്ങുമ്പോള്‍ മൃണാല്‍ താക്കൂര്‍ ഒരു സിനിമയ്ക്ക് 3-5 കോടി പ്രതിഫലവും തമന്ന ഒരു സിനിമയ്ക്ക് 1.5-5 കോടി രൂപയുമാണ് വാങ്ങുന്നത്. ഏകദേശം 41 കോടി രൂപ ആസ്തിയുള്ള കീര്‍ത്തീ സുരേഷ് ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം 2-4 കോടി രൂപയാണ്. അഭിനയത്തിന് പുറമേ ബ്രാന്‍ഡ് മൂല്യങ്ങളിലൂടെയും പണം നേടുന്നു.