Celebrity

കേട്ടത് അര്‍ദ്ധസത്യം… ക്രിക്കറ്റ്താരം റിങ്കുസിംഗുമായുള്ള വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച് പ്രിയയുടെ പിതാവ്

കേട്ടത് അര്‍ദ്ധസത്യങ്ങള്‍ മാത്രമാണെന്ന് വ്യക്തമാക്കി ക്രിക്കറ്റ്താരം റിങ്കുസിംഗുമായി മകളുടെ വിവാഹനിശ്ചവാര്‍ത്ത തള്ളി പ്രിയയുടെ പിതാവ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഇരുവരുടേയും വിവാഹനിശ്ചയ വാര്‍ത്തയിലായിരുന്നു പ്രതികരണം. വിവാഹനിശ്ചയം നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അതേസമയം ഇരു കുടുംബങ്ങളും തമ്മിലുള്ള ചര്‍ച്ചകളേ നടന്നിട്ടുള്ളെന്നും തുഫാനി സരോജ് പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം റിങ്കു സിംഗും സമാജ്വാദി പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായ പ്രിയ സരോജുമായുള്ള വിവാഹ നിശ്ചയം നടന്നെന്നായിരുന്നു വാര്‍ത്തകള്‍. വാര്‍ത്ത വെള്ളിയാഴ്ച പുറത്തുവന്നതിന് പിന്നാലെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ റിങ്കുവിനെ അഭിനന്ദിച്ച് രംഗത്ത് വരികയും ചെയ്തു. പ്രിയയുടെ പിതാവും മൂന്ന് തവണ എംപിയും നിലവില്‍ ജൗന്‍പൂരിലെ കേരകട്ടില്‍ നിന്നുള്ള നിയമസഭാംഗവും ആയ തുഫാനി സരോജ് വാര്‍ത്ത ‘തികച്ചും തെറ്റാണ്’ എന്ന് പറഞ്ഞതോടെ കഥയില്‍ ഒരു പുതിയ ട്വിസ്റ്റ് വന്നു.

”പ്രിയ ഇപ്പോള്‍ ചില ജോലികള്‍ക്കായി തിരുവനന്തപുരത്താണ്. ഇല്ല, റിങ്കു സിങ്ങുമായുള്ള അവളുടെ വിവാഹനിശ്ചയം നടന്നിട്ടില്ല. എന്നാല്‍ കുടുംബങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ വിവാഹനിശ്ചയ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്.” തുഫാനി പറഞ്ഞു. യുപിയിലെ മച്ലിഷഹര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാ എംപിയാണ് പ്രിയ്. നിയമവും പഠിച്ചിട്ടുണ്ട്, ശക്തമായ രാഷ്ട്രീയ പശ്ചാത്തലമുണ്ട്.

ബിസിസിഐ കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിനെതിരേയുള്ള ടി20 ഐകള്‍ക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചതോടെ ജനുവരി 22 ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിലാണ് റിങ്കു അടുത്തതായി കളിക്കു. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ജനുവരി 22ന് കൊല്‍ക്കത്തയില്‍ ആരംഭിക്കും. രണ്ടും മൂന്നും മത്സരങ്ങള്‍ യഥാക്രമം ജനുവരി 25, 28 തീയതികളില്‍ ചെന്നൈയിലും രാജ്കോട്ടിലുമായി നടക്കും. പരമ്പരയിലെ നാലാമത്തെ മത്സരം ജനുവരി 31ന് പൂനെയില്‍ നടക്കും. ഫെബ്രുവരി രണ്ടിന് ടി20 പരമ്പരയിലെ അവസാന മത്സരത്തിന് മുംബൈ ആതിഥേയത്വം വഹിക്കും.