Health

കട്ടന്‍ ചായ കിടിലനാണ്: ഒളിഞ്ഞിരിക്കുന്ന ആരോഗ്യഗുണങ്ങള്‍ ഇതാ..

ഒരു കപ്പ് കട്ടന്‍ ചായ കുടിച്ചാല്‍ എത്ര ക്ഷീണമുണ്ടെങ്കിലും നമ്മള്‍ ഉന്മേഷവാന്മാരാകും. ഉന്മേഷവും ഉണര്‍വ്വും പകര്‍ന്നു നല്‍കുന്ന ഈ പാനീയം ഉഗ്രനൊരു മരുന്ന് കൂടിയാണ്. കട്ടന്‍ചായയില്‍ ഒളിഞ്ഞിരിക്കുന്ന ആരോഗ്യഗുണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം…

ഓര്‍മശക്തി വര്‍ധിപ്പിക്കും ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ വളരെ നല്ലതാണ് കട്ടന്‍ ചായ. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് പ്രവര്‍ത്തികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ആയാസരഹിതമായിരിക്കാനും സഹായിക്കും. ദിവസം നാല് കപ്പ് കട്ടന്‍ ചായ കുടിക്കുന്നത് സമ്മര്‍ദ്ദത്തില്‍ വളരെ കുറവ് വരുത്താന്‍ കഴിയും. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ആണ് ഇതിന് കാരണം. കഫീന്‍ ഓര്‍മ്മയും ഏകാഗ്രതയും മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഹൃദ്രോഗം ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു. ഹൃദയധമനികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും കട്ടന്‍ ഉത്തമമാണ്. ധമനികളിലെ പ്രശ്‌നങ്ങള്‍ പാടെ അകറ്റിനിര്‍ത്താനും ഈ പാനീയം സഹായിക്കുന്നു. ഒരു ദിവസം മൂന്ന് കപ്പ് കട്ടന്‍ചായ കുടിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കട്ടന്‍ ചായയില്‍ കാണപ്പെടുന്ന ഫ്‌ളേവനോയിഡ് പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ രക്തയോട്ടത്തിലെ തടസ്സങ്ങളും ധമനിഭിത്തികള്‍ക്കുണ്ടാകുന്ന തകരാറുകള്‍ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യും.

ബിപി കുറയ്ക്കും ദിവസവും മൂന്ന് കപ്പ് കട്ടന്‍ ചായ കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്ന് മിക്ക പഠനങ്ങളും അടിവരയിടുന്നു. അമിത രക്തസമ്മര്‍ദ്ദം ഉണ്ടായാല്‍ ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

കാന്‍സര്‍ കട്ടന്‍ ചായയില്‍ കാണപ്പെടുന്ന പോളിഫിനോള്‍സ് പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തില്‍ അര്‍ബുദത്തിന് കാരണമാകുന്ന സംഗതികളെ തടുക്കുമെന്നാണ് പഠനം. ഇത് പ്രോസ്‌റ്റേറ്റ്, കുടല്‍, ഗര്‍ഭാശയം, മൂത്ര നാളി എന്നിവിടങ്ങളില്‍ കടന്നു ചെന്ന് അര്‍ബുദ സാധ്യത അകറ്റിനിര്‍ത്തുമെന്നും വൈദ്യശാസ്ത്രം പറയുന്നു. അതുപോലെ തന്നെ ചായയില്‍ അടങ്ങിയിട്ടുള്ള ടിഎഫ്2 എന്ന സംയുക്തം അര്‍ബുദകോശങ്ങളെ നശിപ്പിക്കുകയും സാധാരണ കോശങ്ങളെ അതുപോലെ നിലനിര്‍ത്തുകയും ചെയ്യും. പുകവലിക്കുകയും മറ്റ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അര്‍ബുദ സാധ്യത കട്ടന്‍ ചായ കുറയ്ക്കും. അപകടകാരികളായ അര്‍ബുദങ്ങളുടെ വളര്‍ച്ചയും വികാസവും തടയാന്‍ കട്ടന്‍ ചായ സഹായിക്കും.

പനി, ജലദോഷം എന്നിവയ്ക്ക് കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന് ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയ്ക്ക് കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവുണ്ട്. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കൈലാമിന്‍ ആന്റിജെന്‍സ് രോഗപ്രതിരോധം മെച്ചപ്പെടുത്താന്‍ സഹായിക്കും. ദിവസം 34 കപ്പ് കട്ടന്‍ ചായ കുടിക്കുന്നത് നീരു വരുന്നത് തടയാനും അപകടകാരികളായ രോഗാണുക്കളെ ചെറുക്കാനും സഹായിക്കും.

പക്ഷാഘാതം അകറ്റാം 80 ശതമാനം വരെയും പക്ഷാഘാതം നിന്ത്രിക്കാനാകുന്ന അസുഖമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മദ്യപാനവും പുകവലിയും ഒഴിവാക്കുക, ക്യത്യമായുള്ള വ്യായാമം, ഭക്ഷണം നിയന്ത്രിക്കുക ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പക്ഷാഘാതം എളുപ്പം നിയന്ത്രിക്കാവുന്ന അസുഖമാണ്. ദിവസവും മൂന്നോ നാലോ കപ്പ് കട്ടന്‍ ചായ കുടിച്ചാല്‍ സ്‌ട്രോക്ക് വളരെ എളുപ്പം നിന്ത്രിക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പിടിച്ചു നിര്‍ത്താന്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്നത് കരള്‍ സംബന്ധമായ രോഗങ്ങള്‍, പൊണ്ണത്തടി, സമ്മര്‍ദ്ദം, പ്രമേഹം പോലുള്ള അസുഖങ്ങളിലേക്ക് എത്തിക്കാന്‍ സാധ്യതയുണ്ട്. രക്തത്തിലെ പഞ്ചസാരയെ ശരീരകോശങ്ങളിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനമോ പ്രവര്‍ത്തനമോ കുറയുന്നതാണ് പ്രമേഹത്തിന് മുഖ്യകാരണം. ഇന്‍സുലിന്റെ അളവ് കുറയുകയോ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ ശരീരകോശങ്ങളിലേക്കുള്ള പ്രയാണം തടസ്സപ്പെടുകയും തന്മൂലം രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *