Celebrity

‘അവന്‍ എന്നെ അമ്മൂ എന്നാണ് വിളിക്കുന്നത്” ; സുഹൃത്തിന്റെ മകനുമൊത്തുള്ള വീഡിയോയുമായി അഹാന

2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിന്റെ യുവനായിക അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. മലയാളത്തിന്റെ പ്രിയനടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന പിന്നീട് ടോവിനോ തോമസ് നായകനാകുന്ന ലൂക്ക, മമ്മൂട്ടി ചിത്രം പതിനെട്ടാംപടി എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

സോഷ്യല്‍ മീഡിയയിലും അഹാന സജീവമാണ്. താരത്തിന്റെ വീട്ടു വിശേഷങ്ങളും സഹോദരിമാരോടൊപ്പമുള്ള നൃത്തങ്ങളുമൊക്കെ അഹാന പങ്കുവെയ്ക്കാറുണ്ട്. അഹാന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അഹാനയുടെ അടുത്ത സുഹൃത്തായ സൈറയുടെ മകനോടൊപ്പമുള്ള വീഡിയോയാണ് അഹാന പങ്കുവെച്ചിരിയ്ക്കുന്നത്. അഹാനയെ അത്രത്തോളം പ്രിയമാണ് കുട്ടിയ്‌ക്കെന്നുള്ളതാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്. കുട്ടി ജനിച്ച് ദിവസങ്ങള്‍ മാത്രവും, മാസങ്ങള്‍ പ്രായമുള്ളപ്പോഴും, ഒരു വയസും നാല് മാസവും പ്രായമുള്ളപ്പോഴുമുള്ള വീഡിയോകള്‍ ചേര്‍ത്താണ് ആഹാന വീഡിയോ ചെയ്തിരിയ്ക്കുന്നത്.

” ഇവന്‍ എന്റെ അടുത്ത സുഹൃത്തായ സൈറയുടെ മകനാണ്! പിന്നെ അവന്റെ പ്രത്യേകത എന്തെന്നാല്‍ .. സ്‌കൂള്‍ കാലം മുതല്‍ എനിക്ക് പരിചയമുള്ള എന്റെ അടുത്ത സുഹൃത്തിന് ജനിച്ച ആദ്യത്തെ കുഞ്ഞാണ് അവന്‍. അവന്‍ വളരെ വേഗത്തിലാണ് വളരുന്നത്. സാധാരണയായി അവന്‍ എന്നെ ആന്റി എന്ന് വിളിക്കണമെങ്കിലും, സൈറ വളരെ യാദൃശ്ചികമായി അവനോട് ”ചേച്ചീ നീ നോക്ക് .. ചേച്ചിക്ക് ഹായ് പറ” (ഞാന്‍ അത് ആസ്വദിക്കുന്നു എന്നത് നിഷേധിക്കാനാവില്ല) .. എന്നാല്‍ ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത് പോലെ .. അവന്‍ എന്നെ അമ്മൂ എന്നാണ് വിളിക്കുന്നത്, ആന്റിയെയും ചേച്ചിയെയും ഉപേക്ഷിച്ചു” – അഹാന കുറിയ്ക്കുന്നു.

https://www.instagram.com/reel/C5ige7BPqZ5/?utm_source=ig_web_copy_link