Lifestyle

ഉറക്കപ്രശ്‌നം വിട്ടൊഴിയുന്നില്ലേ ? നല്ല ഉറക്കം ഉറപ്പാക്കാന്‍ ഇങ്ങനെ ചെയ്യാം

നേരത്തെ എഴുന്നേല്‍ക്കുക, നേരത്തെ ഉറങ്ങുക, ആവശ്യത്തിന് ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവയൊക്കെ ഒരാളുടെ ചിട്ടയായ ജീവിതത്തിന് വേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്. ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കൃത്യമായ ഉറക്കം ശാരീരിക മാനസികാരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നല്ല ഉറക്കം അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥയില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാവുന്നു.

ആവശ്യത്തിന് ഉറക്കമില്ലായ്മ തലച്ചോറിന്റെ ഓര്‍മശക്തി, പ്രശ്നപരിഹാര ശേഷി, യുക്തിചിന്ത എന്നിവയെ ബാധിക്കാം. ഇക്കാരണങ്ങളാല്‍ ഉറക്കത്തിന് പ്രഥമ പരിഗണന നല്‍കേണ്ടത് ആവശ്യമാണ്. 7 മുതല്‍ 8 മണിക്കൂര്‍ വരെയെങ്കിലും മുതിര്‍ന്ന ഒരാള്‍ രാത്രിയില്‍ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ജോലിത്തിരക്കുകള്‍ കൊണ്ടോ മറ്റു പല അസ്വസ്ഥതകള്‍ കൊണ്ടോ പലര്‍ക്കും അത്രയും ഉറക്കം കിട്ടിയെന്നു വരില്ല. ഉറക്കം മെച്ചമാക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ക്ക് പ്രാധാന്യത്തോടെ മനസിലാക്കാം…..

* കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് മൊബൈല്‍ ഫോണ്‍ അടക്കമുള്ള എല്ലാ ദൃശ്യമാധ്യമങ്ങളും ഒഴിവാക്കുക.

* എല്ലാദിവസവും നിശ്ചിതസമയത്ത് ഉറങ്ങാന്‍ കിടക്കുക, ഉണരുക.

* ഉറങ്ങുന്നതിന് 5 – 6 മണിക്കൂര്‍ മുന്‍പ് 45 മിനിറ്റ് നേരം സൂര്യപ്രകാശം കൊണ്ട് ലഘുവ്യായാമം ചെയ്യുക. അതു കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കുളിക്കുക.

* ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം ഇടയ്ക്കിടെ മാറ്റാതിരിക്കുക.

* കിടക്കുന്നതിന് തൊട്ടുമുന്‍പ് കണ്ണുകള്‍ അടച്ച് ശ്വാസം നീട്ടി ഉള്ളിലേക്ക് വലിക്കുകയും സാവധാനം പുറത്തേക്ക് വിടുകയും ചെയ്യുന്ന ശ്വസന വ്യായാമം 25 തവണ ചെയ്യുക.

* ഉച്ചകഴിഞ്ഞ് ചായ, കാപ്പി, കോള തുടങ്ങി മസ്തിഷ്‌കോത്തേജക ഘടകങ്ങള്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *