ആരോഗ്യകാര്യങ്ങളില്‍ അധികം ശ്രദ്ധ കൊടുക്കാത്തവരാണ് പൊതുവെ സ്ത്രീകള്‍. മറ്റുള്ളവരുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഇവര്‍ സ്വന്തം കാര്യങ്ങള്‍ക്ക് പൊതുവെ ശ്രദ്ധ കൊടുക്കാതിരിയ്ക്കുന്നത് പലപ്പോഴും രോഗങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നതിന്് കാരണവും ആകാറുണ്ട്. സ്ത്രീകളുടെ ശരീരത്തിന് വേണ്ട വിറ്റാമിനുകളുടേയോ പ്രോട്ടീനുകളുടെയോ കാര്യത്തില്‍ അവര്‍ അത്ര ശ്രദ്ധ പുലര്‍ത്താറില്ല. സ്ത്രീകളെ ബാധിയ്ക്കുന്ന ഒരു പ്രധാന രോഗമാണ് ഹൃദ്രോഗം. എന്നാല്‍ സ്ത്രീകളില്‍ പലപ്പോഴും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകുന്നു. ഇതേക്കുറിച്ച് അറിയാം…..
ശരീരത്തിന്റെ മുകള്‍ ഭാഗത്ത് വേദന – പുരുഷന്മാരുടേതില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ക്ക് നെഞ്ചിന് പുറത്താകും ലക്ഷണങ്ങള്‍ പ്രകടമാകുക. ഹൃദ്രോഗത്തിന്റെ ആദ്യലക്ഷണം സ്ത്രീകളില്‍ അസ്വസ്ഥതയും വേദനയും ആയാവും അനുഭവപ്പെടുക. കഴുത്ത്, താടിയെല്ല്, തോളുകള്‍, പുറത്തിന്റെ മുകള്‍ഭാഗം, ഉദരത്തിന്റെ മുകള്‍ഭാഗം എന്നിവിടങ്ങളില്‍ വേദനയും അസ്വസ്ഥതയും ഉണ്ടാകും. ഇത് പേശി വേദന പോലെയാവും അനുഭവപ്പെടുക. സ്ത്രീകളില്‍ ഹൃദയത്തില്‍ നിന്ന് ഒരു കയ്യിലേക്കോ ഇരു കൈകളിലേക്കോ വേദന വ്യാപിക്കും. ഇത്തരത്തില്‍ ശരീരത്തിന്റെ മുകള്‍ഭാഗത്ത് വേദന അനുഭവപ്പെട്ടാലുടന്‍ വൈദ്യസഹായം തേടണം.
അസാധാരണമായ ക്ഷീണം – പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ തുടര്‍ച്ചയായി ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നുവെങ്കില്‍ അത് ഹൃദ്രോഗത്തിന്റെ ആദ്യ സൂചനയാകാം. വീട്ടിലെ ദിവസവുമുള്ള ജോലികള്‍ ചെയ്താലുണ്ടാകുന്ന ക്ഷീണം പോലെയല്ല, ചെറിയ ജോലികള്‍ ചെയ്ത് വിശ്രമിച്ചാലും മാറാത്ത ക്ഷീണം തുടര്‍ച്ചയായി ഉണ്ടാകാം. ഇത്തരത്തില്‍ നീണ്ടു നില്‍ക്കുന്ന ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ അത് ഹൃദയത്തകരാര്‍ മൂലമാകാം. ധാരാളം ഓക്‌സിജന്‍ അടങ്ങിയ രക്തം ശരീരത്തിന്റെ വിവിധഭാഗങ്ങളിലെത്തിക്കാന്‍ ഹൃദയത്തിന് കഴിയാതെ പോകുന്നു. ഇത് മൂലം പേശികള്‍ക്കും അവയവങ്ങള്‍ക്കും ക്ഷീണമാകുന്നു. വിട്ടുമാറാത്ത ക്ഷീണം ഉണ്ടായാല്‍ വൈദ്യസഹായം തേടണം.
