Oddly News

കല്‍ക്കരിഖനി ആകാതെ തടഞ്ഞു ; ശുക്ല സംരക്ഷിച്ചത് ഛത്തീസ്ഗഢിന്റെ 657 ചതുരശ്ര മൈല്‍ വനം…!

വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനായി കല്‍ക്കരി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതിനായി വ്യാപകമായി സ്ഥലം ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ 21 കല്‍ക്കരി ഖനികളില്‍ നിന്ന് 657 ചതുരശ്ര മൈല്‍ വനം സംരക്ഷിച്ചതിന്റെ പേരിലാണ് ‘ഗ്രീന്‍ നോബല്‍’ എന്ന് വിളിക്കപ്പെടുന്ന ​ഗോള്‍ഡ് മാന്‍ പുരസ്കാരത്തിനര്‍ഹനായ അലോക് ശുക്ല എന്ന ഇന്ത്യന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ അംഗീകരിക്കപ്പെടുന്നത്.

ഹസ്ദിയോ ആരണ്യ വനങ്ങളെ ‘ഛത്തീസ്ഗഢിന്റെ ശ്വാസകോശം’ എന്നാണ് അറിയപ്പെടുന്നത്. ആദിവാസികള്‍ക്കൊപ്പം, കടുവകള്‍, ആനകള്‍, കരടികള്‍, പുള്ളിപ്പുലികള്‍, ചെന്നായ്ക്കള്‍ എന്നിവയും ഡസന്‍ കണക്കിന് പ്രാദേശിക പക്ഷികളും ഉരഗങ്ങളുടേയും വീട് കൂടിയാണ് ഈ വനം. . പ്രദേശത്തെ 15,000 തദ്ദേശീയരായ ആദിവാസികള്‍ക്ക് നിര്‍ണായകമായ പ്രകൃതിവിഭവങ്ങള്‍ പ്രദാനം ചെയ്യുന്ന 445,000 ഏക്കര്‍ ജൈവവൈവിധ്യ വനങ്ങളില്‍ 21 നിര്‍ദ്ദിഷ്ട കല്‍ക്കരി ഖനന ബ്ലോക്കുകളെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തിവരികയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ കേടുകൂടാതെയിരിക്കുന്ന അര്‍ബോറിയല്‍ ആവാസവ്യവസ്ഥകളിലൊന്നാണിത്. എന്നാല്‍ 5.6 ബില്യണ്‍ മെട്രിക് ടണ്‍ ഖനനയോഗ്യമായ കല്‍ക്കരി അതിനെയെല്ലാം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ ഒരു ദശാബ്ദം മുമ്പ് ഹസ്ദിയോയുടെ സംരക്ഷണത്തിനായി വാദിച്ചുകൊണ്ട് ആരംഭിച്ച സേവ് ഹസ്ദിയോ ആരണ്യ റെസിസ്റ്റന്‍സ് കമ്മിറ്റി ഇതിനെതിരേ രംഗത്ത് വരികയായിരുന്നു.

ഗോത്രവര്‍ഗക്കാര്‍ക്കും അവരുടെ പരമ്പരാഗത ഉപജീവനമാര്‍ഗം തുടരാന്‍ ആവശ്യമായ പരിസ്ഥിതികള്‍ക്കും സംരക്ഷണം നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയോടുള്ള അവരുടെ ബാധ്യതകളെക്കുറിച്ചും വാര്‍ത്താ മാധ്യമങ്ങളിലൂടെ അവരെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ശുക്ല തന്റെ സന്ദേശം നേരിട്ട് നിയമസഭയിലേക്ക് കൊണ്ടുപോയി. ആനകളുടെ കുടിയേറ്റ ഇടനാഴികള്‍ സംരക്ഷിക്കുന്നതിനും 21 ഖനന നിര്‍ദേശങ്ങളില്‍ മൂന്നെണ്ണം റദ്ദാക്കുന്നതിനും ഹസ്ഡിയോയ്ക്കുള്ളില്‍ ലെമ്രു ആന സംരക്ഷണ കേന്ദ്രം എന്ന ഒരൊറ്റ സംരക്ഷിത പ്രദേശം സൃഷ്ടിക്കാനുള്ള നിര്‍ദ്ദേശത്തില്‍ തുടങ്ങി, ശുക്ലയും ആദിവാസിയും ഛത്തീസ്ഗഢ് സംസ്ഥാനത്തേക്കുള്ള ദേശീയ പാതയിലൂടെ 160 മൈല്‍ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു.

മാര്‍ച്ച് പകുതി എത്തിയപ്പോള്‍ തന്നെ ആന സംരക്ഷണ ആശയം ഏകകണ്ഠമായി അംഗീകരിച്ചുവെന്ന് മാത്രമല്ല, നിലവിലുള്ള എല്ലാ കല്‍ക്കരി ഖനന നിര്‍ദ്ദേശങ്ങളും സംസ്ഥാന നിയമസഭ നിരസിക്കുകയും നിലവിലുള്ള എല്ലാ ലൈസന്‍സുകളും റദ്ദാക്കുകയും ചെയ്തു. ഇതോടെയാണ് ‘ഗ്രീന്‍നോബലി’ ന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ബ്രസീല്‍, യുഎസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റ് 5 വിജയികളുമായി 2024-ലെ ഗോള്‍ഡ്മാന്‍ പരിസ്ഥിതി സമ്മാനം ശുക്ല പങ്കിടുന്നു.