Good News

ആമി ഗുബ്‌സര്‍ എന്ന മുത്തശ്ശി 17 മണിക്കൂറുകള്‍ കൊണ്ടു നീന്തിയത് 30 മൈല്‍…!

ജീവിതത്തില്‍ ഉടനീളം ചിലര്‍ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കും. ഇതിന് ഏറ്റവും മികച്ച ഉദാഹരണം കാലിഫോര്‍ണിയക്കാരിയായ ആമി ഗുബ്‌സര്‍ എന്ന മുത്തശ്ശിയാണ്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തില്‍ നിന്ന് 30 മൈല്‍ അകലെയുള്ള ഫാറലോണ്‍ ദ്വീപുകളിലേക്ക് ഈ മുന്‍ നീന്തല്‍താരം മണിക്കൂറുകള്‍ ചെലവഴിച്ച് സ്രാവുകളുടെ വഴിയില്‍ നീന്തിക്കയറി.

ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ മുത്തശ്ശിയായിട്ടാണ് ആമി മാറിയത്. 24 വര്‍ഷമായി വേദിയില്‍ നിന്നും അകന്നു നില്‍ക്കുന്ന മുന്‍ കൊളീജിയറ്റ് നീന്തല്‍ താരം ഈ നേട്ടം കൈവരിച്ചത് 17 മണിക്കൂര്‍ നീന്തിയാണ്. മുമ്പ് മൂന്ന് ശ്രമങ്ങള്‍ നടത്തിയ ശേഷമായിരുന്നു ഗുബ്‌സര്‍ ഇത്തവണ വിജയം നേടിയത്. കടുത്ത ചൂട് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളെ മറികടന്നായിരുന്നു നേട്ടമുണ്ടാക്കിയത്.

മൂടല്‍മഞ്ഞും ചുവന്ന വേലിയേറ്റവും കാരണം, ജലത്തിന് മുകളിലുള്ള ഏത് ദിശയിലും കുറച്ച് അടി മാത്രം കാണാന്‍ കഴിയുന്ന ഒരു സെന്‍സറി ഡിപ്രിവേഷന്‍ ബബിള്‍ പോലെയാണ് താന്‍ നീന്തലിന്റെ ഭൂരിഭാഗവും ചെയ്തത്. സ്രാവ് ഒഴുകുന്ന വെള്ളത്തില്‍ ആയിരുന്നു നീന്തല്‍. അപകട സാഹചര്യം ഉണ്ടായിട്ടും താന്‍ വെറ്റ്‌സ്യൂട്ട് ധരിച്ചിരുന്നില്ലെന്ന് അവര്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു.

ഈ അവസ്ഥകള്‍ മിക്ക ആളുകള്‍ക്കും ഹൃദയാഘാതം നല്‍കും. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഫാറലോണ്‍ ദ്വീപുകളില്‍ നിന്ന് വലിയ വെള്ള സ്രാവുകളുടെ കുടിയേറ്റം നടക്കുന്ന സമയത്തായിരുന്നു നീന്തല്‍. ജലത്തിന്റെ താപനില തുടക്കത്തില്‍ 40 ഫാരന്‍ഹീറ്റില്‍ ഉയര്‍ന്നു നില്‍ക്കുകയായരുന്നു, നീന്തല്‍ സമയത്ത് ക്രമേണ ഏകദേശം 10 ഡിഗ്രി വരെ ഉയര്‍ന്നു. അതേസമയം റെക്കോര്‍ഡ് പരിശോധിച്ച് ഉറപ്പിച്ചിട്ടില്ല.