ഓക്കാനം, ദഹനക്കേട്, വിയര്‍പ്പ് – ഹൃദ്രോഗം ഉള്ള സ്ത്രീകളില്‍ ഓക്കാനം, ഛര്‍ദി, ദഹനക്കേട് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകും. നെഞ്ചെരിച്ചില്‍, അസ്വസ്ഥത, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളാവും പ്രകടമാകുക. ഇത് ഉദരപ്രശ്‌നങ്ങളായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടും. ശാരീരിക പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാതെ തന്നെ ശരീരം വിയര്‍ക്കും. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നതു മൂലം ഓട്ടോണോമിക് നാഡീവ്യവസ്ഥയുടെ പ്രതികരണമാണ് വിയര്‍ക്കുന്നത്. ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
നെഞ്ചിന് അസ്വസ്ഥതയും മുറുക്കവും – പുരുഷന്മാരിലെ ഹൃദയാഘാത ലക്ഷണങ്ങളെ അപേക്ഷിച്ച് സ്ത്രീകളില്‍ നെഞ്ചിന് കുറച്ചു അസ്വസ്ഥത മാത്രമേ ഉണ്ടാവൂ. കടുത്ത വേദനയ്ക്കു പകരം സ്ത്രീകളില്‍ നെഞ്ചിന് സമ്മര്‍ദ്ദവും മുറുക്കവും ആവും അനുഭവപ്പെടുക. സ്ത്രീകളില്‍ നെഞ്ചിന് ഇടയ്ക്ക് അസ്വസ്ഥത ഉണ്ടാകുകയും അത് മാറുകയും ചെയ്യും. പുരുഷന്മാരിലെ ഹൃദയാഘാത ലക്ഷണത്തിന്റെ അത്ര കടുത്തതായിരിക്കില്ല സ്ത്രീകളിലെ ലക്ഷണങ്ങള്‍. സ്ത്രീകളില്‍ നെഞ്ചിന്റെ നടുഭാഗത്തും ഇടതു വശത്തും അസ്വസ്ഥതയും ഭാരവും അനുഭവപ്പെടും. വിശ്രമിക്കുമ്പോഴോ ശാരീരികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴോ നെഞ്ചിനുണ്ടാകുന്ന അസ്വസ്ഥത ഹൃദയപ്രശ്‌നങ്ങളുടെ ആദ്യ ലക്ഷണമാകാം. ഇങ്ങനെ വന്നാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
ശ്വാസതടസ്സം – നടത്തം, പടികള്‍ കയറുക, ചെറിയ വീട്ടു ജോലികള്‍ ചെയ്യുക ഇതെല്ലാം ചെയ്യുമ്പോള്‍ ശ്വസിക്കാന്‍ പ്രയാസം അനുഭവപ്പെടുകയാണെങ്കില്‍ അത് ഹൃദ്രോഗലക്ഷണമാകാം. ചില സ്ത്രീകള്‍ക്ക് വിശ്രമിക്കുമ്പോഴും കിടക്കുമ്പോഴും ശ്വാസതടസ്സം അനുഭവപ്പെടാം. എന്നാല്‍ എഴുന്നേറ്റിരിക്കുമ്പോള്‍ ലക്ഷണങ്ങള്‍ മെച്ചപ്പെടാം. ഹൃദയത്തിന് ശരിയായി രക്തം പമ്പു ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ ശ്വാസകോശത്തില്‍ ഫ്‌ലൂയിഡ് അടിഞ്ഞു കൂടുന്നതു മൂലമാണ് ഇത് സംഭവിക്കുന്നത്. പെട്ടെന്ന് ശ്വസിക്കാന്‍ പ്രയാസം അനുഭവപ്പെട്ടാലോ സ്ഥിതി ഗുരുതരമാകുകയോ ചെയ്താല്‍ വൈദ്യസഹായം തേടണം.




