മലകയറ്റത്തിനിടയില്‍ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ട ഇരട്ട ഒളിമ്പിക് ചാംപ്യന്‍ ലൗറാ ഡാല്‍മീറിന്റെ ജഡം. തിരിച്ചെടുക്കാന്‍ കഴിയാത്ത വിധത്തില്‍ പാകിസ്താനിലെ കാരകോരം പര്‍വ്വതത്തിന് മുകളില്‍ കുടുങ്ങിയ നിലയില്‍. സമുദ്രനിരപ്പില്‍ നിന്നുഗ 5,700 മീറ്റര്‍ ഉയരത്തില്‍ പര്‍വ്വതത്തിന് മുകളില്‍ വെച്ച് പാറക്കഷ്ണങ്ങള്‍ തലയില്‍ വീണായിരുന്നു 31 കാരി ഡാല്‍മീറിന്റെ മരണം.
ഇവരുടെ പര്‍വതാരോഹക സംഘത്തില്‍ ഒപ്പമുണ്ടായിരുന്നയാള്‍ അന്തരാഷ്ട്ര സുരക്ഷ സംവിധാനങ്ങളെ വിളിച്ച് സഹായം തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. എന്നാല്‍ ഹെലികോപ്റ്റര്‍ ഏറെ ഉള്‍പ്രദേശമായ സ്ഥലത്തേക്ക് എത്തിയെങ്കിലും ജര്‍മ്മന്‍ അത്‌ലറ്റിന്റെ ശരീരം കിടക്കുന്ന സ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. ഡാല്‍മിയര്‍ തന്റെ പര്‍വതാരോഹക പങ്കാളിയായ മറീന ഇവാ ക്രൗസിനൊപ്പം ഹുഷെ താഴ്വരയില്‍ കയറുന്നതിനിടെ പാറകള്‍ ഇടിഞ്ഞുവീണിരുന്നു. എന്നാല്‍ ക്രൗസ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.
പക്ഷേ ലൗറ തല്‍ക്ഷണം മരിക്കാന്‍ സാധ്യതയുണ്ടെന്ന് അവളുടെ പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച പാകിസ്ഥാനിലെ കാരക്കോറം പര്‍വതനിരകളിലെ ലൈലാ കൊടുമുടിയില്‍ മരിന ഇവാ ക്രൗസിനൊപ്പമാണ് താരം മലകയറ്റത്തിനെത്തിയത്. ‘ലോറ ഒരു വലിയ പാറ വന്നിടി തെറിച്ചു ഒരു കല്ലിന് മുകളിലേക്ക് വീണെന്നും അതിന് ശേഷം അവള്‍ അനങ്ങിയില്ലെന്നും ക്രൗസ് പറഞ്ഞു. വടക്കന്‍ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയുടെ ഭാഗമായ ഹുഷെ താഴ്വരയില്‍ കയറുന്നതിനിടെയാണ് ഡാല്‍മിയര്‍ക്ക് മണ്ണിടിച്ചില്‍ പെട്ടെന്ന് നേരിടേണ്ടി വന്നത്.
മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടറിന് സ്ഥലത്തെത്താന്‍ തടസ്സമായി. ജര്‍മ്മനിയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള വിദഗ്ധ മലകയറ്റക്കാര്‍ തിരച്ചില്‍ നടത്തിയതായി സ്ഥിരീകരിച്ചതായി പ്രാദേശിക സര്‍ക്കാര്‍ വക്താവ് ഫൈസുല്ല ഫറഖ് പറഞ്ഞു. ജൂലൈ 8 ന് ഗ്രേറ്റ് ട്രാങ്കോ ടവര്‍ 6,287 മീറ്ററില്‍ താണ്ടി ഡാല്‍മിയര്‍ ലൈല കൊടുമുടിയുടെ നെറുകയിലും എത്തിയിരുന്നു.
ഓരോ വര്‍ഷവും നൂറുകണക്കിന് പര്‍വതാരോഹകര്‍ വടക്കന്‍ പാകിസ്ഥാനിലെ പര്‍വതങ്ങള്‍ കയറാന്‍ ശ്രമിക്കുന്നു. ഹിമപാതങ്ങളും പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം ഇവിടെ അപകടങ്ങള്‍ സാധാരണമാണ്. പ്യോങ്ചാങ്ങില്‍ നടന്ന 2018 വിന്റര്‍ ഒളിമ്പിക്സില്‍ ബൈയത്ത്ലോണില്‍ രണ്ട് സ്വര്‍ണ്ണ മെഡലുകളും ഒരു വെങ്കലവും നേടിയ ഡാല്‍മിയര്‍ ഏഴ് തവണ ലോക ചാമ്പ്യന്‍ കൂടിയായ താരമാണ്. 2019 ലാണ് താരം വിരമിച്ചത്. വിന്റര്‍ ഒളിമ്പിക് പ്രോഗ്രാമിലെ ഏറ്റവും ഡിമാന്‍ഡുള്ള കായിക ഇനങ്ങളിലൊന്നാണ് ബയാത്ത്ലോണ്‍.




