Featured Sports

ഷമിയുടെ ഹീറോയിസത്തില്‍ സൂപ്പർ ഓവർ, ത്രില്ലര്‍ പോരാട്ടത്തില്‍ സൂപ്പര്‍ഹീറോ റിങ്കു, ലഖ്‌നൗവിനെ തകർത്ത് കൊൽക്കത്ത

ലഖ്‌നൗവിൽ നടന്ന ആവേശകരമായ ഐപിഎൽ പോരാട്ടത്തിൽ സൂപ്പർ ഓവറിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ പരാജയപ്പെടുത്തി. നിശ്ചിത ഓവറിൽ രണ്ട് ടീമുകളും 155 റൺസെടുത്തു സമനില പാലിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. സുനിൽ നരേന്റെ കൃത്യതയാർന്ന ബൗളിങ്ങും 51 പന്തിൽ 83 റൺസുമായി തിളങ്ങിയ റിങ്കു സിങ്ങിന്റെ പ്രകടനവുമാണ് കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ പോയന്റ് പട്ടികയിൽ കൊൽക്കത്ത എട്ടാം സ്ഥാനത്തെത്തിയപ്പോൾ ലഖ്‌നൗ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലഖ്‌നൗ ഇന്നിങ്‌സിലെ അവസാന പന്തിൽ Read More…

Featured Sports

മകൻ സൂപ്പർതാരമായിട്ടും സിലിണ്ടർ ചുമന്ന കൈകൾ; ഒറ്റമുറി വീട്ടിൽ നിന്ന് ആഡംബര ബംഗ്ലാവിലേക്ക്; തൃപ്തിയോടെ ഖൻചന്ദ് മടങ്ങി

നോയിഡ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖന്‍ചന്ദ് സിങ് അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ഗ്രേറ്റര്‍ നോയിഡയിലെ യാതാര്‍ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരു വര്‍ഷം മുന്‍പാണ് കരളിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. റിങ്കു പിതാവിന്റെ അന്ത്യ കര്‍മങ്ങള്‍ക്ക് ഇന്ത്യന്‍ ടീം ക്യാമ്പ് വിട്ടു. അലിഗഡില്‍ എല്‍പിജി സിലിണ്ടര്‍ വിതരണക്കാരനായിരുന്ന ഖന്‍ചന്ദ് കടുത്ത സാമ്പത്തിക പരിമിതികള്‍ക്കിടെ റിങ്കുവിന്റെ ക്രിക്കറ്റ് പരിശീലനത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്തിരുന്നു. റിങ്കു സിങ് ഇന്ത്യൻ ടി20 ടീമിലെ അവിഭാജ്യ ഘടകമായി മാറിയ Read More…

Featured Sports

റിങ്കു മടങ്ങി, സഞ്ജു റെഡി!; സിംബാബ്‌വെക്കെതിരെ ചെപ്പോക്കിൽ ‘സഞ്ജു ഷോ’ വരുന്നു?

ചെന്നൈ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ സിംബാബ്‌വേയ്‌ക്കെതിരേ നാളെ മത്സരിക്കാനിരിക്കേ ഇന്ത്യന്‍ താരം റിങ്കു സിങ്‌ നാട്ടിലേക്കു മടങ്ങി. പിതാവിന്‌ അസുഖം കൂടുതലായതിനെ തുടര്‍ന്നാണു റിങ്കു മടങ്ങിയത്‌. സിംബാബ്‌വെക്കെതിരായ ജീവൻമരണ പോരാട്ടത്തിന് തൊട്ടുമുൻപാണ് റിങ്കു ടീം വിട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. താരത്തിനു കളിക്കാനായില്ലെങ്കില്‍ മലയാളി താരം സഞ്‌ജു സാംസണിനെയോ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയോ കളിപ്പിക്കും. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, റിങ്കുവിന്റെ അച്ഛൻ സ്റ്റേജ് -4 ലിവർ ക്യാൻസറാണ്, നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തിലാണ്. ഈ നിർണായക Read More…

Celebrity

കേട്ടത് അര്‍ദ്ധസത്യം… ക്രിക്കറ്റ്താരം റിങ്കുസിംഗുമായുള്ള വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച് പ്രിയയുടെ പിതാവ്

കേട്ടത് അര്‍ദ്ധസത്യങ്ങള്‍ മാത്രമാണെന്ന് വ്യക്തമാക്കി ക്രിക്കറ്റ്താരം റിങ്കുസിംഗുമായി മകളുടെ വിവാഹനിശ്ചവാര്‍ത്ത തള്ളി പ്രിയയുടെ പിതാവ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഇരുവരുടേയും വിവാഹനിശ്ചയ വാര്‍ത്തയിലായിരുന്നു പ്രതികരണം. വിവാഹനിശ്ചയം നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അതേസമയം ഇരു കുടുംബങ്ങളും തമ്മിലുള്ള ചര്‍ച്ചകളേ നടന്നിട്ടുള്ളെന്നും തുഫാനി സരോജ് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം റിങ്കു സിംഗും സമാജ്വാദി പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായ പ്രിയ സരോജുമായുള്ള വിവാഹ നിശ്ചയം നടന്നെന്നായിരുന്നു വാര്‍ത്തകള്‍. വാര്‍ത്ത വെള്ളിയാഴ്ച പുറത്തുവന്നതിന് പിന്നാലെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ റിങ്കുവിനെ Read More…